2009, നവംബർ 24, ചൊവ്വാഴ്ച

ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിലെ രാഷ്ട്രീയം

Buzz It
അയോദ്ധ്യയിലെ ബാബര്‍ മസ്ജിദ് തകര്‍ത്തനിനെ കുരിച്ച് അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതിനെ കുരിച്ച് പാര്‍ലമെന്റില്‍ വക്കേറ്റവും ,ജനങ്ങള്‍ക്കിടയില്‍ വന്‍ ചര്‍ച്ചയും നടന്നു വരുന്നു. ഈ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ വല്യ അത്ഭുതമൊന്നും കണുന്നില്ല. മറിച്ച് വിലക്കയറ്റം പോലുള്ള മറ്റു ജനകീയ പ്രശ്നങ്ങളില്‍ നിന്നും സര്‍ക്കാരിനു ഒളിച്ചോട്ടത്തിനുള്ള ഒരു എളുപ്പ വഴി മാത്രമാണിത്.

                 റിപ്പോര്‍ട്ട് സമര്‍പ്പിച്ച ലിബര്‍ഹാന്‍ കമ്മിഷനും ,ആഭ്യന്തര മന്ത്രാലയവും തങ്ങളുടെ പക്കല്‍ നിന്നല്ല റിപ്പോര്‍ട്ട് ചോര്‍ന്നതെന്ന് ആവര്‍ത്തിച്ചു പറയുന്നു.പിന്നെ ആരാണ്, റിപ്പോര്‍ട്ട് ഇന്ത്യന്‍ എക്സ്പ്രസ്സിനു ചോര്‍ത്തിയത്. കേവലം ഒരു അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സൂക്ഷിക്കാന്‍ സധിക്കാത്ത  ചിദംബരത്തിന്റെ മന്ത്രാലയമാണ്, ഭാരതത്തിന്റെ ആഭ്യന്തര സംരക്ഷണം നിര്‍വഹിക്കുന്നത് .നിസാര ലാഭത്തിന്, ഈ റിപ്പോര്‍ട്ട് ചോര്‍ത്തി കോടുത്ത ആഭ്യന്തര മന്ത്രാലയം , നാളെ ഇന്ത്യയുടെ ആണവ രഹസ്യമോ, ആഭ്യന്തര രഹസ്യങ്ങളോ ശത്രു രാജ്യങ്ങള്‍ക്കും ,ഭീകരവാദികള്‍ക്കും വിറ്റു കാശാക്കില്ല എന്നുണ്ടോ?
       
      ലിബര്‍ഹാന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടും നിക്ഷ്പക്ഷമാണോ , അതൊ കോണ്‍ഗ്രസ്സിന്റെ രാഷ്ടീയ നാടകത്തിന്റെ തിരക്കഥയാണോ എന്നും ബലമായി സംശയമുണ്ടാകുന്നു. റിപ്പോര്‍ട്ടില്‍ വാജ്പേയ് , അദ്വാനി തുടങ്ങിയ ബി.ജെ.പി നേതക്കളേയും കല്യാണ്‍ സിങ്ങിന്റെ യു.പി.സര്‍ക്കാരിനേയും കുറ്റക്കാരായി ചിത്രീകരിച്ചിരിക്കുന്നു. എന്നാല്‍ അന്നത്തെ നരസിംഹ റാവു മന്ത്രി സഭക്ക് ഇതില്‍ യാതൊരു പങ്കുമില്ലത്രെ. അതെന്താ യു.പിയില്‍ കോണ്‍ഗ്രസ്സിനും റാവുവിനും അയിത്തം കല്പ്പിച്ചിരുന്നോ?
ഗുജറാത്ത് കലാപ സമയത്ത് അന്നത്തെ രാഷ്ട്രപതിയും മുന്‍ കോണ്‍ഗ്രസ്സ് എം .പിയുമായിരുന്ന ശ്രീ.കെ.ആര്‍ .നാരായണന്‍ വാജ്പേയ് സര്‍ക്കാരിനെയാണ്, നിശിതമായി വിമര്‍ശിച്ചത് എന്നു കൂടി ഓര്‍ക്കുക.ലിബര്‍ഹാന്‍ കമ്മിഷന്റെ വിശ്വാസ്യത വരും ദിവസങ്ങളില്‍ ചര്‍ച്ചയാവുമെന്നതില്‍ എന്തായാലും സംശയമില്ല.
       ബി.ജെ.പിയെ സംബന്ധിച്ചടത്തോളം ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് വലിയ പ്രത്യാഘാതങ്ങളൊന്നും ഉണ്ടാക്കാനിടയില്ല. മറിച്ച് നേട്ടങ്ങള്‍ക്കാണ്, സാദ്ധ്യത. പ്രശ്നം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കൊണ്ട് പ്രതിപക്ഷനേതാവ് എല്‍ .കെ.അദ്വാനി, അയോദ്ധ്യ പ്രശ്നത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്നു പറഞ്ഞതു തന്നെ ഇതിന്, ഉദാഹരണമാണ്.അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുക തന്നെയാണ്‍  തങ്ങളുടെ രാഷ്ട്ര്ര്യ അഭിലാഷമെന്നും അദ്വാനി വ്യക്തമാക്കുന്നു.രാജ്യസഭയില്‍ ബി.ജെ.പി അംഗങ്ങള്‍ ജയ്ശ്രീറാം വിളികളോടെയാണ് റിപ്പോര്‍ട്ടിനെ സ്വീകരിച്ചത്. രാഷ്ട്രീയമായി ബി.ജെ.പിക്ക് പുത്തന്‍ ഉണര്‍വു പകരാന്‍ ഒരു പക്ഷെ ഈ റിപ്പോര്‍ട്ട് സഹായിച്ചേക്കും .

       കഴിഞ്ഞ ജൂണ്‍ 30നു സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് ഇതു വരെ പാര്‍ലമെന്റില്‍ വയ്ക്കാതിരിക്കുകയും , അതു ചോര്‍ന്നതിന്റെ തൊട്ടടുത്ത ദിവസം റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തതും ഒട്ടേരെ ചൊദ്യങ്ങളുയര്‍ത്തുന്നു. ഒരു റിപ്പോര്‍ട്ടിന്റെ ഹിന്ദി പരിഭാഷ തയ്യാറാക്കാന്‍ 5 മാസം കൊണ്ടു പോലും കേന്ദ്ര സര്‍ക്കരിനു സാധിച്ചില്ലത്രേ. എന്തൊക്കെ മുടന്തന്‍ ന്യായങ്ങളാണാവോ നാമിനിയും വരും ദിവസങ്ങളില്‍ കേള്‍ക്കാന്‍ പോകുന്നത്???

2 അഭിപ്രായങ്ങൾ:

 1. ഈ റിപ്പോര്‍ട്ടുകള്‍ ഒക്കെ രാഷ്ട്രീയ ഉപകരണങ്ങള്‍ അല്ലെ?
  റിപ്പോര്‍ട്ട്‌ കൊണ്ട് പത്തല്‍ പോലെ ഉപയോഗിച്ച് പരസ്പരം തല്ലാം.......
  അല്ലാതെന്തു ചെയ്യാനാ..... 15 -വര്‍ഷത്തില്‍ അധികം അന്വേഷണത്തിനൊടുവില്‍...
  മറ്റെന്തില്‍ നിന്നോ ജനശ്രദ്ധ തിരിക്കാന്‍ ആണെന്ന് തോന്നുന്നു ഇതിപ്പോള്‍ പുറത്തു വനന്തിനു കാരണം.

  മറുപടിഇല്ലാതാക്കൂ
 2. raadhaakrishnan chetta...sorry..nalla oru report kandu...njan ezhuthan vichricha ella kaaryangalum athil kandu...so ente views same aayath kond publish cheythu...i will delete it now...ok...

  മറുപടിഇല്ലാതാക്കൂ