2010, നവംബർ 6, ശനിയാഴ്‌ച

ഇടത്ത് നിന്നും വലത്തോട്ടു....???

Buzz It


ഇന്ത്യയില്‍ കഴിഞ്ഞ കുറെ കാലങ്ങളായി നടക്കുന്ന  തെരഞ്ഞെടുപ്പുകളില്‍ പരാജയം ഏറ്റു വാങ്ങുന്നതില്‍  മത്സരിക്കുകയാണ് സി.പി.എം എന്നതിന്റെ അവസാനത്തെ ഉദാഹരണം കേരളത്തിലെ തദ്ദേശ തെരഞ്ഞടുപ്പ് തന്നെയാണ്. തൊഴിലാളി  വര്‍ഗ്ഗത്തിന്റെ  പാര്‍ട്ടി  എന്ന ലേബല്‍ പാര്‍ട്ടിക്ക് എന്നോ മണ്മറഞ്ഞു പോയ പൊന്‍ തൂവലോ  ,കേവലം ഒരു അലങ്കരീക പ്രഗോയമോ ആയി തീര്‍ന്നിരിക്കുന്നു.
          
            സാമുദായിക സംഘടനകളുടെ  ധ്രുവീകരണം കൊണ്ടാണ് പാര്‍ട്ടി പരാജയപ്പെട്ടെതെന്നാണ് ഒരു പ്രധാന വാദം. സി.പി.എം വിജയിച്ച കഴിഞ്ഞ തെരഞ്ഞെടുപുകളില്‍ ഒന്നും ഇത്തരം ധ്രുവീകരണം ഉണ്ടായില്ലേ?
അതെ അന്നൊന്നും  മത,സാമുദായിക സംഘടനകള്‍ കേരളത്തില്‍ ഉണ്ടായിരുന്നുല്ലേ?

         ഇനി ഈ തെരഞ്ഞെടുപ്പിലാണ് ആദ്യമായി ഇങ്ങനെ ഒന്ന് ഉണ്ടയെതെന്നു വാദിച്ചാലും അതിന്റെ പ്രധാന ഉത്തരവാദിത്വം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ക്ക് തന്നെയാണ്. മുസ്ലീം തീവ്രവാദ സംഘടനകളുമായി സി.പി.എം ഉണ്ടാക്കിയ പരസ്യ ധാരണം ആ പാര്‍ട്ടി ക്ക് തന്നെ ദോഷകരമായി ഭാവിച്ചു. മ അദ്നിയെ വെള്ള പൂശി മഹാനക്കാനുള്ള പിണറായി മാര്‍ക്സിസ്റ്റു പാര്‍ടിയുടെ ശ്രമം അതിന്റെ കടക്കല്‍ കത്തി വയ്ക്കുന്നതായി.
ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം നടത്തിയത് ബി.ജെ.പി യാണ് .സി.പി എമിന്റെ മുസ്ലീം തീവ്രവടതോടുള്ള മൃദു സമീപനമാകാം  ഒരു പക്ഷെ ബി.ജെ.പി യെ ഒരു പരിധി വരെ സഹായിച്ചതും.

          തിരുവനന്തപുരം കോര്‍പരേഷനില്‍ ഒരു സ്വതന്ത്രനുല്പ്പെടെ 7 അംഗങ്ങളാണ് ബി.ജെ.പി ക്ക് ഉള്ളത്.മലപ്പുറത്തെ കോട്ടക്കലില്‍ ബി.ജെ പി 2 സീറ്റ്‌ നേടിയത് ജനശ്രദ്ധ ആകര്‍ഷിച്ച ഒന്നാണ്.ഇത് മാത്രമല്ല സംസ്ഥാനത്ത് ഒട്ടാകെ ഒരു വന്‍ തരംഗം ശ്രിഷ്ടിച്ചു കൊണ്ട് ബി.ജെ.പി ഇരു മുന്നണികളെയും ഞെട്ടിച്ചു.ദുര്‍ബലമായ ഒരു ഭരണ കൂടത്തിന്റെയും, ചലന രഹിതമായ ഒരു പ്രതി പക്ഷത്തിന്റെയും നേര്‍ക്കുള്ള ജനങ്ങളുടെ പ്രതിഷേധം ആയിട്ടു  വേണം ബി.ജെ.പി യുടെ വിജയത്തെ വിലയിരുത്തുവാന്‍.

കേരളത്തിലും ബംഗാളിലും കഴിഞ്ഞ കുറച്ചു കാലങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സി.പി.എം പരാജയപ്പെടുന്നതില്‍ നിന്നും ആ പാര്‍ട്ടി പാഠം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഭാരത രാഷ്ട്രീയത്തില്‍ നിന്ന് തന്നെ ആ പാര്‍ട്ടി നിഷ്കര്ഷിതമാകുന്നു പറയുന്നതില്‍ തെല്ലും അതിശയോക്തി ഇല്ല.

2010, ജൂൺ 3, വ്യാഴാഴ്‌ച

തകരുന്ന പ്രതാപം

Buzz It
ആര്‍ക്കും ആരെയും എല്ലാകാലവും വിഡ്ഢികള്‍ ആക്കുവാന്‍ സാധിക്കില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ ഈ കഴിഞ്ഞ പശ്ചിമ ബംഗാള്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് . ഒരു രാഷ്ട്രീയ പാര്‍ടി ജനങ്ങളോട് അല്പമെങ്കിലും ഉത്തരവാദം കാണിക്കാതെ അധിക കാലം ഇനി മുന്നോട്ടു പോകില്ല എന്ന് ഇതില്‍ നിന്ന് നമുക്ക് ഭാഗീകം ആയിട്ടെങ്കിലും  ആശ്വസിക്കാം.
തൃണമൂല്‍ കോണ്‍ഗ്രസ് പോലൊരു പ്രാദേശിക പാര്‍ട്ടി ഒരു സംസ്ഥാനത്തില്‍ അധികാരത്തില്‍ എത്തുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കേണ്ട കാര്യമല്ല എങ്കിലും ൩൦ വര്‍ഷമായി സി.പി.എമ്മിനെ മാത്രം വിജയിപ്പിച്ചു കൊണ്ടിരുന്ന ഒരു കൂട്ടം ജനത ഇന്ന് ആ പാര്‍ട്ടിയെ ഭയത്തോടും വേരുപ്പോടും അസഹിഷ്ണത യോടും  നോക്കി കാണുന്നതിനെ ഏറെ പ്രാധാന്യത്തോടെ വേണം നാം സമീപിക്കേണ്ടത്.തങ്ങളുടെ ജീവ സ്പന്ദനം ആയിരുന്ന പാര്‍ട്ടി തങ്ങളില്‍ നിന്ന് ബഹുദൂരം അകലെ എത്തി കഴിഞ്ഞു എന്ന സത്യാവസ്ഥ ബംഗാളി ജനത മനസിലാക്കി കഴിഞ്ഞു. ഒരു കാലത്ത് തങ്ങളെ ദ്രോഹിചിക്കുന്നവര്‍ക്കെതിരെ പൊരുതാന്‍ തങ്ങളോടൊപ്പം നിന്ന ഒരു പാര്‍ട്ടി (പാര്‍ട്ടിയിലെ ഒരു പറ്റം നേതാക്കള്‍ ) ഇന്ന് തങ്ങളെ ദ്രോഹിക്കുന്നവരുടെ സന്തത സഹചാരികള്‍  ആകുമ്പോള്‍ പട്ടിണി പാവങ്ങളായ ഒരു കൂട്ടം ജനതയ്ക്ക് പ്രതിഷേധം അറിയിക്കാന്‍ ഭാരതത്തില്‍ വോടിംഗ് യന്ത്രത്തിന്റെ ബട്ടന്‍ മാത്രമേ നിലവിലുള്ളൂ.

പശ്ചിമ ബംഗാളില്‍ കമ്മ്യൂണിസ്റ്റ്‌ ,കോണ്‍ഗ്രസ് പാര്‍ടികളെ ഒരുപോലെ തിരഞ്ഞു  പിടിച്ചു ശിക്ഷിചിരിക്കുകയാണ്  ജനങ്ങള്‍. കേരളത്തില്‍ ശക്തമായ ഒരു പ്രതിപക്ഷവും സി.പി.എമ്മിനും കോണ്‍ഗ്രസിനും ബദലായി മറ്റൊരു പാര്‍ട്ടിയും നിലവില്‍ ഇല്ലാത്തതുകൊണ്ട്  കേരളത്തില്‍ സി.പി.എം ഇപ്പോഴും നില നില്‍ക്കുന്നു.
                                                        (കടപ്പാട് : മാതൃഭൂമി )

മറ്റു ചാനലുകളും ,പത്ര മാധ്യമങ്ങളും സി.പി എമ്മിന്റെ പതനത്തെ ജങ്ങള്‍ക്ക് മുന്‍പില്‍ തുറന്നു  കാട്ടുമ്പോള്‍ കൈരളി പറയുന്നത്  കഴിഞ്ഞ ലോക  സഭ തിരഞ്ഞെടുപ്പിനെക്കള്‍ അധികം കിട്ടിയ വോടിംഗ് ശതമാനത്തെ ആണ്. അല്ലാതെ സി.പി.എം. പരാജയ പെട്ടതല്ല .എന്നാല്‍ യച്ചൂരി പറയുന്നത് വെറും 17 % ജനങ്ങള്‍ മാത്രമേ വോട്ടു ചെയ്തുള്ളൂ അത് കൊണ്ടാണ് സി.പി.എം പരാജയപ്പെട്ടത് എന്നാണ്. എന്നാലും ജനങ്ങള്‍ മടുപ്പ് കൊണ്ടാണ് വോട്ടു ചെയ്യാന്‍ പോകതതെന്നു യച്ചൂരി സഖാവിനു മനസിലായില്ല.

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ജന ദ്രോഹ നടപടികള്‍ തന്നെയാണ് മാവോയിസ്റ്റ് പോലുള്ള പ്രസ്ഥാനങ്ങള്‍ തഴച്ചു വളരുവാന്‍ കാരണമായത്. എന്തായാലും തൃണമൂല്‍ കോണ്‍ഗ്രസ്സിനു മാവോയിസ്റ്റ് കളോടുള്ള അടുപ്പവും  മറ്റും ഭാരതത്തിന്റെ ഭാവിക് അത്ര സുഖകരമല്ല  എന്നതാണ് മറ്റൊരു ദുഃഖ സത്യം.

ഇതൊക്കെയാണെങ്കിലും 30 വര്‍ഷത്തോളം ഒരു പ്രദേശത്ത് തഴച്ചു വളര്‍ന്ന പ്രതാപത്തിന്റെ അടിവേര് ഇളക്കാന്‍ ദുര്‍ബലമായ ഭരണവും, ആത്മാര്‍ത്ഥത ഇല്ലാത്ത  രാഷ്ട്രീയ പ്രവര്‍ത്തനവും തന്നെയാണ് കാരണമെന്നതില്‍ സംശയമില്ല. ഇനിയെങ്കിലും  ഇതില്‍ നിന്നും സി.പി.എം തെറ്റ് മനസിലാക്കി പ്രവര്‍ത്തിക്കട്ടെ എന്ന് ആഗ്രഹിക്കാം .

2010, മേയ് 26, ബുധനാഴ്‌ച

മലയാള സിനിമയുടെ പുതിയ മുഖം

Buzz It
മലയാള സിനിമ   തഴച്ചോ  കിതച്ചോ ഒക്കെ മുന്നോട്ടു പോകുമ്പോഴും ചില പ്രത്യേക കാര്യങ്ങള്‍ കാഴ്ചകരെ ആലോസരപ്പെടുതുന്നില്ലേ  എന്നൊരു സംശയം .ഒരു പക്ഷെ ഇത് മലയാള സിനിമയുടെ പുതിയ മുഖം  ആയിരിക്കും .

കഴിഞ്ഞ കുറച്ചു  വര്‍ഷത്തെ മമ്മൂട്ടി  ചിത്രങ്ങള്‍ എടുത്തു പരിശോധിച്ചാല്‍ അത് നമുക്ക് മനസിലാക്കും. മമ്മൂട്ടി ലോക ചലച്ചിത്ര വേദിയിലെ ഒരു മഹാ നടനാണ് എന്നതില്‍ ആര്‍ക്കും സംശയം ഇല്ല. മമ്മൂട്ടി  അഭിനയിച് അനശ്വരങ്ങള്‍ ആക്കിയ അനവധി കഥാപാത്രങ്ങളെ ആര്‍ക്കും വിസ്മരിക്കാനും സാധ്യമല്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി മമ്മൂട്ടി ചെയ്യുന്ന വേഷങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ആവര്‍ത്തന വിരസത ഉണ്ടാക്കുന്നവയാണ്.

മമ്മൂട്ടിയുടെ ഇപ്പോഴത്തെ മിക്ക കഥാപാത്രങ്ങളും ഒരു ഗുണ്ട ആയ നായകന്‍ ആയിരിക്കും; മിക്കവാറും  തമിഴ് നാട്ടിലോ കര്‍ണാടക യിലോ പോയി ഗുണ്ടായിസം പഠിച്ചിട്ടു  വരുന്ന നായകന്‍. നായകന് ചുറ്റും കുറെ ഹാസ്യ കഥാപാത്രങ്ങള്‍ . നായകന്‍ ഗുണ്ട ആണെങ്കിലും കോമഡി പറയും . പിന്നെ ഒരു വ്യത്യാസം എന്ന് വച്ചാല്‍ നായകന്റെ കുടുംബ പശ്ചാത്തലം മാത്രം ഓരോ സിനിമയിലും അല്പം മാറ്റി കൊണ്ടിരിക്കും.

നായകന്‍ തമിഴ് നാട്ടിലും കര്‍ണാടകയിലും ഒക്കെ പോയി ഗുണ്ടായിസം പഠിച്ചു കാശുമുണ്ടാക്കി തിരിച്ചു  വരുന്നത് മിക്കവാറും ബന്ധുവായ ശത്രു അല്ലെങ്കില്‍ കുടുംബ സുഹൃത്ത് (ശത്രു) അല്ലെങ്കില്‍ അടുത്ത എവിടെ എങ്കിലുമുള്ള പഴയ ശത്രു  ആയ വില്ലനെ നേരിടാന്‍ ആയിരിക്കും .

പിന്നെ മറ്റൊരു വ്യത്യസ്തത എന്ന് വച്ചാല്‍ നായകന്‍ ഓരോ ചിത്രത്തിലും ഓരോ സ്ലാഗില്‍ സംസാരിക്കും എന്നതാണ്. പാറശാല ഭാഷമുതല്‍ ,കൊച്ചിയും , തൃശൂരും, എന്തിനു അങ്ങ് കാസര്ഗോഡ്  ഉള്ള ഭാഷ വരെ മാറി മാറി വരുന്നു. ഓരോ പ്രദേശത്ത് ഉള്ളവര്‍ക്കും  ഓരോ സിനിമ എന്നതായിരിക്കും മെഗാ സ്ടാരിന്റെ   ലക്‌ഷ്യം എന്ന് തോന്നുന്നു.

രാജമാണിക്യത്തില്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ പോയി പാറശാല ഭാഷ പഠിച്ചു വന്ന നായക വില്ലന്‍ ,ചട്ടമ്പി നാട്ടില്‍ കര്‍ണടകായില്‍  പോയി അല്പം മലയാളം പഠിച്ചു.
മമ്മൂട്ടിയുടെ ഗുണ്ട നായക ലിസ്റ്റ് ഇങ്ങനെ :
തുറുപ്പുഗുലാന്‍ : കൊച്ചിയിലെ തട്ടുകട നടത്തുന്ന ഗുലാന്‍ 
അണ്ണന്‍ തമ്പി : തമിഴ് നാട്ടിലെ ഗുണ്ട , നാട്ടില്‍ അനിയനും മോശമല്ല
(രാജ മാണിക്യം , അണ്ണന്‍ തമ്പി - രണ്ടിലും അനിയനും ചേട്ടനും ശത്രുക്കള്‍ )
ചട്ടമ്പി നാട് : കര്‍ണാടക ഗുണ്ട
പോക്കിരി രാജ : തമിഴ് നാട്ടിലെ ഗുണ്ട
(അണ്ണന്‍ തമ്പിയില്‍ അനിയനും ചേട്ടനും ഒരാളാണ് ,പോക്കിരി രാജായില്‍ ഒരു ചേഞ്ച്‌ )

പിന്നെ ബിഗ്‌ ബി യിലെ  ഗുണ്ട അല്പം മസില് പിടുത്ത കാരനാണ് .

ഇനിയും ഏതെങ്കിലും  ഉണ്ടോ എന്നറിയില്ല. എല്ലാം ഒരേ നാണയം ആയതിനാല്‍ വിട്ടു പോയിട്ടുണ്ടാകാം .

ഇതിനിടയില്‍ ഓരോ വ്യത്യത വേഷങ്ങളിലെ ചിത്രങ്ങള്‍ മിക്സ് ചെയ്തു മനോഹരമായ ഒരു മമ്മൂട്ടി മസാലയാണ് ഇപ്പ്പോള്‍ പുറത്തിറങ്ങുന്നത് എന്ന് പറയതെ വയ്യ .

ഒരു പക്ഷെ നമ്മുടെ അസ്വാധന നിലവാരത്തിന്റെ വ്യതിയനമാകാം ഇതിനു കാരണം . ഒരു കാലത്ത് മോഹന്‍ലാലിന്‍റെ അമാനുഷിക കഥ പത്രങ്ങള്‍ കയ്യടി വാങ്ങുകയും പിന്നീട് അത് ലാലിന് നേരെ തിരിഞ്ഞു കൊത്തുകയും ചെയ്തത് മമ്മൂട്ടി  ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന്  തോന്നുന്നു.

2010, മാർച്ച് 26, വെള്ളിയാഴ്‌ച

ജനാധിപത്യം ,മതേതരത്വം പല തരം പല വിധം 

Buzz It
(കു)പ്രസിദ്ധ ചിത്രകാരന്‍ എം .എഫ്.ഹുസൈനെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന ഹര്‍ജി ഭാരതതിന്റെ പരമോന്നത നീതിനായ പീഠം തള്ളി.


ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവുമൊക്കെ തകര്‍ന്നു പൊയെന്നാണു ഇടതുപക്ഷ മാധ്യമങ്ങളും , ചില പച്ചപ്പത്രക്കരും അലമുറയിടുന്നത്.ഹുസൈനെ പോലൊരു മഹാനായ ചിത്രകാരനെ സ്വന്തം നട്ടില്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നാണു ദുബായിലെ പ്രവാസി പത്രപ്രകര്‍ത്തകര്‍ കരയുന്നത്.

വളരെ സഹതാപത്തൊടു കൂടി ഇവര്‍ സംസാരിക്കുന്നതു കാണുമ്പോള്‍ കുറെ ചോദ്യങ്ങള്‍ മനസ്സില്‍ ഉരുത്തിരിയുകയാണ്.

അതിനു മുന്പ് ഹുസൈന്‍ ചെയത തെറ്റ് എന്താണെന്നറിയാത്തവരായോ, അറിയാന്‍ ശ്രമിക്കാത്ത മതേതരക്കാരോ ഉണ്ടെങ്കില്‍ ഒന്നു പറഞ്ഞോട്ടെ.

ഹൈന്ദവ ദൈവങ്ങളുടേയും ,ഭാരത മാതാവിന്റേയും നഗ്ന ചിത്രങ്ങള്‍ വരച്ചു ഒരു ജനസമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങളെ , അല്ല ഒരു രാജ്യതിന്റെ വിശ്വാസത്തെ തന്നെ ലോകതിനു മുന്നില്‍ കരിവാരി തേയ്ച്ച മഹാനാനു നമ്മുടെ ഹുസൈന്‍ .
ഇത് ഒരു കുറ്റമല്ലെന്നും ഒരാളുടെ അഭിപ്രായ സ്വതന്ത്ര്യങ്ങളെ ഹനിക്കരുതെന്നുമാണ്, മുറവിളി ഉയരുന്നത്.

ഇനി നമുക്ക് ഒരല്പം പിന്നോട്ടു പോകാം .
പ്രവാചകന്‍ നബിയെ പരാമര്‍ശിച്ചു കൊണ്ടുള്ള ഒരു കാര്‍ട്ടൂണ്‍ വരച്ച് ഒരു കാര്‍ട്ടൂണിസ്റ്റിനെ ആരും മറന്നു കാണില്ലെന്നു വിസ്വസിക്കുന്നു.അദ്ദേഹത്തിനെതിരേയും ആ പ്ത്രമാധ്യമത്തിനെതിരേയും വിശുദ്ധ ജിഹാദ് പ്രഖ്യാപിച്ചതും , എന്തിനു നമ്മുടെ ജനാധിപത്യ മതേതര ഭാരതത്തില്‍ നിന്നു തന്നെ അതിനെതിരെ വന്‍ പ്രതിഷേധ സമരങ്ങള്‍ നടത്തിയതും നാം വിസ്മരിക്കരുത്.

അന്നു ആ വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്യം സംരക്ഷിക്കാന്‍ നാം എന്തേ മറന്നു പോയി?

അന്നു എന്തേ നമ്മുടെ മതേതര നാവുകള്‍ നിശ്ചലമായി?

ഇതു ചോദിക്കുന്നവനെ വര്‍ഗ്ഗീയ വാദി എന്നു വിളിച്ചു അക്ഷേപിക്കാന്‍ മാത്രം എന്തേ ആ നാവുകള്‍ ചലിക്കുന്നു?

അതൊക്കെ പോട്ടെ ഹുസൈനിലേക്കു തിരിച്ചു വരാം .

ചിത്രകാരന്‍ എന്ന നിലയില്‍ ഹുസൈന്റെ കഴിവിനെ കുറിച്ച് ആര്‍ക്കും യാതൊരു സംശയമില്ല. എന്നാല്‍ അതു കൊണ്ട് അദ്ദേഹം ചെയ്ത തെറ്റ് കുറ്റമല്ലാതവുന്നില്ല.

ഭാരത മാതാവിന്റേയും സരസ്വതി ദേവിയുടെയും നഗ്ന ചിത്രങ്ങല്‍ വരചച ഹുസൈന്‍ തെറ്റു കാരനല്ലെന്നു പറയുന്നവര്‍ നാളെ ഇയാള്‍ തങ്ങളുടെ അമ്മ പെങ്ങന്മാരുടെ നഗ്ന ചിത്രം വരചചാലും ഇതു തന്നെ പറയുമോ?
ഉത്തരവും വളരെ ലളിതമാണ്. ഇന്നു കേരളത്തില്‍ വ്യാപകമായിരിക്കുന്ന ബ്ലൂടൂത്ത് വിദ്വാന്മരെ പൊലെ തന്നെ സ്വന്തം കാര്യത്തില്‍ പ്രതികരിക്കുകയും ,മറ്റുള്ളവരുടേതാണെങ്കില്‍ സന്തോഷത്തോടെ  കണ്ടു രസിക്കുകയും ചെയ്യും .

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഹുസൈന്‍ തെറ്റുകാരനല്ലെങ്കില്‍ നമ്മുടെ നാട്ടിലെ സെക്സ് റാക്കറ്റും തെറ്റുകാരല്ലെന്നു വാദിച്ചാല്‍ അത്ഭുതപ്പെടനില്ല.


ചുരുക്കി പറഞ്ഞാല്‍ ഇതരക്കരാണ്, ഇപ്പോള്‍ ഭാരതിതിന്റെ ജനാധിപത്യത്തിനേയും മതേതരത്തിനേയുമൊക്കെ നിര്‍വചിക്കുന്നത്.

നമോവാഹം  !!!