2009, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

പൊളി ട്രിക്സും അടിമത്വവും

Buzz It
            സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷം കഴിഞ്ഞിട്ടും അടിമത്വത്തിന്റെ കണികകള്‍ ഭാരതീയന്റെ മനസില്‍ നിന്നും ഇനിയും മാഞ്ഞു പൊയിട്ടില്ല എന്നു വേണം മനസിലാക്കാന്‍ . ഇന്ത്യയുടേയും , എന്തിനേറെ നമ്മുടെ സാക്ഷര കേരളത്തിന്റേയും രാഷ്ട്രീയ അവസ്ഥ തന്നെ ഇതിനു ഉദാഹരണമായി ചൂണ്ടി കാണിക്കാം .
               60 വര്‍ഷത്തിലേറെയായി ഒരു സമ്പന്ന കുടുംബത്തിനെ ചുറ്റി പറ്റിയാണു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നീക്കം .ആ കുടുംബത്തില്‍ ജനിക്കുന്നവരെ കോണ്ഗ്രസ്സിന്റെ സഭ വിശുദ്ധന്മാരായി ഉയര്‍ത്തി കാണിക്കും . ആ കുടുംബത്തിനു ഹൈ കമാന്റ് എന്നു പേരും കൊടുക്കും . അവിടത്തെ വേളികളേയും സംബന്ധങ്ങളെപ്പൊലും ഇവര്‍ ആരാധിച്ചു അമ്പലങ്ങള്‍ പണിതു കളയും .അവിടത്തെ യുവാവിനെ യുവ രാജവായി വാഴിച്ചു ഇന്ത്യ മുഴുവന്‍ എഴുന്നള്ളിക്കും . എന്തിന്‍ ഏറെ ,കലാലയ കാംപസ്സുകളില്‍ കയറ്റി സൂപ്പര്‍ സ്റ്റാര്‍ വരെ ആക്കി കളയും . നാട്ടുകാരെ കന്നുകാലികള്‍ എന്നു പാര്‍ട്ടിയുടെ കോടീശ്വര മന്ത്രി പറയുമ്പോഴും ഇവര്‍ അതിലും വിശുദ്ധര്‍ തന്നെ. ഇന്ത്യയിലെ ചില വിദ്യാ സമ്പന്നരുടെ ഇടയില്‍ പോലും ഇന്നും ഈ അടിമത്വം നിലനില്‍ക്കുന്നു. കേരള ക്യാംപസുകള്‍ ഈയിടെ നമ്മുടെ യുവരാജാവിനെ സ്വീകരിച്ച വിധം അതിനു തെളിവാണ്.ഭാവിയിലെ നമ്മുടെ മഹാരാജാവണത്രെ ഈ വിശുദ്ധന്‍ .
            പിന്നെ കുടുംബ വാഴ്ചയെ ഇതു മാത്രമാണെന്ന രീതിയില്‍ ആക്ഷേപിക്കരുത് . കേരളത്തിലെ മകന്റെ അച്ഛനും കോണ്ഗ്രസ് കാരനാണ് . ത്മിഴ് നാട്ടിലുമുണ്ട് ഒരു അച്ഛനും മക്കളും .ഭാഗ്യത്തിന് കോണ്ട്രെസ്സ് കാരല്ല. ആന്ധ്ര പ്രദേശില്‍ പരേതനയ ഒരച്ഛന്റെ പുത്രനെ വാഴിക്കാന്‍ പാടുപെടുന്ന കാഴ്ചയും നാം കാണുന്നു.ഇനി ഹൈ കമാന്റ് കുടുംബത്തിന്റെ അനുവാദം കിട്ടേണ്ട താമസമെ ഉള്ളൂ. അതും ഉടനെ ഉണ്ടാകുമെന്ന് നമുക്ക്‌ പ്രതീക്ഷിക്കാം . 
               ഭാരതത്തിലെ ഭരണ കക്ഷി ഇത്രയും ചെയ്യുമ്പോള്‍ നമ്മുടെ കേരളത്തിലെ ഭരണ കക്ഷിക്കും എന്തെങ്കിലും ചെയ്യണ്ടേ ? 
           കുടുംബധിപത്യം എന്തായാലും അവിടെ നടക്കില്ല . മക്കളൊന്നും നേരെ ആവുന്ന കോളില്ല . അവര്‍ക്ക്‌ ഗുണ്ടകളാണ് കൂട്ട്.
                     വളരെ കഷ്ടപ്പെട്ടാണ് പാര്‍ട്ടി തന്നെ ഒരു ഗുണ്ട പ്രവര്‍ത്തനം നടത്തി കൊണ്ട് പോകുന്നത് .  പാര്‍ടി രാജാവിന്റെ പ്രസ്താവനകള്‍ കേള്‍ക്കാന്‍ തല്പര്യമില്ലതവന് പാര്‍ടിയില്‍ നിന്ന് പടി അടച്ചു പിണ്ഡം വയ്ക്കുന്ന ചടങ്ങും ഉണ്ട് . രാജാവ് പറയുന്നത് വേദ വാക്യമായി നാട്ടുകാരും അംഗീകരിക്കണം . പോലീസ് എങ്ങനെ കേസ് അനെഷിക്കനമെന്നും ഇദ്ദേഹം പറയും. അല്ലാതെ മാധ്യമങ്ങള്‍ ഒന്നും ഇതില്‍ കയറി ഇടപെടണ്ട . പണ്ട് അറിയാതെ ഒരു ബി.ജെ.പി.കാരനെ കുത്തി കൊന്നു എന്നൊരു കേസ് ഉണ്ട്. അല്ലെങ്കില്‍ തന്നെ അതിപ്പോള്‍ ഒരു വല്യ കുറ്റമാണോ? സാധാരണ ക്ലാസ്സ്‌ റൂമില്‍ പിഞ്ചു  കുഞ്ഞുങ്ങളുടെ  മുന്നിലിട്ട് അധ്യാപകനെ ഡി.പി.ഇ.പി സ്റ്റൈലില്‍ വെട്ടി കൊല്ലന്നത്ടന് നമ്മുടെ ഒരു രീതി.ഇതിപ്പോള്‍ അത്ര ഒന്നും ചെയ്തില്ലലോ പിന്നെന്താ പ്രശ്നം? 
                       ഇനി വല്യ കേസ് ആണെങ്കിലും ഇനി ഇപ്പോള്‍ കോടതിയില്‍  പോകാനൊന്നും സമയമില്ല. അല്ല അന്ന് ജല ദോഷമയിരുന്നു അത് കൊണ്ടാ.
  കണ്ണൂരില്‍ തങ്ങള്‍ അല്ലാതെ  വേറെ ഒരുത്തനും ജീവിക്കണ്ട എന്ന് പണ്ടേ തന്നെ തീരുമാനിച്ചതാണ് .ഇനി വേണ്ടി വന്നാല്‍ പോലീസ് സ്റ്റേഷനില്‍ വച്ച് പോലും ബോംബ്‌ ഉണ്ടാക്കി എന്നുമിരിക്കും. അതൊന്നും ഒരു കുറ്റമല്ല . തലസ്ഥാന   നഗരി ആണ് അടുത്ത നോട്ടം. അവിടെ കണ്ണൂരില്‍ ഉള്ളത്  പോലെ പാര്‍ട്ടിക്ക്  വേണ്ടി മരിക്കാന്‍ ചെറുപ്പക്കാര്‍ മുന്നോട്ടു വരുന്നില്ല    . അപ്പോള്‍ ഉള്ള ആളുകളെ  ഹൈ ടെക് ഗുണ്ടകളാക്കി മാറ്റുക മാത്രമാണു ഒരു പോംവഴി. അത് തീരെ മോശമല്ലാതെ നടത്തി കൊണ്ട് പോകുന്നുണ്ട്. തലസ്ഥാന നിവാസികള്‍ക്കൊക്കെ ഇത് അറിയുകയും ചെയ്യാം.
                       ഇടയില്‍ മാധ്യമ സിണ്ടിക്കെത്റ്റ്‌ ആണ് ഒരു പ്രശ്നം. പിന്നെ വേറെ ഒരു കുരിശും കൂടി ഉണ്ട്. കടലില്‍ നിന്നും ഒരു ചെറിയ  ബക്കറ്റില്‍ വെള്ളവും കോരി എടുത്തു കൊണ്ട് , തലസ്ഥാന നഗരിയിലെ ഭാഷയില്‍ പറഞ്ഞാല്‍ 'ഒരു വാളി പയല്' നടക്കുന്നുണ്ട്.  ആ മസില് പിടുത്തം ഒന്ന് അവസിനിപ്പിക്കാന്‍ പലതും  ചെയ്തു നോക്കി   . ഒന്നും  വില പോകുന്നില്ല . എന്നാലും  വെറുതെ ഇരിക്കാന്‍  പറ്റില്ലാലോ . 
                     പണ്ട് പാര്‍ട്ടിക്ക് വേണ്ടി തെറി  വിളിക്കാന്‍ സംസ്കാരമുള്ള  ഒരു മന്ത്രിയെ  നിയോഗിച്ചിരുന്നു . ഇപ്പോള്‍ അത് നിര്‍ത്തലാക്കി. അത് വേണ്ടായിരുന്നു. പിന്നെ എന്ത് കാണിച്ചാലും അതൊക്കെ  സഹിക്കാന്‍ സാക്ഷരത( വിദ്യാഭ്യാസ നിലവാരമല്ല , എഴുതാനും വായിക്കാനും കഷ്ടിച്ച് അറിയാം ) ഉള്ള ഒരു കൂട്ടം ജനങ്ങള്‍(അടിമകള്‍) ഉള്ളത് കൊണ്ട് ജീവിച്ചു പോകുന്നു. 
ഇനിയും മുന്നോട്ടു പോകും . അതില്‍ നമുക്ക്‌ ഒരു സംശയവും ഇല്ല.
ഇനിയും ഇനിയും മുന്നോട്ടു ...



3 അഭിപ്രായങ്ങൾ:

  1. നല്ല നിരീക്ഷണങ്ങള്‍.
    സര്‍വ്വതത്ര സ്വതന്ത്രരാണെന്ന് ദുരഭിമാനം വച്ചുപുലര്‍ത്തുന്ന നമ്മുടെ മനസ്സിലെ അടിമത്വം അവസാനിക്കാതെ ഗുണ്ടാ ഭരണത്തില്‍ നിന്നും, രാജ ഭരണത്തില്‍ നിന്നും,വിദേശ വംശ ആധിപത്യത്തില്‍ നിന്നും നമുക്ക് മോചനമില്ല. മോചിപ്പിക്കപ്പെട്ടിട്ടും കാര്യമൊന്നുമില്ലല്ലോ. സ്വയം ഭരിക്കാന്‍ ആത്മാഭിമാനമുള്ളവര്‍ ഉയര്‍ന്നുവരാത്ത കാലത്തോളം. ബ്രിട്ടീഷുകാര്‍ ഇത്ര പെട്ടന്ന് സ്വാതന്ത്ര്യം തന്നത് കഷ്ടമായിപ്പോയി അല്ലേ ??!!! :)ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇന്ത്യ സ്വതന്ത്രയായിരുന്നു...(ചിത്രകാരന്റെ പഴയൊരു പോസ്റ്റ് ലിങ്ക്)

    മറുപടിഇല്ലാതാക്കൂ
  2. നന്ദി ചിത്രകാരാ..
    ചിത്രകാരന്റെ ലേഖനത്തോടു 90% ഉം യോജിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. സിന്ധ്യ കുടുമ്പം ഇതിൽ പെടുമോ ആവോ. പ്രമോദ് മഹാജന്റ്റെ മകന്റെ തനിക്കൊണം നാട്ടുകാരറിഞ്ഞില്ലേൽ ലവനും ആവില്ലായിരുന്നോ.എം.പി. തെലുംഗുദേശം, കൊറേനാൾ കൂടെയുണ്ടായിരുന്നതു കൊണ്ടാണോ..അവർക്കു വിശുദ്ധപദവികളൊന്നും വേണ്ടെന്നു വച്ചതു...

    മറുപടിഇല്ലാതാക്കൂ