2010, നവംബർ 6, ശനിയാഴ്‌ച
ഇടത്ത് നിന്നും വലത്തോട്ടു....???
ഇന്ത്യയില്‍ കഴിഞ്ഞ കുറെ കാലങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പരാജയം ഏറ്റു വാങ്ങുന്നതില്‍ മത്സരിക്കുകയാണ് സി.പി.എം എന്നതിന്റെ അവസാനത്തെ ഉദാഹരണം കേരളത്തിലെ തദ്ദേശ തെരഞ്ഞടുപ്പ് തന്നെയാണ്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ പാര്‍ട്ടി എന്ന ലേബല്‍ പാര്‍ട്ടിക്ക് എന്നോ മണ്മറഞ്ഞു പോയ പൊന്‍ തൂവലോ ,കേവലം ഒരു അലങ്കരീക പ്രഗോയമോ ആയി തീര്‍ന്നിരിക്കുന്നു.
സാമുദായിക സംഘടനകളുടെ ധ്രുവീകരണം കൊണ്ടാണ് പാര്‍ട്ടി പരാജയപ്പെട്ടെതെന്നാണ് ഒരു പ്രധാന വാദം. സി.പി.എം വിജയിച്ച കഴിഞ്ഞ തെരഞ്ഞെടുപുകളില്‍ ഒന്നും ഇത്തരം ധ്രുവീകരണം ഉണ്ടായില്ലേ?
അതെ അന്നൊന്നും മത,സാമുദായിക സംഘടനകള്‍ കേരളത്തില്‍ ഉണ്ടായിരുന്നുല്ലേ?
ഇനി ഈ തെരഞ്ഞെടുപ്പിലാണ് ആദ്യമായി ഇങ്ങനെ ഒന്ന് ഉണ്ടയെതെന്നു വാദിച്ചാലും അതിന്റെ പ്രധാന ഉത്തരവാദിത്വം മാര്‍ക്സിസ്റ്റ് പാര്‍ട്ടി ക്ക് തന്നെയാണ്. മുസ്ലീം തീവ്രവാദ സംഘടനകളുമായി സി.പി.എം ഉണ്ടാക്കിയ പരസ്യ ധാരണം ആ പാര്‍ട്ടി ക്ക് തന്നെ ദോഷകരമായി ഭാവിച്ചു. മ അദ്നിയെ വെള്ള പൂശി മഹാനക്കാനുള്ള പിണറായി മാര്‍ക്സിസ്റ്റു പാര്‍ടിയുടെ ശ്രമം അതിന്റെ കടക്കല്‍ കത്തി വയ്ക്കുന്നതായി.
ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം നടത്തിയത് ബി.ജെ.പി യാണ് .സി.പി എമിന്റെ മുസ്ലീം തീവ്രവടതോടുള്ള മൃദു സമീപനമാകാം ഒരു പക്ഷെ ബി.ജെ.പി യെ ഒരു പരിധി വരെ സഹായിച്ചതും.
തിരുവനന്തപുരം കോര്‍പരേഷനില്‍ ഒരു സ്വതന്ത്രനുല്പ്പെടെ 7 അംഗങ്ങളാണ് ബി.ജെ.പി ക്ക് ഉള്ളത്.മലപ്പുറത്തെ കോട്ടക്കലില്‍ ബി.ജെ പി 2 സീറ്റ് നേടിയത് ജനശ്രദ്ധ ആകര്‍ഷിച്ച ഒന്നാണ്.ഇത് മാത്രമല്ല സംസ്ഥാനത്ത് ഒട്ടാകെ ഒരു വന്‍ തരംഗം ശ്രിഷ്ടിച്ചു കൊണ്ട് ബി.ജെ.പി ഇരു മുന്നണികളെയും ഞെട്ടിച്ചു.ദുര്‍ബലമായ ഒരു ഭരണ കൂടത്തിന്റെയും, ചലന രഹിതമായ ഒരു പ്രതി പക്ഷത്തിന്റെയും നേര്‍ക്കുള്ള ജനങ്ങളുടെ പ്രതിഷേധം ആയിട്ടു വേണം ബി.ജെ.പി യുടെ വിജയത്തെ വിലയിരുത്തുവാന്‍.
കേരളത്തിലും ബംഗാളിലും കഴിഞ്ഞ കുറച്ചു കാലങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സി.പി.എം പരാജയപ്പെടുന്നതില്‍ നിന്നും ആ പാര്‍ട്ടി പാഠം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഭാരത രാഷ്ട്രീയത്തില്‍ നിന്ന് തന്നെ ആ പാര്‍ട്ടി നിഷ്കര്ഷിതമാകുന്നു പറയുന്നതില്‍ തെല്ലും അതിശയോക്തി ഇല്ല.
ലേബലുകള്‍:
CPM,
kerala election
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)