2009, ഡിസംബർ 22, ചൊവ്വാഴ്ച

'ഹിന്ദു മതങ്ങളും' വൈരുധ്യവും

Buzz It
ഹിന്ദുമതവും എരുമയും പോത്തും - ഇതേ അര്‍ത്ഥം വരുന്ന തലക്കെട്ടോടു കൂടിയ ഒരു പോസ്റ്റ് വായിക്കാനിടയായി.അതാണ്, ഇതെഴുതാനുള്ള കാര്യവും .
പ്രസ്തുത ലേഖനത്തില്‍ നേപ്പാളിലെ ഗാധിമാത എന്ന ഹൈന്ദവ ദേവതയ്ക്ക് വേണ്ടി നടത്തുന്ന ജന്തു ബലിയെക്കുറിച്ച് ലേഖകന്‍ വിമര്‍ശിച്ചിട്ടുണ്ട്. അതിര്‍ത്തിക്കിപ്പുറത്ത് ഗോവധത്തിനെതിരെ പ്രക്ഷോപം നടത്തുമ്പോള്‍ നേപ്പാളില്‍ നടത്തുന്ന ഈ പ്രവണതയെകുറിച്ച് ലേഖകന്‍ അതിശയിക്കുന്നു.          
                            ഭാരതത്തിലെ  വിസ്മയിപ്പിക്കുന്ന സംസ്കാര വൈരുധ്യത്തിന്റെ ഒരു നേര്‍ക്കഴ്ചയാണ്, മുകളില്‍ സൂചിപ്പിച്ച ലേഖനം .ഹിന്ദു എന്നത് ഒരിക്കലും ഒരു പ്രത്യേക മതം എന്നു പറയുന്നതു തന്നെ തെറ്റാണ്. വേണമെങ്കില്‍ അതിനെ ഭാരതീയ മതങ്ങളുടെ അല്ലെങ്കില്‍ വിശ്വാസങ്ങളുടെ കൂട്ടം എന്നു വിശേഷിപ്പിക്കാം. സൂഷ്മമായി പരിശോധിച്ചാല്‍ ഈ മതങ്ങളെല്ലാം ഒരൊ പ്രദേശത്തിന്റെ സംസ്കാരവുമായും ,ഭാരതത്തിലെ ജാതി വ്യവസ്ഥയുമായും വളരെ ബന്ധം പുലര്‍ത്തുന്നുണ്ട്. അവരവരുടെ ദൈനം ദിന ജീവിത സാഹചര്യങ്ങളുമായി മതങ്ങള്‍ക്കും ആചാര രീതികള്‍ക്കും ബന്ധമുണ്ട്. തൊഴിലിന്റെ അടിസ്ഥനത്തിലുണ്ടായി എന്നു പറയപ്പെടുന്ന ജാതി വ്യവസ്ഥ മതാചാരങ്ങളിലും വ്യക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.അമ്പല വാസികളായി അവിടെ  തൊഴില്‍ ചെയ്യുന്ന വിഭാഗത്തിന്റേയും ,അഷ്ടിക്കായി  മ്രിഗങ്ങളുടെ മാംസം വിറ്റു ജീവിക്കുന്ന ഒരു വിഭാഗത്തിന്ടെയും നിത്യ ജീവിതത്തിലെ സംസ്കാരത്തില്‍ അജഗജാന്തരം വ്യത്യാസമുണ്ട്. അവരുടെ ജീവിത കാഴ്ചപാടില്‍ തന്നെ വളരെയധികം വ്യത്യാസമുണ്ട്. അതു അവരുടെ ആചാര രീതികളിലും പ്രകടമാകുന്നുവെന്നേയുള്ളൂ.

              ഹൈന്ദവ സമൂഹത്തില്‍ തന്നെ പല മത വിഭാഗങ്ങള്‍ക്കിടയില്‍ അനൈക്യവും മത്സരവും നിലനിന്നു പൊന്നിരുന്നുവെന്നത് സംഘകാല ക്രിതികളില്‍ കാണാം . അന്നു നില നിന്നു പൊന്നിരുന്ന ശൈവ,വൈഷ്ണവ മത്സരങ്ങളും മറ്റും തന്നെ ഇവിടത്തെ ആചാര- സംസ്കാര വൈരുധ്യങ്ങള്‍ക്ക് ഉത്തമോദാഹരണങ്ങളാണ്.
ചില ആചരാനുഷ്ഠാങ്ങളിലുള്ള വിയോജിപ്പിലൂടെയാണ്, ഇവിടെ ബുദ്ധ,ജൈന മതങ്ങള്‍ പിറവിയെടുക്കുന്നത്. എന്നാല്‍ അവയൊക്കെ തന്നെയും വിശാല ഹൈന്ദവ സംസ്ക്രിതിയുടെ ഭാഗമാണ്.

           നേപ്പാളില്‍ മത്രമല്ല ഭാരതത്തിനുള്ളിലും , ചില ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ജന്തു ബലി പൊലുള്ള അനാചാരങ്ങള്‍ നടക്കുന്നുണ്ട്. ഇപ്രകാരം ഹൈന്ദവ മതങ്ങളില്‍ ചില മത വിഭാഗങ്ങളില്‍ നടക്കുന്ന അനാചാരങ്ങള്‍ പരിഷ്കരിക്കേണ്ടതായിട്ടുണ്ട്. അല്ലാതെ ഹൈന്ദവ സംകാരത്തെ മൊത്തത്തില്‍ കരി വാരി തേയ്ക്കുന്നത് ശരിയല്ല. ഗാധി മാത യെ പറ്റി ഇന്ത്യയിലെ എത്ര ഹൈന്ദവര്‍ക്കറിയാം ? എന്തിനു കന്യാകുമരിക്കപ്പുറത്ത്,തിരുനെല്‍വേലിയിലെ ഹിന്ദുക്കള്‍ ആരാധിക്കുന്ന ദൈവങ്ങളെക്കുറിച്ച് 100 കിലോമീറ്ററിനകത്തുള്ള തിരുവനന്തപുരത്തെ ഹിന്ദുക്കള്‍ക്കു പോലുമറിയില്ല. ഇരുവരും ഹിന്ദുക്കളാണ്. അതാണ്, ഹൈന്ദവ സംകാരതിന്റെ അവസ്ഥ. ജാതി വ്യത്യാസം പോലെ തന്നെയാണ്, ഭാരതത്തിലെ സംകാര വ്യത്യാസവും . എന്നാല്‍ ഇതെല്ലാം ഹിന്ദു എന്നൊരു നൂലില്‍ കോര്‍ത്തിണക്കിയിരിക്കുന്നു എന്നതു കൊണ്ട് ഒരു വിഭാഗം നടത്തുന്ന ദുരാചാരങ്ങള്‍ പോലും ഒരു വിശാലമായ സംസ്കാരത്തെ മൊത്തത്തില്‍ ബാധിക്കാം .

            
                    ജന്തുക്കളെ കൊന്നൊടുക്കുന്നത് ബലി നല്‍കാനായാലും ,ആഹാരത്തിനായാലും അത്ര വലിയ മഹത്തരമല്ല. ആഹാരത്തിനായാല്‍ അതു മഹത്തരമെന്ന പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ അതു കൊണ്ടു തന്നെ മറുപടി അര്‍ഹിക്കുന്നുമില്ല. ഒരു വിഭാഗത്തിനു ശരി എന്നു തോന്നുന്നത് മറ്റൊരു വിഭാഗത്തിന്, അപലനീയമാകുന്നത് ഒട്ടും അതിശയോക്തി ജനിപ്പിക്കുന്നില്ല. അതു പോലെ തന്നെ സവര്‍ണ്ണ - അവര്‍ണ്ണ വ്യത്യാസത്തിന്റെ മുതലക്കണ്ണീരും .

  
          ഇത്രയും വൈരുധ്യങ്ങള്‍ക്കിടയിലും ഹൈന്ദവ സംസ്കാരം തളരാതെ നിലനില്‍ക്കുന്നതു തന്നെയാണ്, ഈ സനാതന ധര്‍മ്മത്തിന്റെ മഹത്വം .

2009, ഡിസംബർ 12, ശനിയാഴ്‌ച

മാധ്യമ സിന്‍ഡിക്കേറ്റ്

Buzz It
മാധ്യമ സിന്‍ഡിക്കേറ്റ് വീണ്ടും തലയുയര്‍ത്തി...

ഇത്തവണ അരോപണങ്ങള്‍ അനവധിയാണ്.

ഇതൊക്കെ ഇവന്മാര്‍ക്ക് എവിടെ നിന്നും കിട്ടുന്നു?  നേരു നേരത്തെ അറിയിക്കുന്ന ടീമിനു പോലും ഇതൊന്നും കിട്ടുന്നില്ല. കലികാലം ......

കോട്ടയത്തു ഗുരുദാസന്‍ പറഞ്ഞതു കേട്ടില്ലേ.....

സി.പി എം ഒരിക്കലും പി.ഡി.പി യുമായി വേദി പങ്കിട്ടിട്ടില്ല.
സത്യം .....

2 പാര്‍ട്ടികളിലെ നേതാക്കള്‍ ഒരേ വേദിയില്‍ വച്ചു ഒരുമിച്ച് വോട്ടു ചോദിച്ചു എന്നത് കോണ്ട് അതു വേദി പങ്കിടലാകുമോ??
ഈ മാധ്യമ സിന്‍ഡിക്കേറ്റിന്റെ ഒരു കാര്യമേ??
ഇനി വല്ല മായജാലക്കരും നടത്തിയ മാജിക് ഷോ ആയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ബാംഗ്ലൂര്‍ സ്ഫോടനക്കാരും , കാശ്മീര്‍ 'രകതസാക്ഷികളും ' ഒക്കെ മദനിയെ സന്ദര്‍ശിച്ചുരുന്നതായി തെളിവ്.-പത്ര വാര്‍ത്ത.

ഇതും ഒരു മാധ്യമ സിന്‍ഡിക്കേറ്റ് ആവാനാണ്, സാധ്യത.

(ബാംഗ്ലൂര്‍ സ്ഫോടനത്തെ കുറിച്ച് കേട്ടപ്പോള്‍ ഇപ്പൊഴും ഉള്ളിലൊരു ഞെട്ടല്‍
ഒരു വര്‍ഷം മുന്പ് ബാംഗ്ലൂരില്‍ സ്ഫോടന പരമ്പര നടന്നപ്പോള്‍ ഭയചികിതരായി..റൂമിനുള്ളില്‍ കഴിച്ചു കൂട്ടിയ നിമിഷങ്ങള്‍ ...സ്ഫോടനത്തിനു കുറച്ചു മുന്പ് , രാവിലെ ബസ് കയറാന്‍ കാത്തു നിന്ന കോറമങ്കലയിലെ വൈറ്റിങ് ഷെഡ് പിറ്റേന്നു രാവിലെ തകര്‍ന്നു തരിപ്പണമായി കിടക്കുന്നതു കണ്ടു ഞെട്ടിത്തരിച്ചു നിന്ന നിമിഷങ്ങള്‍ ....ഇതൊന്നും മാധ്യമ നിന്‍ഡിക്കേറ്റല്ല.....)


കളമശ്ശേരി ബസ് കത്തിക്കല്‍ സംഭവത്തില്‍ സൂഫിയ മദനി 10 അം പ്രതി - പത്രവാര്‍ത്ത.

തീര്‍ന്നില്ല...

മദനി കുറ്റക്കാരനാണെന്നുള്ള റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിനു മുന്പ് അന്വേഷണ സംഘം ആഭ്യന്തര വകുപ്പിനെ അറിയിച്ചിരുന്നു.

ഇതെന്തു കഥ.
അങ്ങനെ ഒരു റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നു കോടിയേരി പറഞ്ഞില്ലേ....അതു മാത്രം വിശ്വസിച്ചാല്‍ മതി.
സി.പി.എം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.ഡി.പിയുമായി ധാരണയിലെത്തിയത് തെറ്റ്- പാന്ഥെ
ഇതു ആ സിന്‍ഡിക്കേറ്റു പയലുകള്, ചുമ്മാ പറയണത് അണ്ണാ....ഓ തന്നെ....


ഇനി എന്തെല്ലാം സിന്‍ഡിക്കേറ്റി വാര്‍ത്തളൊക്കെ നമ്മള്‍ വായിക്കേണ്ടി വരും ......
പാവം നമ്മള്‍ !!!!!

2009, ഡിസംബർ 6, ഞായറാഴ്‌ച

കൈരളിയുടെ 'ഡിസംബര്‍ 6' ആഘോഷം

Buzz It


               

                                ഒരു ഡിസംബര്‍ 6 കൂടി കടന്നു പോയി.  കരിദിനവും ,വിജയ ദിനവും ഒക്കെ ആഘോഷിച്ച് വ്യത്യസ്ത സംഘടനകള്‍ പതിവു പോലെ ഇത്തവണയും എല്ലാം കെങ്കേമമാക്കി. കൈരളി ചാനലിന്റെ ഡിസംബര്‍ 6 ആഘോഷം 'അടി പൊളി' ആയിരുന്നു എന്നു വേണം പറയാന്‍ . ഡിസംബര്‍ 6 വിസ്മരിക്കരുത് എന്ന NDF-ന്റെ ഫ്ലക്സ് ബോര്‍ഡുകള്‍ ധാരാളം കണ്ടിട്ടുണ്ട്. എന്നാല്‍ അതു പ്രാവര്‍ത്തികമ്മാകുന്നത് സി.പി എമ്മിന്റെ പര്‍ട്ടി ചാനലാണ്.
                 രാവിലെ മുതല്‍ തന്നെ ബാബറി മസ്ജിദ് തകര്‍ക്കലും വാജ്പേയും ,അദ്വാനിയും നിറഞ്ഞു നിന്ന ചെങ്കൊടിച്ചാനല്‍ ഇന്നലെ ആകെ ഒരു കാവിമയമായിരുന്നു. കൈരളീ ഇതു കൊണ്ട് എന്താനുദ്ദേശിച്ചതെന്നു മനസ്സിലാകുന്നില്ല. ഒരു ഡിസംബര്‍ 6 ഭാരതം മറക്കനാഗ്രഹിക്കുമ്പോള്‍ വീണ്ടും ജന മനസ്സുകളില്‍ വിദ്വേഷത്തിന്റെ വിഷ വിത്തുകള്‍ പാകാനേ കൈരളിയുടെ ഈ 'മഹത് സംരംഭം' കൊണ്ടു സാധിക്കൂ.
              മുസ്ലീം വോട്ടു ബാങ്കില്‍ കണ്ണു വച്ചു സി.പി.എം നടത്തിയ ഈ ചാനല്‍ നാടകം ഒരു പ്രഹസനമായി പോയി എന്നു വേണം മനസ്സിലാക്കാന്‍ . ഈ ബാബറി മസ്ജിദ് അവതരണത്തില്‍ ജാതി വിവേചനമാണ്, കൈരളി ഉയര്‍ത്തി കാണിക്കുന്ന മറ്റൊരു വലിയ വിഷയം . ബ്രാഹ്മണാദി മുന്നോക്ക വിഭാഗക്കാര്‍ മാത്രമേ ബാബര്‍ മസ്ജിദ് തകര്‍ക്കാന്‍ പൊയിട്ടുളുവത്രേ. പ്രവീണ്‍ തൊഗാഡിയ കേരളത്തില്‍ എത്തിയാല്‍ മത വിദ്വേഷമുണ്ടാകുമെന്നു പറയുന്ന DYFI ക്കാര്‍ , അവരുടെ പാര്‍ട്ടി ചാനല്‍ നടത്തിയ ജാതി മത വിദ്വേഷങ്ങളുണ്ടാക്കുന്ന  ബാബറി മസ്ജിദ് അവതരണത്തെ  പാടി പുകഴ്ത്തി നടക്കുന്നതും നാം വരും ദിവസങ്ങളില്‍ കാണും . സി.പി.എമ്മിന്റെ നേത്രുത്വത്തില്‍ നടത്തിയ സമരങ്ങളെ കുറിച്ചും  കൈരളീ പ്രത്യേകം പറയുന്നുണ്ട്. സി.പി എമ്മിന്റെ ഒരു സമ്മേളനത്തില്‍ ബി.ജെ.പി ഇനി അടുത്ത തിരഞ്ഞെടുപ്പില്‍ നാമാവിശേഷമാകുമെന്നു പറയുന്നുണ്ട്. എന്നാല്‍ അടുത്തു നടന്ന തെരഞ്ഞടുപ്പില്‍ ബി.ജെ.പി വന്‍ വിജയമാണ്, നേടിയത്. ഈ അവതരണവും ബി,ജെ.പിക്ക് ദോഷത്തെക്കളേറെ ഗുണമേ ഉണ്ടാക്കാനിടയുള്ളൂ.
               ഈ ഷോയില്‍ സാധാരണക്കാരായ ഹിന്ദു ജനതയോട് ഒരു ചോദ്യം കാമറയ്ക്കു പിന്നില്‍ നിന്നും ചൊദിക്കുന്നുണ്ട്. രാമന്‍ ജനിച്ച വര്‍ഷവും തിയതിയും പറയാമോ? എന്നാണത്. രാമന്‍ ഏതു യൂണിവേര്‍സിറ്റിയില്‍ നിന്നാണ്, എന്ചിനിയറിങ് ബിരുദമെടുത്തതെന്നു ചൊദിച്ച കരുണാ നിധിയെയാണ്, പെട്ടെന്ന് ഓര്‍മ വന്നത്. പലര്‍ക്കും അരിയില്ല എന്നു പറയുന്നതിനെ കൈരളി ഹൈലൈറ്റ് ചെയ്ത് കാണിക്കുന്നുണ്ട്. ത്രേതായുഗ മെന്ന മറുപടി കൊണ്ടൊന്നും കൈരളി ത്രിപ്തി പ്പെടുന്നില്ല. സായിപ്പിന്റെ വര്‍ഷ്ത്തില്‍ തന്നെ പറയണമെന്നാവും . അന്നു സായിപ്പൊന്നും ഭാരതത്തില്‍ വന്നിട്ടില്ലിഷ്ടാ!!!!
                     എന്തു രാഷ്ട്രീയ ധര്‍മ്മത്തിന്റെ പേരിലായലും ഉണങ്ങുന്ന മുറിവിനെ വീണ്ടും കുത്തി മുറിക്കുന്ന സി.പി.എമ്മിന്റെ ഈ നാടകം ഒരു കാരണവശാലും അംഗീകരിക്കാന്‍ പാടുള്ളതല്ല. മതവിദ്വേഷമുണ്ടാക്കുന്നുവെന്നു ബി.ജെ.പിയെ നോക്കി അലറാന്‍ ഈ സി.പി എമ്മിനു എന്താണവകാശം ?

2009, നവംബർ 24, ചൊവ്വാഴ്ച

ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിലെ രാഷ്ട്രീയം

Buzz It
അയോദ്ധ്യയിലെ ബാബര്‍ മസ്ജിദ് തകര്‍ത്തനിനെ കുരിച്ച് അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതിനെ കുരിച്ച് പാര്‍ലമെന്റില്‍ വക്കേറ്റവും ,ജനങ്ങള്‍ക്കിടയില്‍ വന്‍ ചര്‍ച്ചയും നടന്നു വരുന്നു. ഈ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ വല്യ അത്ഭുതമൊന്നും കണുന്നില്ല. മറിച്ച് വിലക്കയറ്റം പോലുള്ള മറ്റു ജനകീയ പ്രശ്നങ്ങളില്‍ നിന്നും സര്‍ക്കാരിനു ഒളിച്ചോട്ടത്തിനുള്ള ഒരു എളുപ്പ വഴി മാത്രമാണിത്.

                 റിപ്പോര്‍ട്ട് സമര്‍പ്പിച്ച ലിബര്‍ഹാന്‍ കമ്മിഷനും ,ആഭ്യന്തര മന്ത്രാലയവും തങ്ങളുടെ പക്കല്‍ നിന്നല്ല റിപ്പോര്‍ട്ട് ചോര്‍ന്നതെന്ന് ആവര്‍ത്തിച്ചു പറയുന്നു.പിന്നെ ആരാണ്, റിപ്പോര്‍ട്ട് ഇന്ത്യന്‍ എക്സ്പ്രസ്സിനു ചോര്‍ത്തിയത്. കേവലം ഒരു അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സൂക്ഷിക്കാന്‍ സധിക്കാത്ത  ചിദംബരത്തിന്റെ മന്ത്രാലയമാണ്, ഭാരതത്തിന്റെ ആഭ്യന്തര സംരക്ഷണം നിര്‍വഹിക്കുന്നത് .നിസാര ലാഭത്തിന്, ഈ റിപ്പോര്‍ട്ട് ചോര്‍ത്തി കോടുത്ത ആഭ്യന്തര മന്ത്രാലയം , നാളെ ഇന്ത്യയുടെ ആണവ രഹസ്യമോ, ആഭ്യന്തര രഹസ്യങ്ങളോ ശത്രു രാജ്യങ്ങള്‍ക്കും ,ഭീകരവാദികള്‍ക്കും വിറ്റു കാശാക്കില്ല എന്നുണ്ടോ?
       
      ലിബര്‍ഹാന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടും നിക്ഷ്പക്ഷമാണോ , അതൊ കോണ്‍ഗ്രസ്സിന്റെ രാഷ്ടീയ നാടകത്തിന്റെ തിരക്കഥയാണോ എന്നും ബലമായി സംശയമുണ്ടാകുന്നു. റിപ്പോര്‍ട്ടില്‍ വാജ്പേയ് , അദ്വാനി തുടങ്ങിയ ബി.ജെ.പി നേതക്കളേയും കല്യാണ്‍ സിങ്ങിന്റെ യു.പി.സര്‍ക്കാരിനേയും കുറ്റക്കാരായി ചിത്രീകരിച്ചിരിക്കുന്നു. എന്നാല്‍ അന്നത്തെ നരസിംഹ റാവു മന്ത്രി സഭക്ക് ഇതില്‍ യാതൊരു പങ്കുമില്ലത്രെ. അതെന്താ യു.പിയില്‍ കോണ്‍ഗ്രസ്സിനും റാവുവിനും അയിത്തം കല്പ്പിച്ചിരുന്നോ?
ഗുജറാത്ത് കലാപ സമയത്ത് അന്നത്തെ രാഷ്ട്രപതിയും മുന്‍ കോണ്‍ഗ്രസ്സ് എം .പിയുമായിരുന്ന ശ്രീ.കെ.ആര്‍ .നാരായണന്‍ വാജ്പേയ് സര്‍ക്കാരിനെയാണ്, നിശിതമായി വിമര്‍ശിച്ചത് എന്നു കൂടി ഓര്‍ക്കുക.ലിബര്‍ഹാന്‍ കമ്മിഷന്റെ വിശ്വാസ്യത വരും ദിവസങ്ങളില്‍ ചര്‍ച്ചയാവുമെന്നതില്‍ എന്തായാലും സംശയമില്ല.
       ബി.ജെ.പിയെ സംബന്ധിച്ചടത്തോളം ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് വലിയ പ്രത്യാഘാതങ്ങളൊന്നും ഉണ്ടാക്കാനിടയില്ല. മറിച്ച് നേട്ടങ്ങള്‍ക്കാണ്, സാദ്ധ്യത. പ്രശ്നം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കൊണ്ട് പ്രതിപക്ഷനേതാവ് എല്‍ .കെ.അദ്വാനി, അയോദ്ധ്യ പ്രശ്നത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്നു പറഞ്ഞതു തന്നെ ഇതിന്, ഉദാഹരണമാണ്.അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുക തന്നെയാണ്‍  തങ്ങളുടെ രാഷ്ട്ര്ര്യ അഭിലാഷമെന്നും അദ്വാനി വ്യക്തമാക്കുന്നു.രാജ്യസഭയില്‍ ബി.ജെ.പി അംഗങ്ങള്‍ ജയ്ശ്രീറാം വിളികളോടെയാണ് റിപ്പോര്‍ട്ടിനെ സ്വീകരിച്ചത്. രാഷ്ട്രീയമായി ബി.ജെ.പിക്ക് പുത്തന്‍ ഉണര്‍വു പകരാന്‍ ഒരു പക്ഷെ ഈ റിപ്പോര്‍ട്ട് സഹായിച്ചേക്കും .

       കഴിഞ്ഞ ജൂണ്‍ 30നു സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് ഇതു വരെ പാര്‍ലമെന്റില്‍ വയ്ക്കാതിരിക്കുകയും , അതു ചോര്‍ന്നതിന്റെ തൊട്ടടുത്ത ദിവസം റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തതും ഒട്ടേരെ ചൊദ്യങ്ങളുയര്‍ത്തുന്നു. ഒരു റിപ്പോര്‍ട്ടിന്റെ ഹിന്ദി പരിഭാഷ തയ്യാറാക്കാന്‍ 5 മാസം കൊണ്ടു പോലും കേന്ദ്ര സര്‍ക്കരിനു സാധിച്ചില്ലത്രേ. എന്തൊക്കെ മുടന്തന്‍ ന്യായങ്ങളാണാവോ നാമിനിയും വരും ദിവസങ്ങളില്‍ കേള്‍ക്കാന്‍ പോകുന്നത്???

2009, നവംബർ 20, വെള്ളിയാഴ്‌ച

വേലുസ്വാമി 112 നോട്ട് ഔട്ട്

Buzz It
112 -ആം വയസ്സിലും കാട്ടില്‍ കഴിയുന്ന വേലുസ്വമിയുടെ കഥ.
  

ചിത്രത്തില്‍ ക്ലിക് ചെയ്ത് വായിക്കാം
2009, നവംബർ 18, ബുധനാഴ്‌ച

ക്ഷേത്രങ്ങളും കച്ചവടച്ചരക്കാകുമ്പോള്‍

Buzz It
        വ്രത ശുദ്ധിയുടെ നിറവില്‍ ഒരു മണ്ഡലകാലം കൂടി. നാടെങ്ങും ഭക്തിയുടെ അലകളുയരുന്ന ഒരു പുണ്യകാലം.വ്രതാനുഷ്ഠാനങ്ങളുടെ വിശുദ്ധിയില്‍ ദേഹവും ദേഹിയും ശബരീശ സന്നിധിയില്‍ അര്‍പ്പിച്ചു മലകയറാനൊരുങ്ങുന്ന ഭക്ത സഹസ്രങ്ങള്‍ .

       ഇവരോട് കാട്ടുന്ന അനീതിയുടെ കഥ വളരെ വിചിത്രമാണ്. ശബരിമലയില്‍ നിന്നും ലഭിക്കുന്ന കോടിക്കനക്കിനു രൂപയുടെ വരുമാനം സര്‍ക്കാര്‍ ഖജനാവ് നിറ്ക്കുമ്പോഴും ശബരി മലയോടും ഹൈന്ദവ ജനതയോടും കാട്ടുന്ന ഈ ക്രൂരത അത്ഭുതകരം തന്നെയാണ്.ഇതിനെതിരെ പ്രതികരിക്കാന്‍ നമ്മുടെ ഒരു ബുദ്ധി ജീവി വിഭാഗവും തയ്യാറാവില്ല, എന്നു മത്രമല്ല ഹിന്ദുവിന്റെ പ്രശ്നം ചര്‍ച്ച ചെയ്യുന്നവനെ വര്‍ഗ്ഗീയ വാദി അയി ചിത്രീകരിക്കാനും ഇക്കൂട്ടര്‍ മത്സരിക്കും .
      ഭകതരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാനാകാത്ത തിരിവിതാംകൂര്‍ ദേവസവം ബോര്‍ഡും ,കേരള നറ്ക്കരും ഹൈന്ദവ ജനതയ്ക്ക് അപമാനം തന്നെയാണ്. നമ്മുടെ സമ്മതിദാന അവകാശത്തിലൂടെ അധികാരത്തിലേറിയ സര്‍ക്കാര്‍ നമ്മുടെ ക്ഷേത്രമുതല്‍ കൊള്ളയടിക്കുമ്പോഴും നാം മതേതരത്തിന്റെ പേരില്‍ മൌനം ഭജ്ജിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇതു മതേതരത്വമാണോ? ഒരിക്കലുമല്ല ഇതു തീര്‍ത്തും പച്ചയായ മതവിവേചനമാണ്.ഇതിനെതിരെ കേരള ജനത പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
         ഭക്തര്‍ അമൂല്യമായി കരുതുന്ന ഭഗവാന്റെ പ്രസാദമായ അരവണ പോലും ലഭ്യമാക്കാന്‍ കഴിയാത്ത ഭരണകൂടമാണ്, നമ്മുടേത്. തിരുപ്പതിയിലെ പ്രത്യേക  VIP സന്ദര്‍ശനം ഹൈന്ദവ സമൂഹത്തിനു തീരാ കളങ്കമായതു പോലെ ഇതും മറ്റൊരു നാണക്കേടാവുമെന്നതില്‍  സംശയമില്ല.
       KSRTC ആയാലും ദേവസ്വം ബോര്‍ഡ് ആയാലും അയ്യപ്പന്മാരെ കൊള്ളയടിക്കുന്നതില്‍ യാതൊരു വിട്ടു വീഴ്ച്ചയുമില്ല. പമ്പയില്‍ നിന്നും കിലോമീറ്ററുകള്‍ക്കപ്പുറത്താണ്, പാര്‍ക്കിംഗ് സൌകര്യം .അവിടെ നിന്നും പമ്പവരെ പോകാന്‍ യുടെ പകല്‍ കൊള്ള ചാര്‍ജും . നിലക്കല്‍ മുതല്‍ പമ്പ വരെയുള്ള യാത്രാക്കൂലിയുടെ പേരില്‍ കണ്ടക്ടറുമായി അയ്യപ്പന്മാര്‍ വക്കൌ തര്‍ക്കത്തിലേര്‍പ്പെടുന്നത് സാധാരണ കാഴ്ചയാണ്. പാവം കണ്ടക്ടറോടു തര്‍ക്കിച്ചിട്ടു കാര്യമില്ല. പ്രതികരിക്കേണ്ടടത്തു പ്രതികരിക്കതെ കപട മതേതര മുഖം മൂടി അണിഞ്ഞിട്ടു കാര്യമില്ല.
           ഈ വര്‍ഷത്തെ ഏറ്റവും ഒടുവിലത്തെ വാര്‍ത്ത ഭസ്മക്കുളത്തെക്കുറിച്ചാണ്. ഭസ്മക്കുളത്തിലെ മാലിന്യ സംസ്കരണത്തിനായി ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്നും യാതൊരു വിധ നീക്കവും നടക്കുന്നില്ല. ആചാരനുഷ്ഠാനങ്ങള്‍ തെറ്റിക്കാതിരിക്കാന്‍ വേണ്ടി മാത്രം ഭക്തര്‍ ഇവിടെ സ്നാനം നടത്തി വരുന്നു.ഇതൊക്കെ പ്രതികരണ ശേഷിയില്ലാത ഹൈന്ദവരോടു മാത്രമേ കാട്ടാന്‍ സാധിക്കുകയുള്ളൂ.
       ഒരു സംഘടിത വോട്ടു ബാങ്കുള്ളതു കൊണ്ട് , ഇസ്ലാം വിശ്വാസികളുടെ പുണ്യ സന്ദര്‍ശനമായ ഹജ്ജിനു എല്ല വിധ സൌകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നുണ്ട്.ഓര്‍ക്കുക ഹജ്ജിനു പോകുന്ന മെക്ക കേരളതിലെന്നല്ല, ഭാരതത്തില്‍ പോലുമല്ല.ഹജ്ജിനൊരുക്കുന്ന സൌകര്യങ്ങള്‍ തീര്‍ച്ചയായു ആവശ്യമായതു തന്നെയാണ്. എന്നാല്‍ അതു പോലെ എല്ലാ വിഭാഗത്തിന്റേയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കര്‍ ബാധ്യസ്ഥമാണ്. അല്ലാതെ ഒരു ക്ഷേത്രത്തിന്റെ അളവറ്റ് സമ്പത്തു കൊള്ളയടിച്ച് ആ ക്ഷേത്ര വിശ്വാസികളെ ത്രിണവല്‍ഗണിക്കുന്ന അവസ്ഥ തീര്ച്ചായും മാറേണ്ടതാണ്.

      അതു മാറണമെങ്കില്‍ വിശ്വാസികള്‍ തന്നെ അതിനെതിരെ ശക്തമ്മയി രംഗത്തു വരേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഈ മണ്ഡലകാലം വിശ്വാസികള്‍ക്ക് ഒരു പുനര്‍ വിചിന്തന കാലമായി തീരട്ടെ.

ദുബായിലെ അയ്യപ്പ സേവാ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന അയ്യപ്പ പൂജയെ പറ്റി ഇവിടെ വായിക്കൂ. 


2009, നവംബർ 10, ചൊവ്വാഴ്ച

ഒരു തെരഞ്ഞെടുപ്പിന്റെ ഗുണപാഠം

Buzz It
             ഒരു രാഷ്ട്രീയ പാര്‍ടിയുടെ  പരാജയം ആ പാര്‍ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം പാടേ നഷ്ടമാകുന്ന കാഴചയാണ്, ഈ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പു നല്കുന്ന ചിത്രം . മാര്‍ക്സിസ്റ്റു പാര്‍ടിയുടെ ശക്തി കേന്ദ്രങ്ങളായ കേരളവും പശ്ചിമ ബംഗാളും ആ പാര്‍ടിയെ ഏറെക്കുറെ കൈവിട്ടു കഴിഞ്ഞു. ആദര്‍ശത്തില്‍ നിന്നുള്ള ഒളിച്ചോട്ടം തന്നെയാണ്, ആ പാര്‍ടിയുടെ പരാജയത്തിനുള്ള പ്രധാന കാരണവും . നേതാക്കന്മാരുടെ വഴി പിഴച്ച രാഷ്ട്രീയ പ്രവര്‍ത്തനം കാരണം  ആ പാര്‍ടി ജീര്‍ണ്ണതയിലേക്കു  വലിച്ചെറിയപ്പെടുന്നു.കേരളത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 3 മണ്ഡലങ്ങളിലും സി.പി.എം   അമ്പേ പരാജപ്പെട്ടത് കുറച്ചു കാലത്തേയ്ക്കെങ്കിലും ആ പര്‍ട്ടിയുടെ ഭാവിക്കു നേരെയുള്ള ചോദ്യചിഹ്നമായിരിക്കും . 
             പശ്ചിമ ബംഗാളിലും സ്ഥിതി മറിച്ചല്ല. മത്സരിച്ച 6 സീറ്റിലും അമ്പേ പരാജയപ്പെട്ടു.ത്രിണമൂല്‍ കോണ്‍ഗ്രസ്സ് 8 സീറ്റിലും കോണ്ഗ്രസ്സ് ഫോര്‍വാര്‍ഡ് ബ്ലോക്ക് എന്നിവര്‍ ഓരോ സീറ്റിലും വിജയിച്ചു.  സീറ്റിലും വിജയിച്ചു.  

    കേരളത്തിലെ പരാജയം പാര്‍ട്ടിക്കുള്ളില്‍ പല പൊട്ടിത്തെറികള്‍ക്കും വഴിതെളിയിച്ചേക്കാം .3മണ്ഡലങ്ങളിലും  നല്ല ഭൂരിപക്ഷത്തോടെയാണ്, യു,ഡി.എഫ് വിയിച്ചത്.


(മാതൃഭൂമി  ഓണ്‍ ലൈനില്‍ നിന്നും )

തെറ്റുള്‍ക്കൊണ്ട് , ശരിയായ ദിശയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ലെങ്കില്‍ തെരഞ്ഞെടുപ്പിലൂടെ ആദ്യമായി അധികാരത്തില്‍ വന്ന കേരളവും , ശകതി കേന്ദ്രമായിരുന്ന ബംഗാളുമുള്‍പ്പെടെ എല്ലാ പ്രദേശങ്ങളും സി.പി.എം   -നെ മറന്നു കളയുന്ന കാലവും വിദൂരമല്ല.


 

2009, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

കണ്ണില്ലാത്തത് പ്രേമത്തിനു മാത്രമോ?

Buzz It
           ഇന്ത്യയിലാകമാനം ഇന്നു ചര്‍ച്ച ലൌ ജിഹാദിനെ ചുറ്റിപ്പറ്റിയായിരിക്കുന്നു. പലരും പല രീതിയിലും ഇതിനെ വ്യാഖ്യാനിക്കനും ശ്രമിക്കുന്നു. മലയാളം ബ്ലോഗ് ലോകവും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈയിടെ വായിക്കാനിടയായ ഒരു ബ്ലോഗാണ്,ഈ വിഷയത്തെ കുറിച്ച് ഒരു പോസ്റ്റ് ഇടാന്‍ എനിക്ക് പ്രേരണയായത്.


            ഇവിടെ വിഷയം അല്പം വിഷമം പിടിച്ചതാണ്. പ്രേമത്തിനു കണ്ണില്ലെന്നാണ്, പണ്ടേ ആക്ഷേപം .ഇതിപ്പോല്‍ കണ്ണു മാത്രമല്ല മറ്റു പലതും ഇല്ലെന്നു വ്യാഖ്യാനിക്കേണ്ടി വന്നേക്കും .പ്രേമത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഏതു വിഷയമണെങ്കിലും തന്റെ പ്രത്യേക ലക്ഷ്യത്തിനു വേണ്ടി മറ്റൊരാളോടു കണിക്കുന്ന വിശ്വാസ വന്ചനയെ യാതൊരു കാരണവശാലും നീതീകരിക്കാന്‍ സാധിക്കില്ല.


          ലൌ ജിഹാദ് എന്നൊരു പരിപാടി ഇല്ലേ ഇല്ലന്നാണ്, മലപ്പുറം ലോബിയുടെ പ്രധാന പ്രചരണം .മാത്രമല്ല ഇതൊക്കെ ആര്‍ .എസ്സ്.എസ്സ്.ന്റെ കുപ്രചരണമാണെന്നും ഇക്കൂട്ടര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഈയിടെ ഒരു ബ്ലോഗര്‍ ചങ്ങാതി ചോദിച്ചത്, ആര്‍ .എസ്സ്.എസ്സിനും ,ജന്മഭൂമിക്കും ഈ വിവരങ്ങളൊക്കെ ആരു നല്കി എന്നാണ്. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ തോയ്ബ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന ജന്മഭൂമിയുടെ ആരോപണത്തേയും ഇദ്ദേഹം ചോദ്യം ചെയ്തിട്ടുണ്ട്. ഒരു ലളിതമായ ചോദ്യം ചോദിച്ചോട്ടെ.  ജന്മഭൂമിയുടെ ആരോപണത്തെ ഖണ്ഡിക്കാന്‍ തക്ക എന്തു തെളീവാണ്, ഇക്കൂട്ടരുടെ പക്കലുള്ളത്? കാശ്മീരിലെ ഭീകരാക്രമണങ്ങളില്‍ പൊലും നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നുള്ള ചെറുപ്പക്കാര്‍ ഉള്‍പ്പെട്ടിരുന്നുവെന്നതു തള്ളിക്കളയാന്‍ എന്തായലും ഇക്കൂട്ടര്‍ ശ്രമിക്കില്ലെന്നു വിശ്വസിക്കുന്നു. സ്വന്തം രാജ്യത്തെ പണയപ്പെടുത്താന്‍ മടിയില്ലാത്ത ഒരു വിഭാഗത്തിന്, പ്രേമിച്ചു വന്ചിക്കു എന്നതു തീര്‍ത്തും നിസ്സാര കാര്യമായിരിക്കുമെന്നതില്‍ സംശയമില്ല.ഇതു ഒരു സമുദായത്തെ മൊത്തത്തില്‍ കരിവാരിത്തേച്ചു കൊണ്ടുപറയുന്നതല്ല, ആ സമുദയത്തിലെ ദുരുദ്ദേശക്കാരെ മത്രമാണ്, ലക്ഷ്യമാക്കുന്നത്.തങ്ങളുടെ സമുദായത്തിലെ തെറ്റു കുറ്റങ്ങളെ തിരുത്താന്‍ ശ്രമിക്കാതെ ഇത്തരം പ്രവണതകളെ പ്രോത്സഹിപ്പിക്കുന്ന രീതി ഇനിയെങ്കിലും പ്രീയ ബ്ലോഗര്‍മാര്‍ അവസാനിപ്പിക്കണമെന്ന്, ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോവുകയാണ്.തങ്ങളുടെ സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ പരസ്യമായി ശബ്ദമുയര്‍ത്തി  ബോധവല്കരണം നടത്തിയ വി.ടി.ഭട്ടതിരിപ്പാടിനെപ്പോലെയുള്ള മഹാത്മാക്കള്‍ ജനിച്ചു വളര്‍ന്ന മണ്ണിലാണ്, ഇതും നടക്കുന്നത് എന്നത് ഒരു വിരോധാഭാസം തന്നെയാണ്.
          മത പരിവര്‍ത്തനം സമൂഹത്തില്‍ അനൈക്യം ഉണ്ടാക്കുകയും മത വിദ്വേഷത്തെ പരിപോഷിപ്പിക്കുകയും ചെയ്യും . ഭാരതത്തിലെ മുസ്ലീം ആധിപത്യം ആരംഭിക്കുന്നതു മുതല്‍ ഇവിടെ നിര്‍ബന്ധിത മത പരിവര്‍ത്തനവും ആരംഭിച്ചതാണ്.ഔറംഗസീബ് തകര്‍ത്തുടച്ച ഹൈന്ദവ ആരാധനാലയങ്ങളും ഹൈന്ദവ സംസ്കരങ്ങളും പരിശോധിച്ചാല്‍ അതു അയിരത്തിലേറെ ബാബര്‍ മസ്ജിദുകളെക്കാള്‍ അധികമായിരിക്കും .
                 അമേരിക്ക ,യൂറോപ്പ് പോലുള്ള നാടുകളില്‍  കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ മുസ്ലീം ജനസംഖ്യ മറ്റുള്ളവരെ കടത്തി വെട്ടുമെന്നു പോലും വീരവാദം മുഴക്കുന്നവര്‍ തങ്ങള്‍ ലോകത്തിനു മുന്നില്‍ യഥാര്‍ത്ഥ വര്‍ഗ്ഗീയ വാദികളായി ചിത്രീകരിക്കപ്പെടുന്ന നഗ്ന സത്യം മനസിലക്കുന്നില്ല,പകരം സംഘപരിവാറിനെതിരെ അസഭ്യവര്‍ഷം ചൊരിയുന്നതില്‍ ആനന്ദം കണ്ടെത്തുന്നു. 
ഈ ദുരവസ്ഥയില്‍ നിന്നും നമ്മുടെ യുവ തലമുറ മോചിക്കപ്പെടേണ്ട കാലം കഴിഞ്ഞു.


ഇതു പൂര്‍ത്തീകരിക്കും മുമ്പ് ഒരു കാര്യം കൂടി അറിയിക്കുന്നതില്‍ സന്തോഷമുണ്ട്.ചില മുസ്ലീം സംഘടനകള്‍ ഇക്കര്യം തിരിച്ചറിഞ്ഞ് അതിനെതിരെ പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വന്നിട്ടുള്ളതായി ജന്മഭൂമിയില്‍ വന്ന വാര്‍ത്ത. ഇവിടെ വായിക്കൂ .


       മതത്തിന്റെ പേരില്‍ ജനമനസ്സുകളില്‍ വിദ്വേഷതിന്റെ  വിത്തു പാകുന്ന പ്രവണത ഉപേക്ഷിച്ച്, ഭാരതതിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം ....നമുക്ക് അതിനു കഴിയട്ടെ......

2009, ഒക്‌ടോബർ 25, ഞായറാഴ്‌ച

ആകാശവാണി...കൌതുക വാര്‍ത്തകള്‍ വായിക്കുന്നത്.......

Buzz It
മലയാളം ഫണ്‍ ഇല്‍ കണ്ട ഒരു കാഴ്ച....എന്താ കൌതുകം തോന്നുന്നില്ലേ?

[www.malayalamfun.com_012800-744281.jpg]

അടുത്ത വാര്‍ത്തകള്‍ ഇലക്ഷന് ശേഷം ...നമസ്കാരം ...

2009, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

പൊളി ട്രിക്സും അടിമത്വവും

Buzz It
            സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷം കഴിഞ്ഞിട്ടും അടിമത്വത്തിന്റെ കണികകള്‍ ഭാരതീയന്റെ മനസില്‍ നിന്നും ഇനിയും മാഞ്ഞു പൊയിട്ടില്ല എന്നു വേണം മനസിലാക്കാന്‍ . ഇന്ത്യയുടേയും , എന്തിനേറെ നമ്മുടെ സാക്ഷര കേരളത്തിന്റേയും രാഷ്ട്രീയ അവസ്ഥ തന്നെ ഇതിനു ഉദാഹരണമായി ചൂണ്ടി കാണിക്കാം .
               60 വര്‍ഷത്തിലേറെയായി ഒരു സമ്പന്ന കുടുംബത്തിനെ ചുറ്റി പറ്റിയാണു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നീക്കം .ആ കുടുംബത്തില്‍ ജനിക്കുന്നവരെ കോണ്ഗ്രസ്സിന്റെ സഭ വിശുദ്ധന്മാരായി ഉയര്‍ത്തി കാണിക്കും . ആ കുടുംബത്തിനു ഹൈ കമാന്റ് എന്നു പേരും കൊടുക്കും . അവിടത്തെ വേളികളേയും സംബന്ധങ്ങളെപ്പൊലും ഇവര്‍ ആരാധിച്ചു അമ്പലങ്ങള്‍ പണിതു കളയും .അവിടത്തെ യുവാവിനെ യുവ രാജവായി വാഴിച്ചു ഇന്ത്യ മുഴുവന്‍ എഴുന്നള്ളിക്കും . എന്തിന്‍ ഏറെ ,കലാലയ കാംപസ്സുകളില്‍ കയറ്റി സൂപ്പര്‍ സ്റ്റാര്‍ വരെ ആക്കി കളയും . നാട്ടുകാരെ കന്നുകാലികള്‍ എന്നു പാര്‍ട്ടിയുടെ കോടീശ്വര മന്ത്രി പറയുമ്പോഴും ഇവര്‍ അതിലും വിശുദ്ധര്‍ തന്നെ. ഇന്ത്യയിലെ ചില വിദ്യാ സമ്പന്നരുടെ ഇടയില്‍ പോലും ഇന്നും ഈ അടിമത്വം നിലനില്‍ക്കുന്നു. കേരള ക്യാംപസുകള്‍ ഈയിടെ നമ്മുടെ യുവരാജാവിനെ സ്വീകരിച്ച വിധം അതിനു തെളിവാണ്.ഭാവിയിലെ നമ്മുടെ മഹാരാജാവണത്രെ ഈ വിശുദ്ധന്‍ .
            പിന്നെ കുടുംബ വാഴ്ചയെ ഇതു മാത്രമാണെന്ന രീതിയില്‍ ആക്ഷേപിക്കരുത് . കേരളത്തിലെ മകന്റെ അച്ഛനും കോണ്ഗ്രസ് കാരനാണ് . ത്മിഴ് നാട്ടിലുമുണ്ട് ഒരു അച്ഛനും മക്കളും .ഭാഗ്യത്തിന് കോണ്ട്രെസ്സ് കാരല്ല. ആന്ധ്ര പ്രദേശില്‍ പരേതനയ ഒരച്ഛന്റെ പുത്രനെ വാഴിക്കാന്‍ പാടുപെടുന്ന കാഴ്ചയും നാം കാണുന്നു.ഇനി ഹൈ കമാന്റ് കുടുംബത്തിന്റെ അനുവാദം കിട്ടേണ്ട താമസമെ ഉള്ളൂ. അതും ഉടനെ ഉണ്ടാകുമെന്ന് നമുക്ക്‌ പ്രതീക്ഷിക്കാം . 
               ഭാരതത്തിലെ ഭരണ കക്ഷി ഇത്രയും ചെയ്യുമ്പോള്‍ നമ്മുടെ കേരളത്തിലെ ഭരണ കക്ഷിക്കും എന്തെങ്കിലും ചെയ്യണ്ടേ ? 
           കുടുംബധിപത്യം എന്തായാലും അവിടെ നടക്കില്ല . മക്കളൊന്നും നേരെ ആവുന്ന കോളില്ല . അവര്‍ക്ക്‌ ഗുണ്ടകളാണ് കൂട്ട്.
                     വളരെ കഷ്ടപ്പെട്ടാണ് പാര്‍ട്ടി തന്നെ ഒരു ഗുണ്ട പ്രവര്‍ത്തനം നടത്തി കൊണ്ട് പോകുന്നത് .  പാര്‍ടി രാജാവിന്റെ പ്രസ്താവനകള്‍ കേള്‍ക്കാന്‍ തല്പര്യമില്ലതവന് പാര്‍ടിയില്‍ നിന്ന് പടി അടച്ചു പിണ്ഡം വയ്ക്കുന്ന ചടങ്ങും ഉണ്ട് . രാജാവ് പറയുന്നത് വേദ വാക്യമായി നാട്ടുകാരും അംഗീകരിക്കണം . പോലീസ് എങ്ങനെ കേസ് അനെഷിക്കനമെന്നും ഇദ്ദേഹം പറയും. അല്ലാതെ മാധ്യമങ്ങള്‍ ഒന്നും ഇതില്‍ കയറി ഇടപെടണ്ട . പണ്ട് അറിയാതെ ഒരു ബി.ജെ.പി.കാരനെ കുത്തി കൊന്നു എന്നൊരു കേസ് ഉണ്ട്. അല്ലെങ്കില്‍ തന്നെ അതിപ്പോള്‍ ഒരു വല്യ കുറ്റമാണോ? സാധാരണ ക്ലാസ്സ്‌ റൂമില്‍ പിഞ്ചു  കുഞ്ഞുങ്ങളുടെ  മുന്നിലിട്ട് അധ്യാപകനെ ഡി.പി.ഇ.പി സ്റ്റൈലില്‍ വെട്ടി കൊല്ലന്നത്ടന് നമ്മുടെ ഒരു രീതി.ഇതിപ്പോള്‍ അത്ര ഒന്നും ചെയ്തില്ലലോ പിന്നെന്താ പ്രശ്നം? 
                       ഇനി വല്യ കേസ് ആണെങ്കിലും ഇനി ഇപ്പോള്‍ കോടതിയില്‍  പോകാനൊന്നും സമയമില്ല. അല്ല അന്ന് ജല ദോഷമയിരുന്നു അത് കൊണ്ടാ.
  കണ്ണൂരില്‍ തങ്ങള്‍ അല്ലാതെ  വേറെ ഒരുത്തനും ജീവിക്കണ്ട എന്ന് പണ്ടേ തന്നെ തീരുമാനിച്ചതാണ് .ഇനി വേണ്ടി വന്നാല്‍ പോലീസ് സ്റ്റേഷനില്‍ വച്ച് പോലും ബോംബ്‌ ഉണ്ടാക്കി എന്നുമിരിക്കും. അതൊന്നും ഒരു കുറ്റമല്ല . തലസ്ഥാന   നഗരി ആണ് അടുത്ത നോട്ടം. അവിടെ കണ്ണൂരില്‍ ഉള്ളത്  പോലെ പാര്‍ട്ടിക്ക്  വേണ്ടി മരിക്കാന്‍ ചെറുപ്പക്കാര്‍ മുന്നോട്ടു വരുന്നില്ല    . അപ്പോള്‍ ഉള്ള ആളുകളെ  ഹൈ ടെക് ഗുണ്ടകളാക്കി മാറ്റുക മാത്രമാണു ഒരു പോംവഴി. അത് തീരെ മോശമല്ലാതെ നടത്തി കൊണ്ട് പോകുന്നുണ്ട്. തലസ്ഥാന നിവാസികള്‍ക്കൊക്കെ ഇത് അറിയുകയും ചെയ്യാം.
                       ഇടയില്‍ മാധ്യമ സിണ്ടിക്കെത്റ്റ്‌ ആണ് ഒരു പ്രശ്നം. പിന്നെ വേറെ ഒരു കുരിശും കൂടി ഉണ്ട്. കടലില്‍ നിന്നും ഒരു ചെറിയ  ബക്കറ്റില്‍ വെള്ളവും കോരി എടുത്തു കൊണ്ട് , തലസ്ഥാന നഗരിയിലെ ഭാഷയില്‍ പറഞ്ഞാല്‍ 'ഒരു വാളി പയല്' നടക്കുന്നുണ്ട്.  ആ മസില് പിടുത്തം ഒന്ന് അവസിനിപ്പിക്കാന്‍ പലതും  ചെയ്തു നോക്കി   . ഒന്നും  വില പോകുന്നില്ല . എന്നാലും  വെറുതെ ഇരിക്കാന്‍  പറ്റില്ലാലോ . 
                     പണ്ട് പാര്‍ട്ടിക്ക് വേണ്ടി തെറി  വിളിക്കാന്‍ സംസ്കാരമുള്ള  ഒരു മന്ത്രിയെ  നിയോഗിച്ചിരുന്നു . ഇപ്പോള്‍ അത് നിര്‍ത്തലാക്കി. അത് വേണ്ടായിരുന്നു. പിന്നെ എന്ത് കാണിച്ചാലും അതൊക്കെ  സഹിക്കാന്‍ സാക്ഷരത( വിദ്യാഭ്യാസ നിലവാരമല്ല , എഴുതാനും വായിക്കാനും കഷ്ടിച്ച് അറിയാം ) ഉള്ള ഒരു കൂട്ടം ജനങ്ങള്‍(അടിമകള്‍) ഉള്ളത് കൊണ്ട് ജീവിച്ചു പോകുന്നു. 
ഇനിയും മുന്നോട്ടു പോകും . അതില്‍ നമുക്ക്‌ ഒരു സംശയവും ഇല്ല.
ഇനിയും ഇനിയും മുന്നോട്ടു ...2009, ഒക്‌ടോബർ 7, ബുധനാഴ്‌ച

രാഷ്ട്രീയം

Buzz It
രാഷ്ട്രീയത്തിലേക്ക് സ്വാഗതം