2009, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

കണ്ണില്ലാത്തത് പ്രേമത്തിനു മാത്രമോ?

Buzz It
           ഇന്ത്യയിലാകമാനം ഇന്നു ചര്‍ച്ച ലൌ ജിഹാദിനെ ചുറ്റിപ്പറ്റിയായിരിക്കുന്നു. പലരും പല രീതിയിലും ഇതിനെ വ്യാഖ്യാനിക്കനും ശ്രമിക്കുന്നു. മലയാളം ബ്ലോഗ് ലോകവും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈയിടെ വായിക്കാനിടയായ ഒരു ബ്ലോഗാണ്,ഈ വിഷയത്തെ കുറിച്ച് ഒരു പോസ്റ്റ് ഇടാന്‍ എനിക്ക് പ്രേരണയായത്.


            ഇവിടെ വിഷയം അല്പം വിഷമം പിടിച്ചതാണ്. പ്രേമത്തിനു കണ്ണില്ലെന്നാണ്, പണ്ടേ ആക്ഷേപം .ഇതിപ്പോല്‍ കണ്ണു മാത്രമല്ല മറ്റു പലതും ഇല്ലെന്നു വ്യാഖ്യാനിക്കേണ്ടി വന്നേക്കും .പ്രേമത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഏതു വിഷയമണെങ്കിലും തന്റെ പ്രത്യേക ലക്ഷ്യത്തിനു വേണ്ടി മറ്റൊരാളോടു കണിക്കുന്ന വിശ്വാസ വന്ചനയെ യാതൊരു കാരണവശാലും നീതീകരിക്കാന്‍ സാധിക്കില്ല.


          ലൌ ജിഹാദ് എന്നൊരു പരിപാടി ഇല്ലേ ഇല്ലന്നാണ്, മലപ്പുറം ലോബിയുടെ പ്രധാന പ്രചരണം .മാത്രമല്ല ഇതൊക്കെ ആര്‍ .എസ്സ്.എസ്സ്.ന്റെ കുപ്രചരണമാണെന്നും ഇക്കൂട്ടര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഈയിടെ ഒരു ബ്ലോഗര്‍ ചങ്ങാതി ചോദിച്ചത്, ആര്‍ .എസ്സ്.എസ്സിനും ,ജന്മഭൂമിക്കും ഈ വിവരങ്ങളൊക്കെ ആരു നല്കി എന്നാണ്. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ തോയ്ബ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന ജന്മഭൂമിയുടെ ആരോപണത്തേയും ഇദ്ദേഹം ചോദ്യം ചെയ്തിട്ടുണ്ട്. ഒരു ലളിതമായ ചോദ്യം ചോദിച്ചോട്ടെ.  ജന്മഭൂമിയുടെ ആരോപണത്തെ ഖണ്ഡിക്കാന്‍ തക്ക എന്തു തെളീവാണ്, ഇക്കൂട്ടരുടെ പക്കലുള്ളത്? കാശ്മീരിലെ ഭീകരാക്രമണങ്ങളില്‍ പൊലും നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നുള്ള ചെറുപ്പക്കാര്‍ ഉള്‍പ്പെട്ടിരുന്നുവെന്നതു തള്ളിക്കളയാന്‍ എന്തായലും ഇക്കൂട്ടര്‍ ശ്രമിക്കില്ലെന്നു വിശ്വസിക്കുന്നു. സ്വന്തം രാജ്യത്തെ പണയപ്പെടുത്താന്‍ മടിയില്ലാത്ത ഒരു വിഭാഗത്തിന്, പ്രേമിച്ചു വന്ചിക്കു എന്നതു തീര്‍ത്തും നിസ്സാര കാര്യമായിരിക്കുമെന്നതില്‍ സംശയമില്ല.ഇതു ഒരു സമുദായത്തെ മൊത്തത്തില്‍ കരിവാരിത്തേച്ചു കൊണ്ടുപറയുന്നതല്ല, ആ സമുദയത്തിലെ ദുരുദ്ദേശക്കാരെ മത്രമാണ്, ലക്ഷ്യമാക്കുന്നത്.തങ്ങളുടെ സമുദായത്തിലെ തെറ്റു കുറ്റങ്ങളെ തിരുത്താന്‍ ശ്രമിക്കാതെ ഇത്തരം പ്രവണതകളെ പ്രോത്സഹിപ്പിക്കുന്ന രീതി ഇനിയെങ്കിലും പ്രീയ ബ്ലോഗര്‍മാര്‍ അവസാനിപ്പിക്കണമെന്ന്, ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോവുകയാണ്.തങ്ങളുടെ സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ പരസ്യമായി ശബ്ദമുയര്‍ത്തി  ബോധവല്കരണം നടത്തിയ വി.ടി.ഭട്ടതിരിപ്പാടിനെപ്പോലെയുള്ള മഹാത്മാക്കള്‍ ജനിച്ചു വളര്‍ന്ന മണ്ണിലാണ്, ഇതും നടക്കുന്നത് എന്നത് ഒരു വിരോധാഭാസം തന്നെയാണ്.
          മത പരിവര്‍ത്തനം സമൂഹത്തില്‍ അനൈക്യം ഉണ്ടാക്കുകയും മത വിദ്വേഷത്തെ പരിപോഷിപ്പിക്കുകയും ചെയ്യും . ഭാരതത്തിലെ മുസ്ലീം ആധിപത്യം ആരംഭിക്കുന്നതു മുതല്‍ ഇവിടെ നിര്‍ബന്ധിത മത പരിവര്‍ത്തനവും ആരംഭിച്ചതാണ്.ഔറംഗസീബ് തകര്‍ത്തുടച്ച ഹൈന്ദവ ആരാധനാലയങ്ങളും ഹൈന്ദവ സംസ്കരങ്ങളും പരിശോധിച്ചാല്‍ അതു അയിരത്തിലേറെ ബാബര്‍ മസ്ജിദുകളെക്കാള്‍ അധികമായിരിക്കും .
                 അമേരിക്ക ,യൂറോപ്പ് പോലുള്ള നാടുകളില്‍  കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ മുസ്ലീം ജനസംഖ്യ മറ്റുള്ളവരെ കടത്തി വെട്ടുമെന്നു പോലും വീരവാദം മുഴക്കുന്നവര്‍ തങ്ങള്‍ ലോകത്തിനു മുന്നില്‍ യഥാര്‍ത്ഥ വര്‍ഗ്ഗീയ വാദികളായി ചിത്രീകരിക്കപ്പെടുന്ന നഗ്ന സത്യം മനസിലക്കുന്നില്ല,പകരം സംഘപരിവാറിനെതിരെ അസഭ്യവര്‍ഷം ചൊരിയുന്നതില്‍ ആനന്ദം കണ്ടെത്തുന്നു. 
ഈ ദുരവസ്ഥയില്‍ നിന്നും നമ്മുടെ യുവ തലമുറ മോചിക്കപ്പെടേണ്ട കാലം കഴിഞ്ഞു.


ഇതു പൂര്‍ത്തീകരിക്കും മുമ്പ് ഒരു കാര്യം കൂടി അറിയിക്കുന്നതില്‍ സന്തോഷമുണ്ട്.ചില മുസ്ലീം സംഘടനകള്‍ ഇക്കര്യം തിരിച്ചറിഞ്ഞ് അതിനെതിരെ പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വന്നിട്ടുള്ളതായി ജന്മഭൂമിയില്‍ വന്ന വാര്‍ത്ത. ഇവിടെ വായിക്കൂ .


       മതത്തിന്റെ പേരില്‍ ജനമനസ്സുകളില്‍ വിദ്വേഷതിന്റെ  വിത്തു പാകുന്ന പ്രവണത ഉപേക്ഷിച്ച്, ഭാരതതിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം ....നമുക്ക് അതിനു കഴിയട്ടെ......

7 അഭിപ്രായങ്ങൾ:

  1. മതത്തിന്റെ പേരില്‍ ജനമനസ്സുകളില്‍ വിദ്വേഷതിന്റെ വിത്തു പാകുന്ന പ്രവണത ഉപേക്ഷിച്ച്, ഭാരതതിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം ....നമുക്ക് അതിനു കഴിയട്ടെ......

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2009, നവംബർ 15 9:36 AM

    കൊള്ളാം ...എന്തൊരു മദ്ധ്യപക്ഷ വായന ..ഇത് തീര്‍ത്തും മദ്ധ്യപക്ഷ വായനയാണോ...തലകെട്ടും അതുപോലെ ബ്ലോഗ്ടിത്ലും ഒതുങ്ങിപോയി ആ വാക്ക് ....ഉള്ളടക്കം തീര്‍ത്തും പരാജയപെട്ടു ആ പേര് നിലനിര്‍ത്താന്‍ ...." ഇതു ഒരു സമുദായത്തെ മൊത്തത്തില്‍ കരിവാരിത്തേച്ചു കൊണ്ടുപറയുന്നതല്ല, ആ സമുദയത്തിലെ ദുരുദ്ദേശക്കാരെ മത്രമാണ്"...സങ്കടകരം താങ്കളും ആ ദുരുദ്ദേശക്കാരില്‍ ഒരാള്‍ മാത്രം ആണ് ...താങ്കളോട് പറയാനുള്ളത് താങ്കളുടെ വാക്കുകള്‍ കൊണ്ടു തന്നെ "തങ്ങളുടെ .... തെറ്റു കുറ്റങ്ങളെ തിരുത്താന്‍ ശ്രമിക്കാതെ ഇത്തരം പ്രവണതകളെ പ്രോത്സഹിപ്പിക്കുന്ന രീതി ഇനിയെങ്കിലും പ്രീയ ബ്ലോഗര്‍മാര്‍ അവസാനിപ്പിക്കണമെന്ന്, ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോവുകയാണ് ."....

    മറുപടിഇല്ലാതാക്കൂ
  3. ഭാരതത്തിലെ മുസ്ലീം ആധിപത്യം ആരംഭിക്കുന്നതു മുതല്‍ ഇവിടെ നിര്‍ബന്ധിത മത പരിവര്‍ത്തനവും ആരംഭിച്ചതാണ്.

    I request you to read primary history text books before uttering hogwash like this. Islam spreads in India not by distribution of milk powder, or coersion. On the other, for crores of untouchable, animals-like people who found themselves on the lower rung of caste ladder Islam was a relief. In Islam they were safe; they could live with dignity. It was liberated a people long oppressed under the name of a caste system that denied human beings rights even animals had. Once they embrace Islam, nobody would beat them for walking in public place meant for "upper class" people; they could walk with their heads high.

    ഔറംഗസീബ് തകര്‍ത്തുടച്ച ഹൈന്ദവ ആരാധനാലയങ്ങളും ഹൈന്ദവ സംസ്കരങ്ങളും പരിശോധിച്ചാല്‍ അതു അയിരത്തിലേറെ ബാബര്‍ മസ്ജിദുകളെക്കാള്‍ അധികമായിരിക്കും.

    Before enumerating the 'Hindu' temples destroyed by "foreign invaders" better count the Budhist and Jaina shrines destroyed in India. Do you know that Sabarimala was a Budhist vihar? Who annihilated Budhism, a religion born in this part of the world?

    Every kings, irrespective of their religion, raided temples because they were then the centres where wealth was accumulated.

    Take the myth of the Somnath Temple on the southern coast of Saurashtra just a little below Porbandar. In AD 1026, Mahmud of Ghazni (in Afghanistan) raided the temple of Somnath and broke the idol. The temple was situated inside a fortress in which wealth accumulated from the brisk maritime trade of ancient and medieval Saurashtra was stored. Before Mahmud’s raid, this amassed wealth had attracted the notice of many other rulers, some of whom, like the Chudasama, Ahiras and Yadhavas, had attempted to make off with it. But the attack of the Mahmud from Ghazni has been singled out for special attention and presented as proof of Muslim insolence. (Hemant Babu, Himal Magazine)

    മറുപടിഇല്ലാതാക്കൂ
  4. എന്തായാലും ഇതു മദ്ധ്യപക്ഷമാണ്. അല്ലെന്നു തോന്നുന്നിടത്താണ്,ആധിലയുടെ മനസ്സിലെ അസമത്വം തല പൊക്കുന്നത്.അതു പോട്ടെ.ദയവായി ഇതു കേള്‍ക്കൂ-
    ദുബായില്‍ ജോലി ചെയ്യുന്ന എന്റെ ഉറ്റ സ്നേഹിതന്‍ ഒരു ഇസ്ലാമാണ്. ബര്‍ദ് ദുബായിലെ ഹൈന്ദവ ക്ഷേത്രത്തില്‍ ഞങ്ങളൊരുമിച്ച് പോകാറുണ്ട്. ഞാന്‍ പ്രാര്‍ത്ഥിച്ചു മടങ്ങിയെത്തും വരെ അദ്ദേഹം ക്ഷമയോടെ കാത്തു നില്‍ക്കും. അതുകൊണ്ട് ഈ ചങ്ങാതിയേയും ബിന്‍ ലാദനേയും ഒരുപോലെ കാണണമെന്ന് ആധില പറയും അല്ലേ?
    ആധിലേ ,
    മഹാരാഷ്ട്രയിലും ,കര്‍ണ്ണാടകയിലും ചില ഹൈന്ദവ സംഘടനകള്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ചവരാണ്, ഞങ്ങള്‍ .അതിനു ഞങ്ങള്‍ക്ക് മടി തോന്നിയില്ല. അത് ആധിലയുടെ സമുദായത്തിന്റെ വശത്തു നിന്നാണെങ്കില്‍ ആധിലയെ പോലെ ഉള്ളവര്‍ കണ്ണുമടച്ച് അതിനെ ന്യായീകരിക്കുമായിരുന്നു.
    എന്തായാലും ഇത്തരം പ്രവണതകള്‍ മാറ്റി പരസ്പര വിസ്വാസത്തോടെ മറ്റുള്ളവരുടെ വിശ്വാസത്തേയും ബഹുമാനിച്ചു കൊണ്ടുള്ള ഒരു ജീവിതമല്ലേ നമുക്കു നല്ലത്?

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2009, നവംബർ 16 1:29 AM

    ഞാന്‍ പറഞ്ഞല്ലോ ...എന്‍റെ അഭിപ്രായത്തില്‍ നിങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടമുള്ള വായന തെടിയെടുക്കുന്നു ...എന്‍റെ അഭിപ്രായത്തില്‍ ഞാന്‍ ഏതെങ്കിലും മതത്തിനെ കുറ്റപ്പെടുതിയോ ...എനിക്ക് എന്‍റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാര്‍ മറ്റു മതസ്തരാന് ...അവരെ ഞാന്‍ അത്ര മാത്രം സ്നേഹിക്കുന്നു ...പക്ഷെ ഒരു മതത്തിനെ ഇങ്ങിനെ പറഞ്ഞും പ്രജരിപ്പിച്ചും തെട്ടിധരിപ്പിക്കണോ എന്നാണ് ചോദ്യം ...താങ്ങള്‍ അറിയുന്ന ആ കൂട്ടുകാരന്‍ എത്ര നല്ലവന്‍ ...അവനും ആ മതില്‍ തന്നെയല്ലേ...വെറുതെ ആ കൂട്ടുകാരനെ ഒരു ഹിറ്റ്ലെര്‍ണേ പോലുള്ള ആളുകളുമായി താരതമ്യ പെടുത്തി അബമാനിക്കരുത്‌...ഞാന്‍ ഇവിടെ ഫ്രാന്‍‌സില്‍ എന്നെ സമീപിച്ചു ,ബൈബിള്‍ പടിപ്പികട്ടെ എന്ന് ചോദിച്ചു വന്ന വരെ സ്വാഗതം ചെയ്തു, അവരുടെ ആഴ്ചയില്‍ രണ്ടു ക്ലാസ്സ്‌ വീതം പഠിക്കുന്നു ...avar തിരിച്ചും അന്വേഷിക്കുന്നു ചില കാര്യങ്ങള്‍ എന്‍റെ വിശ്വാസത്തിനെ കുറിച്ചും ..if I ask them "why you trying to convert us this and that..it will be a sheer nonsense know..because thy never intend that..i know that..they want us know their religion...that is all...and we love that...താങ്ങള്‍ താങ്കളുടെ ആ ഉറ്റ സുഹൃത്തിനെ പോലെ എന്നെ അറിയുമായിരുന്നെങ്കില്‍ ഒരികലും താങ്കള്‍ ഇത്രയൊന്നും പറയുമായിരുന്നില ....താങ്കളുടെ വാക്കുകള്‍ തന്നെ പറയട്ടെ " എന്തായാലും ഇത്തരം പ്രവണതകള്‍ മാറ്റി പരസ്പര വിസ്വാസത്തോടെ മറ്റുള്ളവരുടെ വിശ്വാസത്തേയും ബഹുമാനിച്ചു കൊണ്ടുള്ള ഒരു ജീവിതമല്ലേ നമുക്കു നല്ലത്"....പരസ്പര ബഹുമാനം ...അത് വേണം ....അത് ഉണ്ടാവാനും അതുവഴി സമധാനം ഉണ്ടാവാനും പ്രാര്‍ഥിക്കുന്നു ...എന്നും

    http://aadhillasdiary.blogspot.com/2009/07/blog-post_5274.html

    http://aadhillasdiary.blogspot.com/2009/07/blog-post_1817.html

    http://aadhillasdiary.blogspot.com/2009/07/blog-post_14.html

    മറുപടിഇല്ലാതാക്കൂ