2010, മേയ് 26, ബുധനാഴ്‌ച

മലയാള സിനിമയുടെ പുതിയ മുഖം

Buzz It
മലയാള സിനിമ   തഴച്ചോ  കിതച്ചോ ഒക്കെ മുന്നോട്ടു പോകുമ്പോഴും ചില പ്രത്യേക കാര്യങ്ങള്‍ കാഴ്ചകരെ ആലോസരപ്പെടുതുന്നില്ലേ  എന്നൊരു സംശയം .ഒരു പക്ഷെ ഇത് മലയാള സിനിമയുടെ പുതിയ മുഖം  ആയിരിക്കും .

കഴിഞ്ഞ കുറച്ചു  വര്‍ഷത്തെ മമ്മൂട്ടി  ചിത്രങ്ങള്‍ എടുത്തു പരിശോധിച്ചാല്‍ അത് നമുക്ക് മനസിലാക്കും. മമ്മൂട്ടി ലോക ചലച്ചിത്ര വേദിയിലെ ഒരു മഹാ നടനാണ് എന്നതില്‍ ആര്‍ക്കും സംശയം ഇല്ല. മമ്മൂട്ടി  അഭിനയിച് അനശ്വരങ്ങള്‍ ആക്കിയ അനവധി കഥാപാത്രങ്ങളെ ആര്‍ക്കും വിസ്മരിക്കാനും സാധ്യമല്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി മമ്മൂട്ടി ചെയ്യുന്ന വേഷങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ആവര്‍ത്തന വിരസത ഉണ്ടാക്കുന്നവയാണ്.

മമ്മൂട്ടിയുടെ ഇപ്പോഴത്തെ മിക്ക കഥാപാത്രങ്ങളും ഒരു ഗുണ്ട ആയ നായകന്‍ ആയിരിക്കും; മിക്കവാറും  തമിഴ് നാട്ടിലോ കര്‍ണാടക യിലോ പോയി ഗുണ്ടായിസം പഠിച്ചിട്ടു  വരുന്ന നായകന്‍. നായകന് ചുറ്റും കുറെ ഹാസ്യ കഥാപാത്രങ്ങള്‍ . നായകന്‍ ഗുണ്ട ആണെങ്കിലും കോമഡി പറയും . പിന്നെ ഒരു വ്യത്യാസം എന്ന് വച്ചാല്‍ നായകന്റെ കുടുംബ പശ്ചാത്തലം മാത്രം ഓരോ സിനിമയിലും അല്പം മാറ്റി കൊണ്ടിരിക്കും.

നായകന്‍ തമിഴ് നാട്ടിലും കര്‍ണാടകയിലും ഒക്കെ പോയി ഗുണ്ടായിസം പഠിച്ചു കാശുമുണ്ടാക്കി തിരിച്ചു  വരുന്നത് മിക്കവാറും ബന്ധുവായ ശത്രു അല്ലെങ്കില്‍ കുടുംബ സുഹൃത്ത് (ശത്രു) അല്ലെങ്കില്‍ അടുത്ത എവിടെ എങ്കിലുമുള്ള പഴയ ശത്രു  ആയ വില്ലനെ നേരിടാന്‍ ആയിരിക്കും .

പിന്നെ മറ്റൊരു വ്യത്യസ്തത എന്ന് വച്ചാല്‍ നായകന്‍ ഓരോ ചിത്രത്തിലും ഓരോ സ്ലാഗില്‍ സംസാരിക്കും എന്നതാണ്. പാറശാല ഭാഷമുതല്‍ ,കൊച്ചിയും , തൃശൂരും, എന്തിനു അങ്ങ് കാസര്ഗോഡ്  ഉള്ള ഭാഷ വരെ മാറി മാറി വരുന്നു. ഓരോ പ്രദേശത്ത് ഉള്ളവര്‍ക്കും  ഓരോ സിനിമ എന്നതായിരിക്കും മെഗാ സ്ടാരിന്റെ   ലക്‌ഷ്യം എന്ന് തോന്നുന്നു.

രാജമാണിക്യത്തില്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ പോയി പാറശാല ഭാഷ പഠിച്ചു വന്ന നായക വില്ലന്‍ ,ചട്ടമ്പി നാട്ടില്‍ കര്‍ണടകായില്‍  പോയി അല്പം മലയാളം പഠിച്ചു.
മമ്മൂട്ടിയുടെ ഗുണ്ട നായക ലിസ്റ്റ് ഇങ്ങനെ :
തുറുപ്പുഗുലാന്‍ : കൊച്ചിയിലെ തട്ടുകട നടത്തുന്ന ഗുലാന്‍ 
അണ്ണന്‍ തമ്പി : തമിഴ് നാട്ടിലെ ഗുണ്ട , നാട്ടില്‍ അനിയനും മോശമല്ല
(രാജ മാണിക്യം , അണ്ണന്‍ തമ്പി - രണ്ടിലും അനിയനും ചേട്ടനും ശത്രുക്കള്‍ )
ചട്ടമ്പി നാട് : കര്‍ണാടക ഗുണ്ട
പോക്കിരി രാജ : തമിഴ് നാട്ടിലെ ഗുണ്ട
(അണ്ണന്‍ തമ്പിയില്‍ അനിയനും ചേട്ടനും ഒരാളാണ് ,പോക്കിരി രാജായില്‍ ഒരു ചേഞ്ച്‌ )

പിന്നെ ബിഗ്‌ ബി യിലെ  ഗുണ്ട അല്പം മസില് പിടുത്ത കാരനാണ് .

ഇനിയും ഏതെങ്കിലും  ഉണ്ടോ എന്നറിയില്ല. എല്ലാം ഒരേ നാണയം ആയതിനാല്‍ വിട്ടു പോയിട്ടുണ്ടാകാം .

ഇതിനിടയില്‍ ഓരോ വ്യത്യത വേഷങ്ങളിലെ ചിത്രങ്ങള്‍ മിക്സ് ചെയ്തു മനോഹരമായ ഒരു മമ്മൂട്ടി മസാലയാണ് ഇപ്പ്പോള്‍ പുറത്തിറങ്ങുന്നത് എന്ന് പറയതെ വയ്യ .

ഒരു പക്ഷെ നമ്മുടെ അസ്വാധന നിലവാരത്തിന്റെ വ്യതിയനമാകാം ഇതിനു കാരണം . ഒരു കാലത്ത് മോഹന്‍ലാലിന്‍റെ അമാനുഷിക കഥ പത്രങ്ങള്‍ കയ്യടി വാങ്ങുകയും പിന്നീട് അത് ലാലിന് നേരെ തിരിഞ്ഞു കൊത്തുകയും ചെയ്തത് മമ്മൂട്ടി  ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന്  തോന്നുന്നു.

1 അഭിപ്രായം:

  1. "പാറശാല ഭാഷമുതല്‍ ,കൊച്ചിയും , തൃശൂരും, എന്തിനു അങ്ങ് കാസര്ഗോഡ് ഉള്ള ഭാഷ വരെ മാറി മാറി വരുന്നു. ഓരോ പ്രദേശത്ത് ഉള്ളവര്‍ക്കും ഓരോ സിനിമ എന്നതായിരിക്കും മെഗാ സ്ടാരിന്റെ ലക്‌ഷ്യം എന്ന് തോന്നുന്നു."

    മെഗാസ്റ്റാറുകളാണോ പടത്തിണ്റ്റെ തീമും ഡയലോഗുകളും നിശ്ചയിക്കുന്നത്‌?! ആ കമണ്റ്റ്‌ കണ്ടപ്പോള്‍ തോന്നിയ സംശയമാണു. അങ്ങിനെയല്ലെന്നാണു ഈയുള്ളവണ്റ്റെ അറിവ്‌. എന്തു പറയുന്നു.

    മറുപടിഇല്ലാതാക്കൂ