2009, ഡിസംബർ 6, ഞായറാഴ്‌ച

കൈരളിയുടെ 'ഡിസംബര്‍ 6' ആഘോഷം

Buzz It


               

                                ഒരു ഡിസംബര്‍ 6 കൂടി കടന്നു പോയി.  കരിദിനവും ,വിജയ ദിനവും ഒക്കെ ആഘോഷിച്ച് വ്യത്യസ്ത സംഘടനകള്‍ പതിവു പോലെ ഇത്തവണയും എല്ലാം കെങ്കേമമാക്കി. കൈരളി ചാനലിന്റെ ഡിസംബര്‍ 6 ആഘോഷം 'അടി പൊളി' ആയിരുന്നു എന്നു വേണം പറയാന്‍ . ഡിസംബര്‍ 6 വിസ്മരിക്കരുത് എന്ന NDF-ന്റെ ഫ്ലക്സ് ബോര്‍ഡുകള്‍ ധാരാളം കണ്ടിട്ടുണ്ട്. എന്നാല്‍ അതു പ്രാവര്‍ത്തികമ്മാകുന്നത് സി.പി എമ്മിന്റെ പര്‍ട്ടി ചാനലാണ്.
                 രാവിലെ മുതല്‍ തന്നെ ബാബറി മസ്ജിദ് തകര്‍ക്കലും വാജ്പേയും ,അദ്വാനിയും നിറഞ്ഞു നിന്ന ചെങ്കൊടിച്ചാനല്‍ ഇന്നലെ ആകെ ഒരു കാവിമയമായിരുന്നു. കൈരളീ ഇതു കൊണ്ട് എന്താനുദ്ദേശിച്ചതെന്നു മനസ്സിലാകുന്നില്ല. ഒരു ഡിസംബര്‍ 6 ഭാരതം മറക്കനാഗ്രഹിക്കുമ്പോള്‍ വീണ്ടും ജന മനസ്സുകളില്‍ വിദ്വേഷത്തിന്റെ വിഷ വിത്തുകള്‍ പാകാനേ കൈരളിയുടെ ഈ 'മഹത് സംരംഭം' കൊണ്ടു സാധിക്കൂ.
              മുസ്ലീം വോട്ടു ബാങ്കില്‍ കണ്ണു വച്ചു സി.പി.എം നടത്തിയ ഈ ചാനല്‍ നാടകം ഒരു പ്രഹസനമായി പോയി എന്നു വേണം മനസ്സിലാക്കാന്‍ . ഈ ബാബറി മസ്ജിദ് അവതരണത്തില്‍ ജാതി വിവേചനമാണ്, കൈരളി ഉയര്‍ത്തി കാണിക്കുന്ന മറ്റൊരു വലിയ വിഷയം . ബ്രാഹ്മണാദി മുന്നോക്ക വിഭാഗക്കാര്‍ മാത്രമേ ബാബര്‍ മസ്ജിദ് തകര്‍ക്കാന്‍ പൊയിട്ടുളുവത്രേ. പ്രവീണ്‍ തൊഗാഡിയ കേരളത്തില്‍ എത്തിയാല്‍ മത വിദ്വേഷമുണ്ടാകുമെന്നു പറയുന്ന DYFI ക്കാര്‍ , അവരുടെ പാര്‍ട്ടി ചാനല്‍ നടത്തിയ ജാതി മത വിദ്വേഷങ്ങളുണ്ടാക്കുന്ന  ബാബറി മസ്ജിദ് അവതരണത്തെ  പാടി പുകഴ്ത്തി നടക്കുന്നതും നാം വരും ദിവസങ്ങളില്‍ കാണും . സി.പി.എമ്മിന്റെ നേത്രുത്വത്തില്‍ നടത്തിയ സമരങ്ങളെ കുറിച്ചും  കൈരളീ പ്രത്യേകം പറയുന്നുണ്ട്. സി.പി എമ്മിന്റെ ഒരു സമ്മേളനത്തില്‍ ബി.ജെ.പി ഇനി അടുത്ത തിരഞ്ഞെടുപ്പില്‍ നാമാവിശേഷമാകുമെന്നു പറയുന്നുണ്ട്. എന്നാല്‍ അടുത്തു നടന്ന തെരഞ്ഞടുപ്പില്‍ ബി.ജെ.പി വന്‍ വിജയമാണ്, നേടിയത്. ഈ അവതരണവും ബി,ജെ.പിക്ക് ദോഷത്തെക്കളേറെ ഗുണമേ ഉണ്ടാക്കാനിടയുള്ളൂ.
               ഈ ഷോയില്‍ സാധാരണക്കാരായ ഹിന്ദു ജനതയോട് ഒരു ചോദ്യം കാമറയ്ക്കു പിന്നില്‍ നിന്നും ചൊദിക്കുന്നുണ്ട്. രാമന്‍ ജനിച്ച വര്‍ഷവും തിയതിയും പറയാമോ? എന്നാണത്. രാമന്‍ ഏതു യൂണിവേര്‍സിറ്റിയില്‍ നിന്നാണ്, എന്ചിനിയറിങ് ബിരുദമെടുത്തതെന്നു ചൊദിച്ച കരുണാ നിധിയെയാണ്, പെട്ടെന്ന് ഓര്‍മ വന്നത്. പലര്‍ക്കും അരിയില്ല എന്നു പറയുന്നതിനെ കൈരളി ഹൈലൈറ്റ് ചെയ്ത് കാണിക്കുന്നുണ്ട്. ത്രേതായുഗ മെന്ന മറുപടി കൊണ്ടൊന്നും കൈരളി ത്രിപ്തി പ്പെടുന്നില്ല. സായിപ്പിന്റെ വര്‍ഷ്ത്തില്‍ തന്നെ പറയണമെന്നാവും . അന്നു സായിപ്പൊന്നും ഭാരതത്തില്‍ വന്നിട്ടില്ലിഷ്ടാ!!!!
                     എന്തു രാഷ്ട്രീയ ധര്‍മ്മത്തിന്റെ പേരിലായലും ഉണങ്ങുന്ന മുറിവിനെ വീണ്ടും കുത്തി മുറിക്കുന്ന സി.പി.എമ്മിന്റെ ഈ നാടകം ഒരു കാരണവശാലും അംഗീകരിക്കാന്‍ പാടുള്ളതല്ല. മതവിദ്വേഷമുണ്ടാക്കുന്നുവെന്നു ബി.ജെ.പിയെ നോക്കി അലറാന്‍ ഈ സി.പി എമ്മിനു എന്താണവകാശം ?

12 അഭിപ്രായങ്ങൾ:

  1. valarey sariyannu. muslim preenanam kaaranam kairali tvku kazhchakaar kurayunnuvenna sathyam aa chanalukar manasilakunnillalo yennuorkumbol kashtam thonnunu. Kairali tv thuranaal verum muslim preenanavum muslim rashtrangaliley vaarthagalum matharamey kannannullo. Athukondonum muslim vote kittilla yennu mathramalla kittikondirikunna mattu votukalum kittathavugayum cheyunnu yenna sathyam yennanu CPM manasilakkuka yennariyukayilla.

    മറുപടിഇല്ലാതാക്കൂ
  2. സംപ്രേക്ഷണം ചെയ്യുന്നതിനെ കുഴപ്പം ഉള്ളോ ?പൊളിച്ചതിന് കുഴപ്പം ഇല്ലേ?

    മറുപടിഇല്ലാതാക്കൂ
  3. തീര്‍ച്ചയായും സംപ്രക്ഷേപണം ചെയ്യണം എന്നലല്ലേ , ഇതു കണ്ടു നാളെ മറ്റൊന്നു കൂടി നടക്കുമ്പോള്‍ അതും വിറ്റു കാശും ,വോട്ടും ആക്കാന്‍ പറ്റൂ...

    മറുപടിഇല്ലാതാക്കൂ
  4. ആരാണ് ബാബരി മസ്ജിദ് ബാബരി മസ്ജിദ് എന്ന് പറയുന്നത്. ‘തര്‍ക്ക മന്ദിരം’ എന്ന് പറയൂ. ഹിന്ദു ഭീകരാക്രമണത്തെ പിന്നെയും പിന്നെയും ഇങ്ങനെ പറയരുത് അത് ‘മുത്സിം പ്രീണന മായിപ്പോകും’.

    മാഷെ അടുത്ത പള്ളി പോളിക്കാന്‍ റെഡിയായിരിപ്പാണോ ? ഉം നടക്കട്ടെ.

    ഹ ഹ ഹ ജന്മ ഭൂമി, കൈരളിയുടെ സൂര്യോദയം. ഹ ഹ ഹ

    മറുപടിഇല്ലാതാക്കൂ
  5. ജോക്കര്‍ വീണ്ടും ജോക്കര്‍ ആയി....

    തേജസ്സും ,സിറാജും ,ചന്ദ്രികയും വയിക്കുന്നതു തെറ്റില്ല.
    ജന്മഭൂമിക്കു മാത്രമെന്താ മാഷെ അയിത്തം ...

    പള്ളി പൊളിച്ചതിനെ ഒരിക്കലും അംഗീകരിക്കുന്നില്ല.

    എന്നാല്‍ ബി.ജെ.പിയുടെയുടെ രാഷ്ട്രീയ അനുഭാവി ആണ്, എന്നു പറയാനും മടിയില്ല.

    ഞാന്‍ ജന്മഭൂമി മാത്രമല്ല...ദേശാഭിമാനി ഉള്‍പ്പെടെയുള്ള മിക്കവാറും എല്ലാ പത്രങ്ങളും വയിക്കാന്‍ ശ്രമിക്കാറുണ്ട്.

    മറുപടിഇല്ലാതാക്കൂ
  6. മധുവിന്, അത്രക്കു ആവേശമായോ?

    മറുപടിഇല്ലാതാക്കൂ
  7. കുരുടന്‍ ആനയെ കണ്ടതിന്റെ വിവരണം അസ്സലായിട്ടുണ്ട്. ഈ പറഞ്ഞ സംഭവങ്ങള്‍ എല്ലാം ‘രാം കെ നാം’ എന്ന ആനന്ദ് പട് വര്‍ദ്ധന്റെ പ്രശസ്ത ഡോക്യുമെന്ററിയായിരുന്നു എന്നറിയാനുള്ള വിവരം പോലും തനിക്കില്ലാതെ പോയല്ലോ..
    പോയി ഗോമൂത്രത്തില്‍ ഒന്നു കുളിച്ചു വാ.. തലയൊന്നു തെളിയട്ടെ..

    മറുപടിഇല്ലാതാക്കൂ
  8. അജു....അരുടെ ഡോക്കുമെന്ററി ആണെങ്കിലും അത് കാണുന്നവരുടെ മാനസികാവസ്ഥയെ കുറിച്ചാണ്, ഞാന്‍ ആശങ്കപ്പെട്ടത്.

    മറുപടിഇല്ലാതാക്കൂ
  9. FREE Kerala Breaking News in your mobile inbox. From your mobile just type ON KERALAVARTHAKAL & sms to 9870807070


    This is absolutely free anywhere in India. No SMS charges for receiving the news. 100% FREE!


    Please tell your friends to join & forward it your close friends

    മറുപടിഇല്ലാതാക്കൂ
  10. നല്ല പോസ്റ്റ്‌. ഇത്തരം കിടിലന്‍ എഴുത്തുകള്‍ തുടരുക. നമ്മള്‍ എന്തു ചെയ്താലും പ്രശ്നമില്ല. അതു നാലാള്‍ അറിയരുത്‌ ഓര്‍മിക്കരുത്‌. അങ്ങിനെ വല്ലവരും ചെയ്താല്‍ അതിനെക്കാള്‍ വലിയ തെറ്റെതാണു? അതിനെക്കാള്‍ വലിയ പ്രീണനം എതാണു? ക്കൊള്ളാം!. നമുക്ക്‌ രാഷ്ട്ര പിതാവിനെ വധിക്കാം. ബാബരി മസ്ജിദ്‌ തകര്‍ക്കാം. ഗുജറാത്തു വംശ ഹത്യ ഒരീസ കൂട്ട ബലാല്‍ സങ്ഗം നന്ദെഡ്‌ മുംബൈ കൂട്ട ക്കൊല, മാലഗോവ്‌, സംജൊത, ഗോവ, തുടങ്ങിയ സ്ഫോടനങ്ങള്‍ എന്നിവ നടപ്പാക്കാം. പക്ഷേ അതിലൊന്നൂം ഭീകരത ദര്‍ശിക്കരുത്‌. രാജ്യ ദ്രൊഹം ചുമത്തരുത്‌. തെഹല്‍ക, കൈരളി അല്ലെങ്കില്‍ മറ്റു മാധ്യമങ്ങള്‍ ഒന്നും ഇതൊന്നും ഓര്‍മിക്കരുതു പ്രദറ്‍ശിപ്പികാരുത്‌. ആഹാ എന്ത്‌ നല്ല തിയറി.

    മറുപടിഇല്ലാതാക്കൂ
  11. കുരുത്തം കെട്ടവനെ,
    ഇതു ഉത്തരേന്ത്യയില്‍ എവിടെ എങ്കിലും പ്രദര്‍ശിപ്പിച്ചാല്‍ ബി.ജെ.പിക്കു 4 വോട്ട് കിട്ടും . അതു പോലെ അടുത്തുള്ള ഒരു പള്ളിയോ അമ്പലമൊ തകര്‍ന്നു എന്നുമിരിക്കും .
    എന്തായലും കൈരളി അതു പോലൊരു വാര്‍ത്തയാണല്ലോ ഇനിയും പ്രതീക്ഷിക്കുന്നത്....\
    എന്തു നല്ല മതേതരത്വം ...ഉം ...നടക്കട്ടെ..

    മറുപടിഇല്ലാതാക്കൂ