2012, മാർച്ച് 13, ചൊവ്വാഴ്ച

തിരോന്തരം മെഗാ ഷോ

Buzz It
പിറവം...പിറവം ...പിറവം... ലോകത്തിന്റെ ഏതു മുക്കിലും നാലു മലയാളികള്‍ ഒന്നിച്ചാല്‍ ഇതായി ചര്‍ച്ചാ വിഷയം.... അതങ്ങനെ വിട്ടാല്‍ ശരിയാവില്ലല്ലോ....അച്ചായന്മാര്‍ക്ക്‌ ഇത്തിരി അഹങ്കാരം കൂടിപ്പോയി... അങ്ങനെ ദുഖിച്ചരിക്കുമ്പോഴാണ് തിരോന്താരത്തിന്റെ സൂപര്‍ താരം പാറശ്ശാല സെല്‍വന്‍ അണ്ണന്‍ അവതരിക്കുന്നത്. അച്ചായന്മാര്‍ക്ക്‌ എട്ടിന്റെ പണി കിട്ടി. ഇനി ആരും തിരോന്തരത്തെ നെയ്യാറ്റിന്‍കര അറിയില്ലെന് പറയില്ല. മാര്‍ത്താണ്ഡവര്‍മ്മയും അമ്മച്ചിപ്ലാവും ഒക്കെ ഇനി അക്കമിട്ടു നിരത്തേണ്ട... സെല്‍വരാജ് അണ്ണന്‍ ആണ് ഇനി താരം .... രാഷ്ട്രീയ പരമായി സെല്‍വന്‍ അണ്ണനോട് ഒരു യോജിപ്പും ഇല്ലെങ്കിലും , സത്യം പറയാലോ ഇപ്പോള്‍ അണ്ണനോട് വല്ലാത്ത ആരാധന തോന്നുന്നു..പിറവത്തെ ഇലക്ഷന്‍ കഴിഞ്ഞാല്‍ കേരള ജനതയ്ക്ക് ഇനി വേഗം നാവിന്‍ തുമ്പില്‍ എത്തുന്ന വാക്ക് നെയ്യാറ്റിന്‍കര തന്നെയായിരിക്കും. നാടാര്‍,നായര്‍ സമുദായങ്ങള്‍ക്ക് വ്യക്തമായ വോട്ട് ബാങ്ക് ഉള്ള നെയ്യാറ്റിന്‍കരയില്‍ ഇനി കാത്തിരുന്നു കാണാം . യുഡിഫ് എല്‍ ഡി എഫിന് പണി കൊടുത്തു എന്നാണ് നെയ്യാറ്റിന്‍കരയിലെ നിക്ഷ്പക്ഷ വാദികള്‍ പറയുന്നത്. കൊടുത്താല്‍ കൊല്ലത്തു മാത്രമല്ല തിരോന്തരത്തും കിട്ടും..... ഉടനെ കിട്ടി....തിരോന്തരത്തെ തന്നെ ശൈലിയില്‍ പറഞ്ഞാല്‍ "ആറ്റുകാല്‍ അമ്മ കൊടുക്കും ഇവനൊക്കെ"...കൊടുത്തു .... വര്‍ഷാ വര്‍ഷം തോറും നടക്കുന്ന പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്കിട്ടു... തിരോന്തരം ആസിസ്ടന്റ്റ്‌ കമ്മിഷണര്‍ ഒന്ന് ചൊറിഞ്ഞു..... തള്ളെ കലിപ്പുകള് തീരണില്ലല്ല്....ബിജെപിയെ പോലും ഞെട്ടിച്ചു കൊണ്ട് ഡിഫിക്കാര്‍ സെക്രട്ടറിയേറ്റില്‍ പൊങ്കാലയിട്ടു..ഇങ്കുലാബ് സിന്ദാബാദ്‌... ആറ്റുകാല്‍ അമ്മേ ശരണം എന്ന് മുദ്രാവാക്യവും വിളിച്ചു....കലികാലം,..... കേരളത്തിന്റെ രാഷ്ട്രീയ തലസ്ഥാനം ഇപ്പോള്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെയും കുതികാല്‍ വെട്ടിന്റെയും കൂടി തലസ്ഥാനം ആയി മാറിയിരിക്കുന്നു....ആര്‍ക്കിട്ടാണ് ആവോ ഇനി അടുത്ത പണി....എന്നാല്‍ ഇനി 'ബോഞ്ചി' വെള്ളങ്ങളൊക്കെ കുടിച്ചിട്ട് ആവാം...

1 അഭിപ്രായം: