2009, ഡിസംബർ 22, ചൊവ്വാഴ്ച

'ഹിന്ദു മതങ്ങളും' വൈരുധ്യവും

Buzz It
ഹിന്ദുമതവും എരുമയും പോത്തും - ഇതേ അര്‍ത്ഥം വരുന്ന തലക്കെട്ടോടു കൂടിയ ഒരു പോസ്റ്റ് വായിക്കാനിടയായി.അതാണ്, ഇതെഴുതാനുള്ള കാര്യവും .
പ്രസ്തുത ലേഖനത്തില്‍ നേപ്പാളിലെ ഗാധിമാത എന്ന ഹൈന്ദവ ദേവതയ്ക്ക് വേണ്ടി നടത്തുന്ന ജന്തു ബലിയെക്കുറിച്ച് ലേഖകന്‍ വിമര്‍ശിച്ചിട്ടുണ്ട്. അതിര്‍ത്തിക്കിപ്പുറത്ത് ഗോവധത്തിനെതിരെ പ്രക്ഷോപം നടത്തുമ്പോള്‍ നേപ്പാളില്‍ നടത്തുന്ന ഈ പ്രവണതയെകുറിച്ച് ലേഖകന്‍ അതിശയിക്കുന്നു.



          
                            ഭാരതത്തിലെ  വിസ്മയിപ്പിക്കുന്ന സംസ്കാര വൈരുധ്യത്തിന്റെ ഒരു നേര്‍ക്കഴ്ചയാണ്, മുകളില്‍ സൂചിപ്പിച്ച ലേഖനം .ഹിന്ദു എന്നത് ഒരിക്കലും ഒരു പ്രത്യേക മതം എന്നു പറയുന്നതു തന്നെ തെറ്റാണ്. വേണമെങ്കില്‍ അതിനെ ഭാരതീയ മതങ്ങളുടെ അല്ലെങ്കില്‍ വിശ്വാസങ്ങളുടെ കൂട്ടം എന്നു വിശേഷിപ്പിക്കാം. സൂഷ്മമായി പരിശോധിച്ചാല്‍ ഈ മതങ്ങളെല്ലാം ഒരൊ പ്രദേശത്തിന്റെ സംസ്കാരവുമായും ,ഭാരതത്തിലെ ജാതി വ്യവസ്ഥയുമായും വളരെ ബന്ധം പുലര്‍ത്തുന്നുണ്ട്. അവരവരുടെ ദൈനം ദിന ജീവിത സാഹചര്യങ്ങളുമായി മതങ്ങള്‍ക്കും ആചാര രീതികള്‍ക്കും ബന്ധമുണ്ട്. തൊഴിലിന്റെ അടിസ്ഥനത്തിലുണ്ടായി എന്നു പറയപ്പെടുന്ന ജാതി വ്യവസ്ഥ മതാചാരങ്ങളിലും വ്യക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.അമ്പല വാസികളായി അവിടെ  തൊഴില്‍ ചെയ്യുന്ന വിഭാഗത്തിന്റേയും ,അഷ്ടിക്കായി  മ്രിഗങ്ങളുടെ മാംസം വിറ്റു ജീവിക്കുന്ന ഒരു വിഭാഗത്തിന്ടെയും നിത്യ ജീവിതത്തിലെ സംസ്കാരത്തില്‍ അജഗജാന്തരം വ്യത്യാസമുണ്ട്. അവരുടെ ജീവിത കാഴ്ചപാടില്‍ തന്നെ വളരെയധികം വ്യത്യാസമുണ്ട്. അതു അവരുടെ ആചാര രീതികളിലും പ്രകടമാകുന്നുവെന്നേയുള്ളൂ.

              ഹൈന്ദവ സമൂഹത്തില്‍ തന്നെ പല മത വിഭാഗങ്ങള്‍ക്കിടയില്‍ അനൈക്യവും മത്സരവും നിലനിന്നു പൊന്നിരുന്നുവെന്നത് സംഘകാല ക്രിതികളില്‍ കാണാം . അന്നു നില നിന്നു പൊന്നിരുന്ന ശൈവ,വൈഷ്ണവ മത്സരങ്ങളും മറ്റും തന്നെ ഇവിടത്തെ ആചാര- സംസ്കാര വൈരുധ്യങ്ങള്‍ക്ക് ഉത്തമോദാഹരണങ്ങളാണ്.
ചില ആചരാനുഷ്ഠാങ്ങളിലുള്ള വിയോജിപ്പിലൂടെയാണ്, ഇവിടെ ബുദ്ധ,ജൈന മതങ്ങള്‍ പിറവിയെടുക്കുന്നത്. എന്നാല്‍ അവയൊക്കെ തന്നെയും വിശാല ഹൈന്ദവ സംസ്ക്രിതിയുടെ ഭാഗമാണ്.

           നേപ്പാളില്‍ മത്രമല്ല ഭാരതത്തിനുള്ളിലും , ചില ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ജന്തു ബലി പൊലുള്ള അനാചാരങ്ങള്‍ നടക്കുന്നുണ്ട്. ഇപ്രകാരം ഹൈന്ദവ മതങ്ങളില്‍ ചില മത വിഭാഗങ്ങളില്‍ നടക്കുന്ന അനാചാരങ്ങള്‍ പരിഷ്കരിക്കേണ്ടതായിട്ടുണ്ട്. അല്ലാതെ ഹൈന്ദവ സംകാരത്തെ മൊത്തത്തില്‍ കരി വാരി തേയ്ക്കുന്നത് ശരിയല്ല. ഗാധി മാത യെ പറ്റി ഇന്ത്യയിലെ എത്ര ഹൈന്ദവര്‍ക്കറിയാം ? എന്തിനു കന്യാകുമരിക്കപ്പുറത്ത്,തിരുനെല്‍വേലിയിലെ ഹിന്ദുക്കള്‍ ആരാധിക്കുന്ന ദൈവങ്ങളെക്കുറിച്ച് 100 കിലോമീറ്ററിനകത്തുള്ള തിരുവനന്തപുരത്തെ ഹിന്ദുക്കള്‍ക്കു പോലുമറിയില്ല. ഇരുവരും ഹിന്ദുക്കളാണ്. അതാണ്, ഹൈന്ദവ സംകാരതിന്റെ അവസ്ഥ. ജാതി വ്യത്യാസം പോലെ തന്നെയാണ്, ഭാരതത്തിലെ സംകാര വ്യത്യാസവും . എന്നാല്‍ ഇതെല്ലാം ഹിന്ദു എന്നൊരു നൂലില്‍ കോര്‍ത്തിണക്കിയിരിക്കുന്നു എന്നതു കൊണ്ട് ഒരു വിഭാഗം നടത്തുന്ന ദുരാചാരങ്ങള്‍ പോലും ഒരു വിശാലമായ സംസ്കാരത്തെ മൊത്തത്തില്‍ ബാധിക്കാം .

            
                    ജന്തുക്കളെ കൊന്നൊടുക്കുന്നത് ബലി നല്‍കാനായാലും ,ആഹാരത്തിനായാലും അത്ര വലിയ മഹത്തരമല്ല. ആഹാരത്തിനായാല്‍ അതു മഹത്തരമെന്ന പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ അതു കൊണ്ടു തന്നെ മറുപടി അര്‍ഹിക്കുന്നുമില്ല. ഒരു വിഭാഗത്തിനു ശരി എന്നു തോന്നുന്നത് മറ്റൊരു വിഭാഗത്തിന്, അപലനീയമാകുന്നത് ഒട്ടും അതിശയോക്തി ജനിപ്പിക്കുന്നില്ല. അതു പോലെ തന്നെ സവര്‍ണ്ണ - അവര്‍ണ്ണ വ്യത്യാസത്തിന്റെ മുതലക്കണ്ണീരും .

  
          ഇത്രയും വൈരുധ്യങ്ങള്‍ക്കിടയിലും ഹൈന്ദവ സംസ്കാരം തളരാതെ നിലനില്‍ക്കുന്നതു തന്നെയാണ്, ഈ സനാതന ധര്‍മ്മത്തിന്റെ മഹത്വം .

2 അഭിപ്രായങ്ങൾ:

  1. അതേ മഷേ, ആളു സ്തലത്തുണ്ടെങ്കില്‍ നിത്യാനന്ദ സ്വാമിയുടെ ആനന്ദ ലബ്ധി എന്നൊരു പോസ്റ്റ്‌ കാച്ചിയേക്കണം. തുടര്‍ന്ന് നമുക്കെ വൈരുദ്ദ്യാത്മക ഹിന്ദുമതം എന്നും ഒരു ചര്‍ച്ച സംഘടിപ്പിക്കാം. ഹായ്‌, ഹായ്‌ നല്ലരസായിരിക്കുണു.

    മറുപടിഇല്ലാതാക്കൂ
  2. തസ്ലീമ നസ്രീനെ ഇന്ത്യയില്‍ താമസിപ്പിക്കാനും ഭാരത പൌരത്വം നല്കാനും പറയുന്ന മതേതര വാദികള്‍ തന്നെ ആണല്ലോ ഹുസൈന്‍ എന്നാ ചിത്രകാരനെ ഭാരതത്തില്‍ നിന്ന് ആട്ടിപ്പായിച്ചത്. രാജാ രവിവര്‍മ നഗ്നര്‍ ആയ ഭാരതത്തിലെ ദൈവങ്ങള്‍ക്ക് വസ്ത്രം നല്‍കി. ഹുസൈന്‍ അവരെ എല്ലാം അതുപോലെ തന്നെ വരച്ചു. ഹുസൈന്‍ എന്നാ ചിത്രകാരനെ നാടുകടത്തിയ നമ്മള്‍ ഇന്നും ക്ഷേത്രങ്ങളിലും, മറ്റു സാംസ്‌കാരിക കേന്ദ്രങ്ങളില്‍ പോലും കാണുന്നത് നഗ്നര്‍ ആയ ദൈവങ്ങളെ തന്നെ അല്ലെ. ഹുസൈന്‍ ഒരു അഹിന്ദു ആയതിനാല്‍ ആണ് ഇത്രയൊക്കെ പ്രശനം ഉണ്ടായതു എന്ന് തോന്നുന്നു, നമ്മള്‍ ഇന്നും കണ്ടുകൊണ്ടിരിക്കുന്ന ദൈവ ചിത്രങ്ങളിലെ നഗ്നതയുടെ പേരില്‍ ആരെയാണ് നമ്മള്‍ നാടുകടത്തുക.....

    മറുപടിഇല്ലാതാക്കൂ