2009, നവംബർ 24, ചൊവ്വാഴ്ച

ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിലെ രാഷ്ട്രീയം

Buzz It
അയോദ്ധ്യയിലെ ബാബര്‍ മസ്ജിദ് തകര്‍ത്തനിനെ കുരിച്ച് അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതിനെ കുരിച്ച് പാര്‍ലമെന്റില്‍ വക്കേറ്റവും ,ജനങ്ങള്‍ക്കിടയില്‍ വന്‍ ചര്‍ച്ചയും നടന്നു വരുന്നു. ഈ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ വല്യ അത്ഭുതമൊന്നും കണുന്നില്ല. മറിച്ച് വിലക്കയറ്റം പോലുള്ള മറ്റു ജനകീയ പ്രശ്നങ്ങളില്‍ നിന്നും സര്‍ക്കാരിനു ഒളിച്ചോട്ടത്തിനുള്ള ഒരു എളുപ്പ വഴി മാത്രമാണിത്.

                 റിപ്പോര്‍ട്ട് സമര്‍പ്പിച്ച ലിബര്‍ഹാന്‍ കമ്മിഷനും ,ആഭ്യന്തര മന്ത്രാലയവും തങ്ങളുടെ പക്കല്‍ നിന്നല്ല റിപ്പോര്‍ട്ട് ചോര്‍ന്നതെന്ന് ആവര്‍ത്തിച്ചു പറയുന്നു.പിന്നെ ആരാണ്, റിപ്പോര്‍ട്ട് ഇന്ത്യന്‍ എക്സ്പ്രസ്സിനു ചോര്‍ത്തിയത്. കേവലം ഒരു അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സൂക്ഷിക്കാന്‍ സധിക്കാത്ത  ചിദംബരത്തിന്റെ മന്ത്രാലയമാണ്, ഭാരതത്തിന്റെ ആഭ്യന്തര സംരക്ഷണം നിര്‍വഹിക്കുന്നത് .നിസാര ലാഭത്തിന്, ഈ റിപ്പോര്‍ട്ട് ചോര്‍ത്തി കോടുത്ത ആഭ്യന്തര മന്ത്രാലയം , നാളെ ഇന്ത്യയുടെ ആണവ രഹസ്യമോ, ആഭ്യന്തര രഹസ്യങ്ങളോ ശത്രു രാജ്യങ്ങള്‍ക്കും ,ഭീകരവാദികള്‍ക്കും വിറ്റു കാശാക്കില്ല എന്നുണ്ടോ?
       
      ലിബര്‍ഹാന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടും നിക്ഷ്പക്ഷമാണോ , അതൊ കോണ്‍ഗ്രസ്സിന്റെ രാഷ്ടീയ നാടകത്തിന്റെ തിരക്കഥയാണോ എന്നും ബലമായി സംശയമുണ്ടാകുന്നു. റിപ്പോര്‍ട്ടില്‍ വാജ്പേയ് , അദ്വാനി തുടങ്ങിയ ബി.ജെ.പി നേതക്കളേയും കല്യാണ്‍ സിങ്ങിന്റെ യു.പി.സര്‍ക്കാരിനേയും കുറ്റക്കാരായി ചിത്രീകരിച്ചിരിക്കുന്നു. എന്നാല്‍ അന്നത്തെ നരസിംഹ റാവു മന്ത്രി സഭക്ക് ഇതില്‍ യാതൊരു പങ്കുമില്ലത്രെ. അതെന്താ യു.പിയില്‍ കോണ്‍ഗ്രസ്സിനും റാവുവിനും അയിത്തം കല്പ്പിച്ചിരുന്നോ?
ഗുജറാത്ത് കലാപ സമയത്ത് അന്നത്തെ രാഷ്ട്രപതിയും മുന്‍ കോണ്‍ഗ്രസ്സ് എം .പിയുമായിരുന്ന ശ്രീ.കെ.ആര്‍ .നാരായണന്‍ വാജ്പേയ് സര്‍ക്കാരിനെയാണ്, നിശിതമായി വിമര്‍ശിച്ചത് എന്നു കൂടി ഓര്‍ക്കുക.ലിബര്‍ഹാന്‍ കമ്മിഷന്റെ വിശ്വാസ്യത വരും ദിവസങ്ങളില്‍ ചര്‍ച്ചയാവുമെന്നതില്‍ എന്തായാലും സംശയമില്ല.
       ബി.ജെ.പിയെ സംബന്ധിച്ചടത്തോളം ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് വലിയ പ്രത്യാഘാതങ്ങളൊന്നും ഉണ്ടാക്കാനിടയില്ല. മറിച്ച് നേട്ടങ്ങള്‍ക്കാണ്, സാദ്ധ്യത. പ്രശ്നം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കൊണ്ട് പ്രതിപക്ഷനേതാവ് എല്‍ .കെ.അദ്വാനി, അയോദ്ധ്യ പ്രശ്നത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്നു പറഞ്ഞതു തന്നെ ഇതിന്, ഉദാഹരണമാണ്.അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുക തന്നെയാണ്‍  തങ്ങളുടെ രാഷ്ട്ര്ര്യ അഭിലാഷമെന്നും അദ്വാനി വ്യക്തമാക്കുന്നു.രാജ്യസഭയില്‍ ബി.ജെ.പി അംഗങ്ങള്‍ ജയ്ശ്രീറാം വിളികളോടെയാണ് റിപ്പോര്‍ട്ടിനെ സ്വീകരിച്ചത്. രാഷ്ട്രീയമായി ബി.ജെ.പിക്ക് പുത്തന്‍ ഉണര്‍വു പകരാന്‍ ഒരു പക്ഷെ ഈ റിപ്പോര്‍ട്ട് സഹായിച്ചേക്കും .

       കഴിഞ്ഞ ജൂണ്‍ 30നു സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് ഇതു വരെ പാര്‍ലമെന്റില്‍ വയ്ക്കാതിരിക്കുകയും , അതു ചോര്‍ന്നതിന്റെ തൊട്ടടുത്ത ദിവസം റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തതും ഒട്ടേരെ ചൊദ്യങ്ങളുയര്‍ത്തുന്നു. ഒരു റിപ്പോര്‍ട്ടിന്റെ ഹിന്ദി പരിഭാഷ തയ്യാറാക്കാന്‍ 5 മാസം കൊണ്ടു പോലും കേന്ദ്ര സര്‍ക്കരിനു സാധിച്ചില്ലത്രേ. എന്തൊക്കെ മുടന്തന്‍ ന്യായങ്ങളാണാവോ നാമിനിയും വരും ദിവസങ്ങളില്‍ കേള്‍ക്കാന്‍ പോകുന്നത്???

2009, നവംബർ 20, വെള്ളിയാഴ്‌ച

വേലുസ്വാമി 112 നോട്ട് ഔട്ട്

Buzz It
112 -ആം വയസ്സിലും കാട്ടില്‍ കഴിയുന്ന വേലുസ്വമിയുടെ കഥ.




  

ചിത്രത്തില്‍ ക്ലിക് ചെയ്ത് വായിക്കാം




2009, നവംബർ 18, ബുധനാഴ്‌ച

ക്ഷേത്രങ്ങളും കച്ചവടച്ചരക്കാകുമ്പോള്‍

Buzz It
        വ്രത ശുദ്ധിയുടെ നിറവില്‍ ഒരു മണ്ഡലകാലം കൂടി. നാടെങ്ങും ഭക്തിയുടെ അലകളുയരുന്ന ഒരു പുണ്യകാലം.വ്രതാനുഷ്ഠാനങ്ങളുടെ വിശുദ്ധിയില്‍ ദേഹവും ദേഹിയും ശബരീശ സന്നിധിയില്‍ അര്‍പ്പിച്ചു മലകയറാനൊരുങ്ങുന്ന ഭക്ത സഹസ്രങ്ങള്‍ .

       ഇവരോട് കാട്ടുന്ന അനീതിയുടെ കഥ വളരെ വിചിത്രമാണ്. ശബരിമലയില്‍ നിന്നും ലഭിക്കുന്ന കോടിക്കനക്കിനു രൂപയുടെ വരുമാനം സര്‍ക്കാര്‍ ഖജനാവ് നിറ്ക്കുമ്പോഴും ശബരി മലയോടും ഹൈന്ദവ ജനതയോടും കാട്ടുന്ന ഈ ക്രൂരത അത്ഭുതകരം തന്നെയാണ്.ഇതിനെതിരെ പ്രതികരിക്കാന്‍ നമ്മുടെ ഒരു ബുദ്ധി ജീവി വിഭാഗവും തയ്യാറാവില്ല, എന്നു മത്രമല്ല ഹിന്ദുവിന്റെ പ്രശ്നം ചര്‍ച്ച ചെയ്യുന്നവനെ വര്‍ഗ്ഗീയ വാദി അയി ചിത്രീകരിക്കാനും ഇക്കൂട്ടര്‍ മത്സരിക്കും .
      ഭകതരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാനാകാത്ത തിരിവിതാംകൂര്‍ ദേവസവം ബോര്‍ഡും ,കേരള നറ്ക്കരും ഹൈന്ദവ ജനതയ്ക്ക് അപമാനം തന്നെയാണ്. നമ്മുടെ സമ്മതിദാന അവകാശത്തിലൂടെ അധികാരത്തിലേറിയ സര്‍ക്കാര്‍ നമ്മുടെ ക്ഷേത്രമുതല്‍ കൊള്ളയടിക്കുമ്പോഴും നാം മതേതരത്തിന്റെ പേരില്‍ മൌനം ഭജ്ജിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇതു മതേതരത്വമാണോ? ഒരിക്കലുമല്ല ഇതു തീര്‍ത്തും പച്ചയായ മതവിവേചനമാണ്.ഇതിനെതിരെ കേരള ജനത പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
         ഭക്തര്‍ അമൂല്യമായി കരുതുന്ന ഭഗവാന്റെ പ്രസാദമായ അരവണ പോലും ലഭ്യമാക്കാന്‍ കഴിയാത്ത ഭരണകൂടമാണ്, നമ്മുടേത്. തിരുപ്പതിയിലെ പ്രത്യേക  VIP സന്ദര്‍ശനം ഹൈന്ദവ സമൂഹത്തിനു തീരാ കളങ്കമായതു പോലെ ഇതും മറ്റൊരു നാണക്കേടാവുമെന്നതില്‍  സംശയമില്ല.
       KSRTC ആയാലും ദേവസ്വം ബോര്‍ഡ് ആയാലും അയ്യപ്പന്മാരെ കൊള്ളയടിക്കുന്നതില്‍ യാതൊരു വിട്ടു വീഴ്ച്ചയുമില്ല. പമ്പയില്‍ നിന്നും കിലോമീറ്ററുകള്‍ക്കപ്പുറത്താണ്, പാര്‍ക്കിംഗ് സൌകര്യം .അവിടെ നിന്നും പമ്പവരെ പോകാന്‍ യുടെ പകല്‍ കൊള്ള ചാര്‍ജും . നിലക്കല്‍ മുതല്‍ പമ്പ വരെയുള്ള യാത്രാക്കൂലിയുടെ പേരില്‍ കണ്ടക്ടറുമായി അയ്യപ്പന്മാര്‍ വക്കൌ തര്‍ക്കത്തിലേര്‍പ്പെടുന്നത് സാധാരണ കാഴ്ചയാണ്. പാവം കണ്ടക്ടറോടു തര്‍ക്കിച്ചിട്ടു കാര്യമില്ല. പ്രതികരിക്കേണ്ടടത്തു പ്രതികരിക്കതെ കപട മതേതര മുഖം മൂടി അണിഞ്ഞിട്ടു കാര്യമില്ല.
           ഈ വര്‍ഷത്തെ ഏറ്റവും ഒടുവിലത്തെ വാര്‍ത്ത ഭസ്മക്കുളത്തെക്കുറിച്ചാണ്. ഭസ്മക്കുളത്തിലെ മാലിന്യ സംസ്കരണത്തിനായി ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്നും യാതൊരു വിധ നീക്കവും നടക്കുന്നില്ല. ആചാരനുഷ്ഠാനങ്ങള്‍ തെറ്റിക്കാതിരിക്കാന്‍ വേണ്ടി മാത്രം ഭക്തര്‍ ഇവിടെ സ്നാനം നടത്തി വരുന്നു.ഇതൊക്കെ പ്രതികരണ ശേഷിയില്ലാത ഹൈന്ദവരോടു മാത്രമേ കാട്ടാന്‍ സാധിക്കുകയുള്ളൂ.
       ഒരു സംഘടിത വോട്ടു ബാങ്കുള്ളതു കൊണ്ട് , ഇസ്ലാം വിശ്വാസികളുടെ പുണ്യ സന്ദര്‍ശനമായ ഹജ്ജിനു എല്ല വിധ സൌകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നുണ്ട്.ഓര്‍ക്കുക ഹജ്ജിനു പോകുന്ന മെക്ക കേരളതിലെന്നല്ല, ഭാരതത്തില്‍ പോലുമല്ല.ഹജ്ജിനൊരുക്കുന്ന സൌകര്യങ്ങള്‍ തീര്‍ച്ചയായു ആവശ്യമായതു തന്നെയാണ്. എന്നാല്‍ അതു പോലെ എല്ലാ വിഭാഗത്തിന്റേയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കര്‍ ബാധ്യസ്ഥമാണ്. അല്ലാതെ ഒരു ക്ഷേത്രത്തിന്റെ അളവറ്റ് സമ്പത്തു കൊള്ളയടിച്ച് ആ ക്ഷേത്ര വിശ്വാസികളെ ത്രിണവല്‍ഗണിക്കുന്ന അവസ്ഥ തീര്ച്ചായും മാറേണ്ടതാണ്.

      അതു മാറണമെങ്കില്‍ വിശ്വാസികള്‍ തന്നെ അതിനെതിരെ ശക്തമ്മയി രംഗത്തു വരേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഈ മണ്ഡലകാലം വിശ്വാസികള്‍ക്ക് ഒരു പുനര്‍ വിചിന്തന കാലമായി തീരട്ടെ.

ദുബായിലെ അയ്യപ്പ സേവാ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന അയ്യപ്പ പൂജയെ പറ്റി ഇവിടെ വായിക്കൂ.



 


2009, നവംബർ 10, ചൊവ്വാഴ്ച

ഒരു തെരഞ്ഞെടുപ്പിന്റെ ഗുണപാഠം

Buzz It
             ഒരു രാഷ്ട്രീയ പാര്‍ടിയുടെ  പരാജയം ആ പാര്‍ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം പാടേ നഷ്ടമാകുന്ന കാഴചയാണ്, ഈ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പു നല്കുന്ന ചിത്രം . മാര്‍ക്സിസ്റ്റു പാര്‍ടിയുടെ ശക്തി കേന്ദ്രങ്ങളായ കേരളവും പശ്ചിമ ബംഗാളും ആ പാര്‍ടിയെ ഏറെക്കുറെ കൈവിട്ടു കഴിഞ്ഞു. ആദര്‍ശത്തില്‍ നിന്നുള്ള ഒളിച്ചോട്ടം തന്നെയാണ്, ആ പാര്‍ടിയുടെ പരാജയത്തിനുള്ള പ്രധാന കാരണവും . നേതാക്കന്മാരുടെ വഴി പിഴച്ച രാഷ്ട്രീയ പ്രവര്‍ത്തനം കാരണം  ആ പാര്‍ടി ജീര്‍ണ്ണതയിലേക്കു  വലിച്ചെറിയപ്പെടുന്നു.കേരളത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 3 മണ്ഡലങ്ങളിലും സി.പി.എം   അമ്പേ പരാജപ്പെട്ടത് കുറച്ചു കാലത്തേയ്ക്കെങ്കിലും ആ പര്‍ട്ടിയുടെ ഭാവിക്കു നേരെയുള്ള ചോദ്യചിഹ്നമായിരിക്കും . 
             പശ്ചിമ ബംഗാളിലും സ്ഥിതി മറിച്ചല്ല. മത്സരിച്ച 6 സീറ്റിലും അമ്പേ പരാജയപ്പെട്ടു.ത്രിണമൂല്‍ കോണ്‍ഗ്രസ്സ് 8 സീറ്റിലും കോണ്ഗ്രസ്സ് ഫോര്‍വാര്‍ഡ് ബ്ലോക്ക് എന്നിവര്‍ ഓരോ സീറ്റിലും വിജയിച്ചു.  സീറ്റിലും വിജയിച്ചു.  

    കേരളത്തിലെ പരാജയം പാര്‍ട്ടിക്കുള്ളില്‍ പല പൊട്ടിത്തെറികള്‍ക്കും വഴിതെളിയിച്ചേക്കാം .3മണ്ഡലങ്ങളിലും  നല്ല ഭൂരിപക്ഷത്തോടെയാണ്, യു,ഡി.എഫ് വിയിച്ചത്.


(മാതൃഭൂമി  ഓണ്‍ ലൈനില്‍ നിന്നും )

തെറ്റുള്‍ക്കൊണ്ട് , ശരിയായ ദിശയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ലെങ്കില്‍ തെരഞ്ഞെടുപ്പിലൂടെ ആദ്യമായി അധികാരത്തില്‍ വന്ന കേരളവും , ശകതി കേന്ദ്രമായിരുന്ന ബംഗാളുമുള്‍പ്പെടെ എല്ലാ പ്രദേശങ്ങളും സി.പി.എം   -നെ മറന്നു കളയുന്ന കാലവും വിദൂരമല്ല.