2009, ഡിസംബർ 12, ശനിയാഴ്‌ച

മാധ്യമ സിന്‍ഡിക്കേറ്റ്

Buzz It
മാധ്യമ സിന്‍ഡിക്കേറ്റ് വീണ്ടും തലയുയര്‍ത്തി...

ഇത്തവണ അരോപണങ്ങള്‍ അനവധിയാണ്.

ഇതൊക്കെ ഇവന്മാര്‍ക്ക് എവിടെ നിന്നും കിട്ടുന്നു?  നേരു നേരത്തെ അറിയിക്കുന്ന ടീമിനു പോലും ഇതൊന്നും കിട്ടുന്നില്ല. കലികാലം ......

കോട്ടയത്തു ഗുരുദാസന്‍ പറഞ്ഞതു കേട്ടില്ലേ.....

സി.പി എം ഒരിക്കലും പി.ഡി.പി യുമായി വേദി പങ്കിട്ടിട്ടില്ല.
സത്യം .....

2 പാര്‍ട്ടികളിലെ നേതാക്കള്‍ ഒരേ വേദിയില്‍ വച്ചു ഒരുമിച്ച് വോട്ടു ചോദിച്ചു എന്നത് കോണ്ട് അതു വേദി പങ്കിടലാകുമോ??
ഈ മാധ്യമ സിന്‍ഡിക്കേറ്റിന്റെ ഒരു കാര്യമേ??
ഇനി വല്ല മായജാലക്കരും നടത്തിയ മാജിക് ഷോ ആയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ബാംഗ്ലൂര്‍ സ്ഫോടനക്കാരും , കാശ്മീര്‍ 'രകതസാക്ഷികളും ' ഒക്കെ മദനിയെ സന്ദര്‍ശിച്ചുരുന്നതായി തെളിവ്.-പത്ര വാര്‍ത്ത.

ഇതും ഒരു മാധ്യമ സിന്‍ഡിക്കേറ്റ് ആവാനാണ്, സാധ്യത.

(ബാംഗ്ലൂര്‍ സ്ഫോടനത്തെ കുറിച്ച് കേട്ടപ്പോള്‍ ഇപ്പൊഴും ഉള്ളിലൊരു ഞെട്ടല്‍
ഒരു വര്‍ഷം മുന്പ് ബാംഗ്ലൂരില്‍ സ്ഫോടന പരമ്പര നടന്നപ്പോള്‍ ഭയചികിതരായി..റൂമിനുള്ളില്‍ കഴിച്ചു കൂട്ടിയ നിമിഷങ്ങള്‍ ...സ്ഫോടനത്തിനു കുറച്ചു മുന്പ് , രാവിലെ ബസ് കയറാന്‍ കാത്തു നിന്ന കോറമങ്കലയിലെ വൈറ്റിങ് ഷെഡ് പിറ്റേന്നു രാവിലെ തകര്‍ന്നു തരിപ്പണമായി കിടക്കുന്നതു കണ്ടു ഞെട്ടിത്തരിച്ചു നിന്ന നിമിഷങ്ങള്‍ ....ഇതൊന്നും മാധ്യമ നിന്‍ഡിക്കേറ്റല്ല.....)


കളമശ്ശേരി ബസ് കത്തിക്കല്‍ സംഭവത്തില്‍ സൂഫിയ മദനി 10 അം പ്രതി - പത്രവാര്‍ത്ത.

തീര്‍ന്നില്ല...

മദനി കുറ്റക്കാരനാണെന്നുള്ള റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിനു മുന്പ് അന്വേഷണ സംഘം ആഭ്യന്തര വകുപ്പിനെ അറിയിച്ചിരുന്നു.

ഇതെന്തു കഥ.
അങ്ങനെ ഒരു റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നു കോടിയേരി പറഞ്ഞില്ലേ....അതു മാത്രം വിശ്വസിച്ചാല്‍ മതി.
സി.പി.എം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.ഡി.പിയുമായി ധാരണയിലെത്തിയത് തെറ്റ്- പാന്ഥെ
ഇതു ആ സിന്‍ഡിക്കേറ്റു പയലുകള്, ചുമ്മാ പറയണത് അണ്ണാ....ഓ തന്നെ....


ഇനി എന്തെല്ലാം സിന്‍ഡിക്കേറ്റി വാര്‍ത്തളൊക്കെ നമ്മള്‍ വായിക്കേണ്ടി വരും ......
പാവം നമ്മള്‍ !!!!!

10 അഭിപ്രായങ്ങൾ:

 1. kshamikkoo... paavathinu ormmappishaku sambhavichathaavaam... makalude kazhuthil kathi vachathu muthal virali pidichathalle... kshamikku.

  മറുപടിഇല്ലാതാക്കൂ
 2. "സത്യം" പറഞ്ഞാല്‍ പിന്നെ രാഷ്ട്രീയക്കാരനും സാധാരണക്കാരനും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത് !

  മറുപടിഇല്ലാതാക്കൂ
 3. അതു ശരിയാ....ബൈജു. ചിലപ്പോലള്‍ മോര്‍ഫിങ് ആയിരിക്കും .

  മറുപടിഇല്ലാതാക്കൂ
 4. കണ്ണടച്ചു പാലു കുടിക്കുന്ന പൂച്ചയോടോ, ശത്രുക്കളെ കണ്ടാല്‍ മണ്ണില്‍ തല പൂഴ്ത്തുന്ന ഒട്ടക പക്ഷിയോടോ... അതോ കാപട്യത്തിന്റെ പര്യായമായ ഇന്ത്യന്‍ സവര്‍ണ്ണ സംസ്ക്കാരത്തോടോ.... ആരോടാണ് ഈ പാര്‍ട്ടികള്‍ക്ക് രക്ത ബന്ധം ... ???

  മറുപടിഇല്ലാതാക്കൂ
 5. ഇക്കാ‍ലത്തിനിടയില്‍ ഇരുമുന്നണികളും തെരഞ്ഞെടുപ്പില്‍ പി ഡി പി യുടെ സഹായം സ്വീകരിച്ചിട്ടുണ്ട്. 96 ലെ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തും കുന്നമംഗലത്തും പിഡിപിക്കാര്‍ യു ഡി എഫ് പിന്തുണയോടെ മത്സരിക്കുക പോലും ചെയ്തു. (Selective amnatia എന്ന അസുഖം ബാധിച്ചതുകൊണ്ട് യു ഡി എഫ് നേതാക്കള്‍ക്കും ചില മാധ്യമങ്ങള്‍ക്കും ഇക്കാര്യം ഓര്‍മ്മ വരുന്നില്ല.) ചികിത്സക്കുപോലും ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്ത ശക്തമായ പ്രൊസിക്യുഷന്‍ വാദങ്ങളെ അതിജീവിച്ചാണ് മദനി കോടതിയില്‍നിന്ന് കുറ്റവിമുക്തനായത്. (ഐസ്ക്രീം പാര്‍ലര്‍ കേസില്‍നിന്ന് കുഞ്ഞാലിക്കുട്ടി ഊരിപ്പോന്നത് പോലെയല്ല എന്നര്‍ഥം) ജയില്‍ മോചിതനായ ശേഷം, ജനാധിപത്യത്തിന്റെ പാതയില്‍ ഉറച്ചുനില്‍ക്കും എന്നും പഴയ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും മദനി പറയുന്നത് വിശ്വസിക്കരുത് എന്നാണ് കെ. സുരേന്ദ്രനും കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും ഒരേസ്വരത്തില്‍ പറയുന്നത്. കേരള സമൂഹത്തിലെ സവര്‍ണ ഹിന്ദു വികാരങ്ങളെ ഓമനിക്കാന്‍ മദനി നല്ലൊരായുധമാണ്. അതെന്തിനു വെറുതേ കളയണം? പ്രത്യേകിച്ചും മദനി ഇടതു പക്ഷത്തെ പിന്തുണക്കുമ്പോള്‍? ജയില്‍ മോചിതനായ മദനിക്ക് കേരളത്തില്‍ ലഭിച്ച സ്വീകരണം ലീഗ് നേത്ര്‌ത്വത്തെ ഭയപ്പെടുത്തുന്നതായിരുന്നു. ഇനിയൊരിക്കലും മദനി തലപൊക്കാതിരിക്കാന്‍ ഈ അവസരം ലീഗും ഉപയോഗിക്കുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മേല്‍പ്പറഞ്ഞ സവര്‍ണ ഹിന്ദു വികാരം എല്‍. ഡി. എഫിന്റെ തോല് വിയില്‍ പ്രധാന പങ്കാണ് വഹിച്ചത്. ഇത് നന്നായി മനസ്സിലാക്കിട്ടുള്ളത് സി പി ഐ എം തന്നെയാണു താനും. എങ്കിലും തെക്കേ ഇന്ത്യയിലെ മുഴുവന്‍ തീവ്രവാദ കേസുകളുടെയും പ്രഭവകേന്ദ്രമായി (തടിയന്റവിട നസീര്‍ വഴി) മദനിയെ മാറ്റാനുള്ള ശ്രമത്തില്‍ ഇടതുപക്ഷവും ചേരേണ്ടതില്ല. ബസ് കത്തിക്കല്‍(സൂഫിയാ മദനിയുടെ അറിവോടെയാണെങ്കിലും അല്ലെങ്കിലും) ഒരു ക്രിമിനല്‍ കുറ്റം എന്നല്ലാതെ രാജ്യദ്രോഹമായി ചിത്രീകരിക്കുന്നത് ന്യായീകരിക്കാവുന്നതല്ല. (ചെയ്തത് മുസ്ലിങ്ങളാണല്ലോ അല്ലേ.) മദനിയുടെ രാഷ്ട്രീയത്തെ ആശയപരമായി എതിര്‍ക്കേണ്ടതുണ്ടെങ്കില്‍ അങ്ങനെ നേരിടുകതന്നെ വേണം. പകരം പേപ്പട്ടിയാക്കി തല്ലിക്കോല്ലാന്‍ നോക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും

  മറുപടിഇല്ലാതാക്കൂ
 6. പട്ടിക്ക് പേയാണോ അല്ലേ എന്നു ഉടന്‍ മനസ്സിലാക്കാം ...

  മറുപടിഇല്ലാതാക്കൂ
 7. ആഹാ, എല്ലാ വര്‍ഗീയ വാദികളും ഒരുമിച്ച്‌ പേട്ട തുള്ളല്‍ തുടങ്ങിയോ? (സന്തോഷിനെ മാറ്റിനിര്‍ത്തുന്നു). മാലഗോവ്‌ എന്നു കേട്ടാല്‍ തിളക്കണം ചോര ഞരബ്ബുകളില്‍ ഗുജറാത്ത്‌ എന്നു കേട്ടാലോ.........

  മറുപടിഇല്ലാതാക്കൂ