2010, ജൂൺ 3, വ്യാഴാഴ്‌ച

തകരുന്ന പ്രതാപം

Buzz It
ആര്‍ക്കും ആരെയും എല്ലാകാലവും വിഡ്ഢികള്‍ ആക്കുവാന്‍ സാധിക്കില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ ഈ കഴിഞ്ഞ പശ്ചിമ ബംഗാള്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് . ഒരു രാഷ്ട്രീയ പാര്‍ടി ജനങ്ങളോട് അല്പമെങ്കിലും ഉത്തരവാദം കാണിക്കാതെ അധിക കാലം ഇനി മുന്നോട്ടു പോകില്ല എന്ന് ഇതില്‍ നിന്ന് നമുക്ക് ഭാഗീകം ആയിട്ടെങ്കിലും  ആശ്വസിക്കാം.
തൃണമൂല്‍ കോണ്‍ഗ്രസ് പോലൊരു പ്രാദേശിക പാര്‍ട്ടി ഒരു സംസ്ഥാനത്തില്‍ അധികാരത്തില്‍ എത്തുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കേണ്ട കാര്യമല്ല എങ്കിലും ൩൦ വര്‍ഷമായി സി.പി.എമ്മിനെ മാത്രം വിജയിപ്പിച്ചു കൊണ്ടിരുന്ന ഒരു കൂട്ടം ജനത ഇന്ന് ആ പാര്‍ട്ടിയെ ഭയത്തോടും വേരുപ്പോടും അസഹിഷ്ണത യോടും  നോക്കി കാണുന്നതിനെ ഏറെ പ്രാധാന്യത്തോടെ വേണം നാം സമീപിക്കേണ്ടത്.തങ്ങളുടെ ജീവ സ്പന്ദനം ആയിരുന്ന പാര്‍ട്ടി തങ്ങളില്‍ നിന്ന് ബഹുദൂരം അകലെ എത്തി കഴിഞ്ഞു എന്ന സത്യാവസ്ഥ ബംഗാളി ജനത മനസിലാക്കി കഴിഞ്ഞു. ഒരു കാലത്ത് തങ്ങളെ ദ്രോഹിചിക്കുന്നവര്‍ക്കെതിരെ പൊരുതാന്‍ തങ്ങളോടൊപ്പം നിന്ന ഒരു പാര്‍ട്ടി (പാര്‍ട്ടിയിലെ ഒരു പറ്റം നേതാക്കള്‍ ) ഇന്ന് തങ്ങളെ ദ്രോഹിക്കുന്നവരുടെ സന്തത സഹചാരികള്‍  ആകുമ്പോള്‍ പട്ടിണി പാവങ്ങളായ ഒരു കൂട്ടം ജനതയ്ക്ക് പ്രതിഷേധം അറിയിക്കാന്‍ ഭാരതത്തില്‍ വോടിംഗ് യന്ത്രത്തിന്റെ ബട്ടന്‍ മാത്രമേ നിലവിലുള്ളൂ.

പശ്ചിമ ബംഗാളില്‍ കമ്മ്യൂണിസ്റ്റ്‌ ,കോണ്‍ഗ്രസ് പാര്‍ടികളെ ഒരുപോലെ തിരഞ്ഞു  പിടിച്ചു ശിക്ഷിചിരിക്കുകയാണ്  ജനങ്ങള്‍. കേരളത്തില്‍ ശക്തമായ ഒരു പ്രതിപക്ഷവും സി.പി.എമ്മിനും കോണ്‍ഗ്രസിനും ബദലായി മറ്റൊരു പാര്‍ട്ടിയും നിലവില്‍ ഇല്ലാത്തതുകൊണ്ട്  കേരളത്തില്‍ സി.പി.എം ഇപ്പോഴും നില നില്‍ക്കുന്നു.
                                                        (കടപ്പാട് : മാതൃഭൂമി )

മറ്റു ചാനലുകളും ,പത്ര മാധ്യമങ്ങളും സി.പി എമ്മിന്റെ പതനത്തെ ജങ്ങള്‍ക്ക് മുന്‍പില്‍ തുറന്നു  കാട്ടുമ്പോള്‍ കൈരളി പറയുന്നത്  കഴിഞ്ഞ ലോക  സഭ തിരഞ്ഞെടുപ്പിനെക്കള്‍ അധികം കിട്ടിയ വോടിംഗ് ശതമാനത്തെ ആണ്. അല്ലാതെ സി.പി.എം. പരാജയ പെട്ടതല്ല .എന്നാല്‍ യച്ചൂരി പറയുന്നത് വെറും 17 % ജനങ്ങള്‍ മാത്രമേ വോട്ടു ചെയ്തുള്ളൂ അത് കൊണ്ടാണ് സി.പി.എം പരാജയപ്പെട്ടത് എന്നാണ്. എന്നാലും ജനങ്ങള്‍ മടുപ്പ് കൊണ്ടാണ് വോട്ടു ചെയ്യാന്‍ പോകതതെന്നു യച്ചൂരി സഖാവിനു മനസിലായില്ല.

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ജന ദ്രോഹ നടപടികള്‍ തന്നെയാണ് മാവോയിസ്റ്റ് പോലുള്ള പ്രസ്ഥാനങ്ങള്‍ തഴച്ചു വളരുവാന്‍ കാരണമായത്. എന്തായാലും തൃണമൂല്‍ കോണ്‍ഗ്രസ്സിനു മാവോയിസ്റ്റ് കളോടുള്ള അടുപ്പവും  മറ്റും ഭാരതത്തിന്റെ ഭാവിക് അത്ര സുഖകരമല്ല  എന്നതാണ് മറ്റൊരു ദുഃഖ സത്യം.

ഇതൊക്കെയാണെങ്കിലും 30 വര്‍ഷത്തോളം ഒരു പ്രദേശത്ത് തഴച്ചു വളര്‍ന്ന പ്രതാപത്തിന്റെ അടിവേര് ഇളക്കാന്‍ ദുര്‍ബലമായ ഭരണവും, ആത്മാര്‍ത്ഥത ഇല്ലാത്ത  രാഷ്ട്രീയ പ്രവര്‍ത്തനവും തന്നെയാണ് കാരണമെന്നതില്‍ സംശയമില്ല. ഇനിയെങ്കിലും  ഇതില്‍ നിന്നും സി.പി.എം തെറ്റ് മനസിലാക്കി പ്രവര്‍ത്തിക്കട്ടെ എന്ന് ആഗ്രഹിക്കാം .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ