ഹിന്ദുമതവും എരുമയും പോത്തും - ഇതേ അര്‍ത്ഥം വരുന്ന തലക്കെട്ടോടു കൂടിയ ഒരു പോസ്റ്റ് വായിക്കാനിടയായി.അതാണ്, ഇതെഴുതാനുള്ള കാര്യവും .
പ്രസ്തുത ലേഖനത്തില്‍ നേപ്പാളിലെ ഗാധിമാത എന്ന ഹൈന്ദവ ദേവതയ്ക്ക് വേണ്ടി നടത്തുന്ന ജന്തു ബലിയെക്കുറിച്ച് ലേഖകന്‍ വിമര്‍ശിച്ചിട്ടുണ്ട്. അതിര്‍ത്തിക്കിപ്പുറത്ത് ഗോവധത്തിനെതിരെ പ്രക്ഷോപം നടത്തുമ്പോള്‍ നേപ്പാളില്‍ നടത്തുന്ന ഈ പ്രവണതയെകുറിച്ച് ലേഖകന്‍ അതിശയിക്കുന്നു.
ഭാരതത്തിലെ വിസ്മയിപ്പിക്കുന്ന സംസ്കാര വൈരുധ്യത്തിന്റെ ഒരു നേര്‍ക്കഴ്ചയാണ്, മുകളില്‍ സൂചിപ്പിച്ച ലേഖനം .ഹിന്ദു എന്നത് ഒരിക്കലും ഒരു പ്രത്യേക മതം എന്നു പറയുന്നതു തന്നെ തെറ്റാണ്. വേണമെങ്കില്‍ അതിനെ ഭാരതീയ മതങ്ങളുടെ അല്ലെങ്കില്‍ വിശ്വാസങ്ങളുടെ കൂട്ടം എന്നു വിശേഷിപ്പിക്കാം. സൂഷ്മമായി പരിശോധിച്ചാല്‍ ഈ മതങ്ങളെല്ലാം ഒരൊ പ്രദേശത്തിന്റെ സംസ്കാരവുമായും ,ഭാരതത്തിലെ ജാതി വ്യവസ്ഥയുമായും വളരെ ബന്ധം പുലര്‍ത്തുന്നുണ്ട്. അവരവരുടെ ദൈനം ദിന ജീവിത സാഹചര്യങ്ങളുമായി മതങ്ങള്‍ക്കും ആചാര രീതികള്‍ക്കും ബന്ധമുണ്ട്. തൊഴിലിന്റെ അടിസ്ഥനത്തിലുണ്ടായി എന്നു പറയപ്പെടുന്ന ജാതി വ്യവസ്ഥ മതാചാരങ്ങളിലും വ്യക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.അമ്പല വാസികളായി അവിടെ തൊഴില്‍ ചെയ്യുന്ന വിഭാഗത്തിന്റേയും ,അഷ്ടിക്കായി മ്രിഗങ്ങളുടെ മാംസം വിറ്റു ജീവിക്കുന്ന ഒരു വിഭാഗത്തിന്ടെയും നിത്യ ജീവിതത്തിലെ സംസ്കാരത്തില്‍ അജഗജാന്തരം വ്യത്യാസമുണ്ട്. അവരുടെ ജീവിത കാഴ്ചപാടില്‍ തന്നെ വളരെയധികം വ്യത്യാസമുണ്ട്. അതു അവരുടെ ആചാര രീതികളിലും പ്രകടമാകുന്നുവെന്നേയുള്ളൂ.
ഹൈന്ദവ സമൂഹത്തില്‍ തന്നെ പല മത വിഭാഗങ്ങള്‍ക്കിടയില്‍ അനൈക്യവും മത്സരവും നിലനിന്നു പൊന്നിരുന്നുവെന്നത് സംഘകാല ക്രിതികളില്‍ കാണാം . അന്നു നില നിന്നു പൊന്നിരുന്ന ശൈവ,വൈഷ്ണവ മത്സരങ്ങളും മറ്റും തന്നെ ഇവിടത്തെ ആചാര- സംസ്കാര വൈരുധ്യങ്ങള്‍ക്ക് ഉത്തമോദാഹരണങ്ങളാണ്.
ചില ആചരാനുഷ്ഠാങ്ങളിലുള്ള വിയോജിപ്പിലൂടെയാണ്, ഇവിടെ ബുദ്ധ,ജൈന മതങ്ങള്‍ പിറവിയെടുക്കുന്നത്. എന്നാല്‍ അവയൊക്കെ തന്നെയും വിശാല ഹൈന്ദവ സംസ്ക്രിതിയുടെ ഭാഗമാണ്.
നേപ്പാളില്‍ മത്രമല്ല ഭാരതത്തിനുള്ളിലും , ചില ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ജന്തു ബലി പൊലുള്ള അനാചാരങ്ങള്‍ നടക്കുന്നുണ്ട്. ഇപ്രകാരം ഹൈന്ദവ മതങ്ങളില്‍ ചില മത വിഭാഗങ്ങളില്‍ നടക്കുന്ന അനാചാരങ്ങള്‍ പരിഷ്കരിക്കേണ്ടതായിട്ടുണ്ട്. അല്ലാതെ ഹൈന്ദവ സംകാരത്തെ മൊത്തത്തില്‍ കരി വാരി തേയ്ക്കുന്നത് ശരിയല്ല. ഗാധി മാത യെ പറ്റി ഇന്ത്യയിലെ എത്ര ഹൈന്ദവര്‍ക്കറിയാം ? എന്തിനു കന്യാകുമരിക്കപ്പുറത്ത്,തിരുനെല്‍വേലിയിലെ ഹിന്ദുക്കള്‍ ആരാധിക്കുന്ന ദൈവങ്ങളെക്കുറിച്ച് 100 കിലോമീറ്ററിനകത്തുള്ള തിരുവനന്തപുരത്തെ ഹിന്ദുക്കള്‍ക്കു പോലുമറിയില്ല. ഇരുവരും ഹിന്ദുക്കളാണ്. അതാണ്, ഹൈന്ദവ സംകാരതിന്റെ അവസ്ഥ. ജാതി വ്യത്യാസം പോലെ തന്നെയാണ്, ഭാരതത്തിലെ സംകാര വ്യത്യാസവും . എന്നാല്‍ ഇതെല്ലാം ഹിന്ദു എന്നൊരു നൂലില്‍ കോര്‍ത്തിണക്കിയിരിക്കുന്നു എന്നതു കൊണ്ട് ഒരു വിഭാഗം നടത്തുന്ന ദുരാചാരങ്ങള്‍ പോലും ഒരു വിശാലമായ സംസ്കാരത്തെ മൊത്തത്തില്‍ ബാധിക്കാം .
ജന്തുക്കളെ കൊന്നൊടുക്കുന്നത് ബലി നല്‍കാനായാലും ,ആഹാരത്തിനായാലും അത്ര വലിയ മഹത്തരമല്ല. ആഹാരത്തിനായാല്‍ അതു മഹത്തരമെന്ന പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ അതു കൊണ്ടു തന്നെ മറുപടി അര്‍ഹിക്കുന്നുമില്ല. ഒരു വിഭാഗത്തിനു ശരി എന്നു തോന്നുന്നത് മറ്റൊരു വിഭാഗത്തിന്, അപലനീയമാകുന്നത് ഒട്ടും അതിശയോക്തി ജനിപ്പിക്കുന്നില്ല. അതു പോലെ തന്നെ സവര്‍ണ്ണ - അവര്‍ണ്ണ വ്യത്യാസത്തിന്റെ മുതലക്കണ്ണീരും .
ഇത്രയും വൈരുധ്യങ്ങള്‍ക്കിടയിലും ഹൈന്ദവ സംസ്കാരം തളരാതെ നിലനില്‍ക്കുന്നതു തന്നെയാണ്, ഈ സനാതന ധര്‍മ്മത്തിന്റെ മഹത്വം .
2009, ഡിസംബർ 22, ചൊവ്വാഴ്ച
2009, ഡിസംബർ 12, ശനിയാഴ്‌ച
മാധ്യമ സിന്‍ഡിക്കേറ്റ്
മാധ്യമ സിന്‍ഡിക്കേറ്റ് വീണ്ടും തലയുയര്‍ത്തി...
ഇത്തവണ അരോപണങ്ങള്‍ അനവധിയാണ്.
ഇതൊക്കെ ഇവന്മാര്‍ക്ക് എവിടെ നിന്നും കിട്ടുന്നു? നേരു നേരത്തെ അറിയിക്കുന്ന ടീമിനു പോലും ഇതൊന്നും കിട്ടുന്നില്ല. കലികാലം ......
കോട്ടയത്തു ഗുരുദാസന്‍ പറഞ്ഞതു കേട്ടില്ലേ.....
സി.പി എം ഒരിക്കലും പി.ഡി.പി യുമായി വേദി പങ്കിട്ടിട്ടില്ല.
സത്യം .....
2 പാര്‍ട്ടികളിലെ നേതാക്കള്‍ ഒരേ വേദിയില്‍ വച്ചു ഒരുമിച്ച് വോട്ടു ചോദിച്ചു എന്നത് കോണ്ട് അതു വേദി പങ്കിടലാകുമോ??
ഈ മാധ്യമ സിന്‍ഡിക്കേറ്റിന്റെ ഒരു കാര്യമേ??
ഇനി വല്ല മായജാലക്കരും നടത്തിയ മാജിക് ഷോ ആയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ബാംഗ്ലൂര്‍ സ്ഫോടനക്കാരും , കാശ്മീര്‍ 'രകതസാക്ഷികളും ' ഒക്കെ മദനിയെ സന്ദര്‍ശിച്ചുരുന്നതായി തെളിവ്.-പത്ര വാര്‍ത്ത.
ഇതും ഒരു മാധ്യമ സിന്‍ഡിക്കേറ്റ് ആവാനാണ്, സാധ്യത.
(ബാംഗ്ലൂര്‍ സ്ഫോടനത്തെ കുറിച്ച് കേട്ടപ്പോള്‍ ഇപ്പൊഴും ഉള്ളിലൊരു ഞെട്ടല്‍
ഒരു വര്‍ഷം മുന്പ് ബാംഗ്ലൂരില്‍ സ്ഫോടന പരമ്പര നടന്നപ്പോള്‍ ഭയചികിതരായി..റൂമിനുള്ളില്‍ കഴിച്ചു കൂട്ടിയ നിമിഷങ്ങള്‍ ...സ്ഫോടനത്തിനു കുറച്ചു മുന്പ് , രാവിലെ ബസ് കയറാന്‍ കാത്തു നിന്ന കോറമങ്കലയിലെ വൈറ്റിങ് ഷെഡ് പിറ്റേന്നു രാവിലെ തകര്‍ന്നു തരിപ്പണമായി കിടക്കുന്നതു കണ്ടു ഞെട്ടിത്തരിച്ചു നിന്ന നിമിഷങ്ങള്‍ ....ഇതൊന്നും മാധ്യമ നിന്‍ഡിക്കേറ്റല്ല.....)
കളമശ്ശേരി ബസ് കത്തിക്കല്‍ സംഭവത്തില്‍ സൂഫിയ മദനി 10 അം പ്രതി - പത്രവാര്‍ത്ത.
തീര്‍ന്നില്ല...
മദനി കുറ്റക്കാരനാണെന്നുള്ള റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിനു മുന്പ് അന്വേഷണ സംഘം ആഭ്യന്തര വകുപ്പിനെ അറിയിച്ചിരുന്നു.
ഇതെന്തു കഥ.
അങ്ങനെ ഒരു റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നു കോടിയേരി പറഞ്ഞില്ലേ....അതു മാത്രം വിശ്വസിച്ചാല്‍ മതി.
സി.പി.എം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.ഡി.പിയുമായി ധാരണയിലെത്തിയത് തെറ്റ്- പാന്ഥെ
ഇതു ആ സിന്‍ഡിക്കേറ്റു പയലുകള്, ചുമ്മാ പറയണത് അണ്ണാ....ഓ തന്നെ....
ഇനി എന്തെല്ലാം സിന്‍ഡിക്കേറ്റി വാര്‍ത്തളൊക്കെ നമ്മള്‍ വായിക്കേണ്ടി വരും ......
പാവം നമ്മള്‍ !!!!!

ലേബലുകള്‍:
തമാശ,
രാഷ്ട്രീയം
2009, ഡിസംബർ 6, ഞായറാഴ്‌ച
കൈരളിയുടെ 'ഡിസംബര്‍ 6' ആഘോഷം
ഒരു ഡിസംബര്‍ 6 കൂടി കടന്നു പോയി. കരിദിനവും ,വിജയ ദിനവും ഒക്കെ ആഘോഷിച്ച് വ്യത്യസ്ത സംഘടനകള്‍ പതിവു പോലെ ഇത്തവണയും എല്ലാം കെങ്കേമമാക്കി. കൈരളി ചാനലിന്റെ ഡിസംബര്‍ 6 ആഘോഷം 'അടി പൊളി' ആയിരുന്നു എന്നു വേണം പറയാന്‍ . ഡിസംബര്‍ 6 വിസ്മരിക്കരുത് എന്ന NDF-ന്റെ ഫ്ലക്സ് ബോര്‍ഡുകള്‍ ധാരാളം കണ്ടിട്ടുണ്ട്. എന്നാല്‍ അതു പ്രാവര്‍ത്തികമ്മാകുന്നത് സി.പി എമ്മിന്റെ പര്‍ട്ടി ചാനലാണ്.
രാവിലെ മുതല്‍ തന്നെ ബാബറി മസ്ജിദ് തകര്‍ക്കലും വാജ്പേയും ,അദ്വാനിയും നിറഞ്ഞു നിന്ന ചെങ്കൊടിച്ചാനല്‍ ഇന്നലെ ആകെ ഒരു കാവിമയമായിരുന്നു. കൈരളീ ഇതു കൊണ്ട് എന്താനുദ്ദേശിച്ചതെന്നു മനസ്സിലാകുന്നില്ല. ഒരു ഡിസംബര്‍ 6 ഭാരതം മറക്കനാഗ്രഹിക്കുമ്പോള്‍ വീണ്ടും ജന മനസ്സുകളില്‍ വിദ്വേഷത്തിന്റെ വിഷ വിത്തുകള്‍ പാകാനേ കൈരളിയുടെ ഈ 'മഹത് സംരംഭം' കൊണ്ടു സാധിക്കൂ.
മുസ്ലീം വോട്ടു ബാങ്കില്‍ കണ്ണു വച്ചു സി.പി.എം നടത്തിയ ഈ ചാനല്‍ നാടകം ഒരു പ്രഹസനമായി പോയി എന്നു വേണം മനസ്സിലാക്കാന്‍ . ഈ ബാബറി മസ്ജിദ് അവതരണത്തില്‍ ജാതി വിവേചനമാണ്, കൈരളി ഉയര്‍ത്തി കാണിക്കുന്ന മറ്റൊരു വലിയ വിഷയം . ബ്രാഹ്മണാദി മുന്നോക്ക വിഭാഗക്കാര്‍ മാത്രമേ ബാബര്‍ മസ്ജിദ് തകര്‍ക്കാന്‍ പൊയിട്ടുളുവത്രേ. പ്രവീണ്‍ തൊഗാഡിയ കേരളത്തില്‍ എത്തിയാല്‍ മത വിദ്വേഷമുണ്ടാകുമെന്നു പറയുന്ന DYFI ക്കാര്‍ , അവരുടെ പാര്‍ട്ടി ചാനല്‍ നടത്തിയ ജാതി മത വിദ്വേഷങ്ങളുണ്ടാക്കുന്ന ബാബറി മസ്ജിദ് അവതരണത്തെ പാടി പുകഴ്ത്തി നടക്കുന്നതും നാം വരും ദിവസങ്ങളില്‍ കാണും . സി.പി.എമ്മിന്റെ നേത്രുത്വത്തില്‍ നടത്തിയ സമരങ്ങളെ കുറിച്ചും കൈരളീ പ്രത്യേകം പറയുന്നുണ്ട്. സി.പി എമ്മിന്റെ ഒരു സമ്മേളനത്തില്‍ ബി.ജെ.പി ഇനി അടുത്ത തിരഞ്ഞെടുപ്പില്‍ നാമാവിശേഷമാകുമെന്നു പറയുന്നുണ്ട്. എന്നാല്‍ അടുത്തു നടന്ന തെരഞ്ഞടുപ്പില്‍ ബി.ജെ.പി വന്‍ വിജയമാണ്, നേടിയത്. ഈ അവതരണവും ബി,ജെ.പിക്ക് ദോഷത്തെക്കളേറെ ഗുണമേ ഉണ്ടാക്കാനിടയുള്ളൂ.
ഈ ഷോയില്‍ സാധാരണക്കാരായ ഹിന്ദു ജനതയോട് ഒരു ചോദ്യം കാമറയ്ക്കു പിന്നില്‍ നിന്നും ചൊദിക്കുന്നുണ്ട്. രാമന്‍ ജനിച്ച വര്‍ഷവും തിയതിയും പറയാമോ? എന്നാണത്. രാമന്‍ ഏതു യൂണിവേര്‍സിറ്റിയില്‍ നിന്നാണ്, എന്ചിനിയറിങ് ബിരുദമെടുത്തതെന്നു ചൊദിച്ച കരുണാ നിധിയെയാണ്, പെട്ടെന്ന് ഓര്‍മ വന്നത്. പലര്‍ക്കും അരിയില്ല എന്നു പറയുന്നതിനെ കൈരളി ഹൈലൈറ്റ് ചെയ്ത് കാണിക്കുന്നുണ്ട്. ത്രേതായുഗ മെന്ന മറുപടി കൊണ്ടൊന്നും കൈരളി ത്രിപ്തി പ്പെടുന്നില്ല. സായിപ്പിന്റെ വര്‍ഷ്ത്തില്‍ തന്നെ പറയണമെന്നാവും . അന്നു സായിപ്പൊന്നും ഭാരതത്തില്‍ വന്നിട്ടില്ലിഷ്ടാ!!!!
എന്തു രാഷ്ട്രീയ ധര്‍മ്മത്തിന്റെ പേരിലായലും ഉണങ്ങുന്ന മുറിവിനെ വീണ്ടും കുത്തി മുറിക്കുന്ന സി.പി.എമ്മിന്റെ ഈ നാടകം ഒരു കാരണവശാലും അംഗീകരിക്കാന്‍ പാടുള്ളതല്ല. മതവിദ്വേഷമുണ്ടാക്കുന്നുവെന്നു ബി.ജെ.പിയെ നോക്കി അലറാന്‍ ഈ സി.പി എമ്മിനു എന്താണവകാശം ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)